മലയാള സിനിമ സംഗീത പ്രേമികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനമാണ് മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനം . അന്നും ഇന്നും ജനങ്ങളുടെ ഇടയില്‍ ഗാനം സൂപ്പര്‍ ഹിറ്റാണ്. യേശുദാസും ചിത്രം ചേര്‍ന്ന് ആലപിച്ച ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്. മലയാളത്തില്‍ മിക്ക ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്, ള അറബ് ഗായകന്റെ ഒരു മുറൈ വന്ത് പാര്‍ത്തായ ആണ്. കെഎസ് ചിത്രയ്ക്കൊപ്പമാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ അനുപല്ലവിയാണ് ഇദ്ദേഹം ആലിപിക്കുന്നത്.
സൗദിയില്‍ നടന്ന സ്റ്റേജ് ഷോയിലാണ് ചിത്രയ്ക്കൊപ്പം അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാണി ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാടാന്‍ ഏറ്റവും പ്രയാസമുളള ഗാനമാണ് മണിച്ചിത്രത്താഴിലെ ഈ പാട്ട്. ഈ ഗാനമാണ് ഇദ്ദേഹം മനോഹരമായി ആലപിച്ചിരിക്കുന്നത്. നിരവധി പേരാണ് അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്മാണിയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രയും തന്റെ അഭിനന്ദനം അറിയിക്കാന്‍ മറന്നില്ല.
ഏറ്റവും പ്രായസകരമായ ഭാഷ മലയാളമാണ്. മലയാളം ഗാനങ്ങള്‍ ആലപിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അതിലും ബുദ്ധിമുട്ടേറിയ ഗാനമാണ് അറബ് ഗായകന് ആലപിച്ചത്. അദ്ദേഹത്തിന്റെ ഈ ശ്രമത്തെ ചിത്ര അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ചിത്രയ്ക്കൊപ്പം ഒരു ഹിന്ദി ഗാനവും ആലപിച്ചതിനു ശേഷമാണ് ഗായകന് വേദി വിട്ടത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.