MediaAppUSA

ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)

Published on 29 October, 2019
ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)
അടുത്ത ദിവസംകാലത്തെ ഏവരും ഹോട്ടല്‍ ലോബിയില്‍ ഒത്തുകൂടി. എ. ഡി എഴുനൂറ്റി പതിമുന്നില്‍ ലിഷാ എന്ന സ്ഥലത്ത് ഇരുനൂറ്റിമുപ്പതടി പൊക്കത്തില്‍ കല്ലില്‍തീര്‍ത്ത ബുദ്ധന്റെ പ്രതിമസന്ദര്‍ശിക്കുക എന്നതായിരുന്നു  അന്നത്തെ ആദ്യ പരിപാടി. മിന്‍ നദിയുടെയുംദാദു നദിയുടെയും സംഗമസ്ഥാനത്തുള്ള കിഴക്കാംതുക്കായ പാറയിലാണ് ബുദ്ധന്റെ ദീര്‍ഘകായകരൂപം കൊത്തിവച്ചിരിക്കുന്നത്. അതിന്റെ തൊട്ടടുത്തുവരെ എത്തുന്നതിന് ഞങ്ങള്‍ ഒരു ബോട്ടിലാണ് സഞ്ചരിച്ചത്. ആ സന്ദര്‍ശനത്തിനു ശേഷംഅവടെയുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണംകഴിച്ചു ഞങ്ങള്‍ തിരിച്ച്‌ചൈനയിലെ പുരാതനമായ ഹൂവാങ്‌ലോങ് ഗ്രാമത്തിലൂടെ ചെന്‍ങ്ഡുവിലേക്ക് മടങ്ങി. പോകുന്ന വഴിയില്‍, മിങിന്റേയുംചിങിന്റേയുംരാജവാഴ്ചയുടെസമയത്ത് പണിതകല്ല് പാകിയറോഡുകളുംതടികൊണ്ടുതീര്‍ത്ത  വീടുകളുംസന്ദര്‍ശിച്ചു.

അന്ന് സായാഹ്നത്തില്‍ അവരവര്‍ക്കിഷ്ടമുള്ള ഭക്ഷണവുംകഴിച്ച്, പ്രശസ്തമായ സിച്ചുവാന്‍ ഓപ്പറകാണുവാനായി പോയി. വര്‍ണ്ണപകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച അഭിനേതാക്കളുടെമാസ്മരികമായസംഗീതനൃത്തനാടകവും നിമിഷനേരത്തില്‍ ഒരു ഇന്ദ്രജാലക്കാരനെപ്പോലെഒരോകഥാപാത്രത്തിനും അനുയോജ്യമായവിധത്തില്‍ നടത്തുന്ന വേഷപ്പകര്‍ച്ചയിലുംലയിച്ചിരുന്നപ്പോള്‍ഏകദേശംഒന്നരമണിക്കുറോളം പോയതറിഞ്ഞില്ല.

ജൂണ്‍ പതിമൂന്നാംതിയതി ചെന്‍ങ്ഡുവിലുള്ള പാണ്ട ഗവേഷണകേന്ദ്രം സന്ദര്‍ശിക്കുകഎന്നതായിരുന്നു പരിപാടി. ഭീമാകരനായ പാണ്ട,   പാണ്ടാ കരടി,  പാണ്ട എന്നൊക്കെ വിളിക്കുന്ന ഈ ജന്തുവിനെ ഏറ്റവുംകൂടുതല്‍കാണുന്നത് മദ്ധ്യ ചൈനയിലാണ്. വംശനാശംവന്നുകൊണ്ടിരിക്കുന്ന ഇവയെസംരക്ഷിക്കുന്ന സ്ഥലംകൂടിയാണിത്. കണ്ണിനു ചുറ്റുംമറുകുപോലെ വലിയഅടയാളം ഉള്ളതുകൊണ്ട്ഇതിനെ തിരിച്ചറിയാന്‍ വളരെഎളുപ്പമാണ്. രണ്ടായിരത്തി പതിനാലിലെകണക്ക് പ്രകാരംലോകത്ത്ആയിരത്തിഎണ്ണൂറ്റിഅറുപത്തിനാലു പാണ്ടകള്‍ മാത്രമാണ്അവശേഷിച്ചിരിക്കുന്നത്. ആകെലോകത്തിലെവിവധ കാഴ്ച ബംഗ്ലാവുകളിലായിആഞ്ഞൂറ്റിഇരുപത് പാണ്ടകള്‍തടങ്കലിലുണ്ട് അതില്‍ എണ്‍പതെണ്ണംചൈനയിലാണ്. പാണ്ടകള്‍ക്കായിഉണ്ടാക്കിയിരിക്കുന്ന ഈറ്റകളുംമുളയും ഒക്കെ നിറഞ്ഞ  ആ വനത്തിലൂടെ നടന്നു നിങ്ങുമ്പോള്‍  മൃദുരോമധാരികളുംയശസ്വികളുമായ പാണ്ടകളെസംരക്ഷിക്കുന്നതിനായിചൈന സ്വീകരിച്ചിരിക്കുന്ന നടപടികളില്‍അഭിമാനം തോന്നി. അതോടൊപ്പംഭഒരു രാജ്യത്തിന്റെമഹത്വവും ധാര്‍മ്മികമായ അഭിവൃദ്ധിയും നിര്‍ണ്ണയിക്കാന്‍ ആ രാജ്യം മൃഗങ്ങളെ എങ്ങനെ കരുതുന്നുഎന്ന് നോക്കി മനസ്സിലാക്കിയാല്‍ മതി” എന്ന മഹാത്മഗാന്ധിയുടെവാക്കുകള്‍ മനസ്സില്‍മുഴങ്ങി. ഉച്ചയൂണിന് ശേഷം, ഞങ്ങള്‍ നഗരത്തിലേക്ക്മടങ്ങി. പോകുന്ന വഴിയില്‍സമാധന പ്രിയരും പ്രസന്നവദരുമായ ഗ്രാമവാസികള്‍ അവരുടെഒഴിവുസമയങ്ങളില്‍ഒത്തുകൂടുന്ന ഒരു പാര്‍ക്കില്‍ നിറുത്തി,അവരോടൊപ്പംചിലചൈനീസ്‌വ്യായാമരീതി പഠിക്കുകയുംചെയ്തു.

ഒരുകാലാത്ത്ചിത്രതുന്നല്‍കുടില്‍വ്യവസായത്തിന് പേരുകേട്ട, ജിന്‍ലി തെരുവിലൂടെ, ചിന്‍ രാജവാഴ്ചകാലത്തിന്റെമാതൃകയില്‍തീര്‍ത്ത വീടുകളും, ചായക്കടകളുംകാല്‍നടയായിചുറ്റി നടന്നുകാണുകയുണ്ടായി. ആ നഗരത്തിലുള്ള ഒരു റസേ്റ്റാറന്റില്‍ ആഹാരംകഴിച്ചതിനുശേഷംഎല്ലാവരുംഹോട്ടലിലേക്ക്മടങ്ങി.
ജുണ്‍ പതനാലാം തിയതിയാങ്‌സി നദിയുടെ പ്രവേശന കാവാടമായ ചോങ്ചിന്‍ങ് കൊസ്‌മൊപൊലിറ്റന്‍ സിറ്റിയിലേക്കാണ് ഞങ്ങള്‍ യാത്ര ചെയ്തത്. ഏഷ്യയിലെഏറ്റവും നീളംകൂടിയ നദിയുംലോകത്തിലെമൂന്നാമത്തെ നീളംകൂടിയ നദിയുമായയാങ്‌സിയിലൂടെ   ക്രമീകരിച്ചിരുന്ന,  മൂന്നുദിവസത്തെ കപ്പല്‍സഞ്ചാരം ചോങ്ചിന്‍ങില്‍ നിന്നായിരുന്നുആരംഭിച്ചത്  ഞങ്ങള്‍ ഉച്ചഭക്ഷണത്തിനു ശേഷംസ്റ്റില്‍വെല്‍മ്യൂസിയംസന്ദര്‍ശിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍   ചൈന, ബര്‍മ (മിയാന്മാര്‍) ഇന്ത്യഎന്നീസഖ്യകക്ഷിസൈന്യത്തിന്റെ കമാന്‍ഡര്‍,ജനറല്‍ജോസഫ്‌സ്റ്റില്‍വെല്ലിനു വേണ്ടിസമര്‍പ്പിച്ചതായിരുന്നതാണാ മ്യൂസിയം. ചൈനയെ ജപ്പാന്‍ ആക്രമിച്ചപ്പോള്‍ചൈനയോടൊപ്പം നിന്നുകൊണ്ട്ശത്രുവിനെ തുരത്തുവാന്‍ സഹായിച്ചതിന്റെ നന്ദി സൂചകമായിട്ടാണ്ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റി നാലില്‍ ആ മ്യുസിയംതുറന്നത്.  ചൈനയില്‍ ഒരു വിദേശിയുടെ പേരിലുള്ളഒരേ ഒരു മ്യുസിയമാണ് സ്റ്റില്‍വെല്‍മൂ്യസിയംഎന്നത്മറ്റൊരു പ്രത്യകതയാണ്. അന്നത്തെ അത്താഴം സഞ്ചാരകപ്പലില്‍ കഴിച്ചതിനു ശേഷംവളരെവിശാലമായകപ്പലിന്റെ ക്യാബിനിലേക്ക്മടങ്ങി. ഒരു സുഹൃത്തിന്റെമുറിയില്‍ ചീട്ടുകളിക്കാന്‍ കൂടിയപ്പോള്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ സാവധാനം അതിന്റെയാത്ര ആരംഭിച്ചു. പ്രകാശപൂരിതമായ പട്ടണവും    മനോഹരമായിവൈദ്യുത ദീപങ്ങളാല്‍അലങ്കരിച്ച മറ്റുസഞ്ചാരകപ്പലുകളുംദൃഷ്ടിപതത്തില്‍ നിന്ന്‌മെല്ലെമായുകയും ഞങ്ങളുടെസഞ്ചാര കപ്പല്‍ യാങ്‌സി നദിയിലൂടെ അമൂല്യരത്‌നങ്ങളുടെ കോട്ടകള്‍എന്നറിയപ്പെടുന്ന ഷിബയെസായിതുറമുഖത്തെ ലക്ഷ്യമാക്കിമെല്ലെ നീങ്ങുകയുംചെയ്തു.

യാങ്‌സി നദിയിലൂടെയുള്ള കപ്പല്‍ സഞ്ചാരംമറ്റ് കപ്പല്‍ യാത്രകളില്‍ നിന്നുംവേറിട്ടു നിന്നിരുന്നു. നയനസുഭഗമായ പ്രകൃതിദൃശ്യം. മനസ്സില്‍ആകാംഷ ജനിപ്പിക്കുന്ന ചരിത്രം, തത്പര്യംഉണര്‍ത്തുന്ന സംസ്കാരം, ലോകത്തിനെല്ലാംമാതൃകയായി, മിങ്‌രാജവാഴ്ചകാലത്ത് രുപകല്പന ചെയ്തശിലപ്‌വിദ്യയുടെ അത്യപൂര്‍വ്വമായകാഴ്ച;  ഒരു ആണിയും ഉപയോഗിക്കാതെ, യാങ്‌സിയുടെ നദിയുടെ ഒരു വശത്ത കിഴക്കാംതുക്കായമലഞ്ചരിവില്‍ നൂറടിഉയരുവും പന്ത്രണ്ട് നിലയുമുള്ള ഈ ചുവപ്പു നിറത്തിലുള്ള പഗോഡയില്‍ (ബുദ്ധമതക്ഷേത്രം) പ്രതിഫലിക്ക തക്കവണ്ണം അത്രയ്ക്ക്ആശ്ചര്യകരമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ചൈനയുടെ പരമ്പരാഗതമായ ചിത്രപ്പണികള്‍ഇതിനെ കൂടുതല്‍ പ്രമുഖമാക്കിമാറ്റുന്നു.   ഈ പഗോഡ പണിതിരിക്കുന്ന  ഗിരിനിരകളിലെഅസാധരണവും വിചിത്രവുമായആകൃതികളും പ്രതിരുപങ്ങളും പഗോഡയ്ക്ക് പ്രോത്സാഹ ജനകമായി നിലകൊള്ളുന്നു. അനേകം പടികളിലൂടെകയറി ഈ ക്ഷേത്രത്തിലെചിത്രവേലകള്‍ കാണുവാന്‍ പലരുംഅവരുടെകുടയുമായി പോയെങ്കിലും, മറ്റു പലരുംചാറ്റമഴകാരണംകപ്പലിന്റെമേല്‍ത്തട്ടില്‍ നിന്ന്‌വീക്ഷിച്ചതെയുള്ളു. കപ്പലിലെ മനോഹരമായറസ്‌റ്റോറന്റിലെ അത്താഴത്തിനുശേഷംഏവരും പിരിഞ്ഞെങ്കിലും, സഞ്ചാരകപ്പലിലെ ഒരു സ്ഥലംഞങ്ങള്‍ക്കായിവേര്‍തിരിച്ചുതന്നതുകൊണ്ട്, പലരുംചീട്ടുകളിയ്ക്കാനും സൊറ പറയാനുമൊക്കയുമായിഅല്പ സമയംഅവിടെചിലവഴിച്ചു.

യാന്‍സി നദിയുടെഇരുവശവുമുള്ള പ്രകൃതിരമണീയമായകാഴ്ചകളെഞങ്ങള്‍ക്കായി അനാവരണംചെയ്യുതുകൊണ്ടാണ്അന്നത്തെ പുലരി പൊട്ടിവിടര്‍ന്നത്. കല്പിതകഥകള്‍ക്ക് പേരുകേട്ട 'പന്ത്രണ്ട് കൊടുമുടികള്‍’എന്നറിയപ്പെടുന്ന കുട്ടാങ്മലയിടുക്കിലൂടെയും വൂട്ടാങ്മലയിടുക്കിലൂടെയുംഒഴുക്കിന്റെദിശയിലാണ് കപ്പല്‍ യാത്ര ചെയ്തിരുന്നത് . മട്ടുപ്പാവുപോലെതലയുയര്‍ത്തി നില്ക്കുന്ന പര്‍വ്വതങ്ങളുടെഓരം ചേര്‍ന്ന്ഇരുപത്തിയഞ്ചുമയിലുകളോളം നീളമുള്ള ആ മലയിടുക്കുകളിലൂടെയുള്ളയാത്ര  നയന മനോഹരവും ആനന്ദപ്രദവുമായിരുന്നു.  ഐതിഹം അനുസരിച്ച ആ പന്ത്രണ്ടു കൊടുമുടികള്‍, പന്ത്രണ്ട് അപ്‌സരസ്സുകളുടെആത്മാവായിരുന്നു. ഇതില്‍ഏറ്റവും പ്രശസ്തിയാര്‍ന്നതുംഉന്നതുമായകൊടുമുടി, മുട്ടുകുത്തി നില്ക്കുന്ന, കല്ലില്‍കൊത്തി വച്ച, ഒരു തരുണിയെപ്പോലെതോന്നിക്കുന്ന  ഷെനു ഫെങ് അപ്‌സരസ്സ്‌കൊടുമുടിയാണ്.  സമര്‍ദ്ധമായ പര്‍വ്വത നിരകളാലും, കുത്തനെയുള്ള പാറകെട്ടുകളാലുംചുറ്റപ്പെട്ട,  ആഴംകുറഞ്ഞ ഷെനോങ്അരുവിയിലൂടെചെറുബോട്ടില്‍, പ്രകൃതിയുടെ കലാവിഷ്കാരങ്ങള്‍ കണ്ടുകൊണ്ടുള്ളയാത്രയുംവിസ്മയജനകമായിരുന്നു   ആ യാത്രയുടെഅവസാനം ചങ്ങാടംപോലെവെള്ളത്തില്‍കെട്ടിപൊക്കിയതട്ടില്‍  നാടോടി നൃത്തവും ഗാനവുംവിനോദസഞ്ചാരികള്‍ക്കയിഅവതരിപ്പിക്കുകയുണ്ടായി. അവരോടപ്പം നൃത്ത  ചുവടു വയ്ക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മിക്കവരുംഉല്ലാസഭരിതരായികാണപ്പെട്ടു. അതിനെ തുടര്‍ന്ന്‌ലഞ്ചും, ഡിന്നറുമൊക്കെയായി പാര്‍ശ്വഭാഗങ്ങളില്‍വിനോദകപ്പലുകള്‍ക്ക്‌സ്വാഗതംഅരുളി നില്ക്കുന്ന  ക്വാന്‍ണ്ടാങ് മലയിടുക്കിലൂടെഞങ്ങളുടെവിനോദകപ്പല്‍യാത്ര തുടരുകയുണ്ടായി. അത്താഴത്തിനും ശേഷംയാത്രക്കാര്‍ക്കായികപ്പല്‍ജോലിക്കാര്‍, ചൈനയുടെചരിത്ര പശ്ചാത്തലങ്ങളില്‍ നിന്ന്‌കോറിയെടുത്ത്, വിനോദസഞ്ചാരികളേയുംഉള്‍പ്പെടുത്തി,  ഒരുക്കിയകലാവിരുന്നു  മനസി്‌ന് ആനന്ദം പകരുന്നതായിരുന്നു.
   
സിയാട്ടന്‍, ക്വുന്റാന്‍, കോങ്‌ലിങ്എന്നീവേഗതയുള്ള നീരൊഴുക്കാണ്ഞങ്ങളുടെസഞ്ചാരകപ്പലുകള്‍കടന്നുപോയ മലയിടുക്കുകളിലെഏറ്റവും നീളംകൂടിയ ഭാഗം. ഇതിനെ  “സീലിങിലെമൂന്ന് ദ്രുതഗതി ജലപാതം”എന്നാണ്‌വിളിക്കുന്നത്. ഹൂവര്‍ഡാമിനെക്കാള്‍ആറിരട്ടിവലിപ്പമുള്ളതും,   ഇന്നേവരെ മനുഷ്യന്‍ ഏറ്റെടുത്ത ഹൈഡ്രോ ഇലക്ടറിക്ക് പ്രൊജക്ടുകളില്‍ഏറ്റവുംവലുതുമായ ത്രീ ഗോര്‍ജസ്ഡാം സന്ദര്‍ശിക്കുകഎന്നത്കപ്പല്‍യാത്ര അവസാനിക്കുന്നതിനു മുന്‍പുള്ള ഒരു ഭാഗമായിരുന്നു. ഈ പദ്ധതി യാങ്‌സി നദിയുടെചുറ്റുമുള്ള ഭൂഭാഗത്തെ എന്നേക്കുമായിമാറ്റിമറിച്ചു. ഇതിനോട് അനുബന്ധിച്ച് കുടികിടപ്പുകാരെമാറ്റിതാസിപ്പിക്കാനായി സാന്‍ഡോപിങ് ഗ്രാമത്തിലമാണ്ഈ പട്ടണം നിര്‍മ്മിച്ചത്. ചൈനയുടെ നിയമം അനുസരിച്ച് ആര്‍ക്കുംവസ്തുവകളില്‍ അവകാശമില്ലാത്തതുകൊണ്ട് കുടികിടപ്പുകാരെമാറ്റിതാമസിപ്പിക്കുകഎന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ അങ്ങനെ മാറ്റിതാമസിക്കപ്പെട്ടവര്‍ക്ക് കച്ചവടസൗകര്യങ്ങളുംജോലിയും നല്‍കുന്നതില്‍ഗവണ്മന്റെ ദത്തശ്രദ്ധരായിരുന്നു. അതില്‍പ്പെട്ട ഒരു പിന്‍തലമുറക്കാരനായിരുന്ന ഞങ്ങളെഡാമിലെഗയിഡ്. എന്‍ഞ്ചിനിയറിങ്ങില്‍ചൈനകൈവരിച്ച നേട്ടങ്ങള്‍ ആ ഡാമിന്റെ ഒരുഭാഗങ്ങളിലും വളരെസ്പഷ്ടതയോടെതെളിഞ്ഞു നിന്നിരുന്നു. ഡാംസന്ദര്‍ശനത്തിനു ശേഷം,  ്  സഞ്ചാരകപ്പലില്‍തിരികെവന്ന് ഉച്ചഭക്ഷണംകഴിച്ച്, ഏഷ്യയിലെ ദ്രുതഗതിയില്‍വളരുന്ന ഷാങായി എന്ന കോസ്‌മോപൊലിറ്റന്‍  സിറ്റിയിലേക്ക്‌ഫൈ്‌ള ചെയ്യുകഎന്നതായിരുന്നുഅടുത്ത പരിപാടി. ഷാങായിലെത്തിയഞങ്ങളെ സ്വീകരിക്കാന്‍ ഗേറ്റ്‌വണ്ണിന്റെലോക്കല്‍ഗൈഡായ ഷീല എയര്‍പോര്‍ട്ടില്‍ഉണ്ടായിരുന്ന. ഞങ്ങളുടെതാമസസ്ഥലമായറീഗല്‍ഇന്റര്‍നാഷണല്‍ഹോട്ടലിലേക്ക് പോകുമ്പോള്‍ അവര്‍സ്വയം പരിചയപ്പെടുത്തുകയും, ഷാങായി നഗരത്തെ കുറിച്ചും അതിന്റെചരിത്രത്തെ കുറിച്ചുംലഘുവായ ഒരു ചിത്രം നല്‍കുകയുണ്ടായി. (തുടരും)


ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)ചൈനയുടെഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 4: ജോര്‍ജ് പുത്തന്‍കുരിശ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക