ട്രമ്പും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന്, മുന്‍ വൈസ് പ്രസിഡണ്ടും അദ്ദേഹത്തിന്റെമകന് ജോബൈഡന്റെ മേലുംഅഴിമതികുറ്റംചാര്ത്തി അന്വേഷണം നടത്തുവാന്‍, യൂക്രയിന്‍ പ്രസിഡണ്ടിന്റെമേല് സമ്മര്‍ദ്ദം ചെലുത്തിയെന്ന വിസില്‍ബ്ലോവറുടെ (പേര് വെളിപ്പെടുത്താതെ ഭരണകൂടങ്ങളിലെഉന്നതന്മാരുടെ അഴിമതികളെവെളിപ്പെടുത്തുന്നവര്) പരാതിയാണ് ഇംമ്പീച്ചുമെന്റ് അന്വേഷണത്തിന്റെ തുടക്കംകുറിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്ട്ടിയുമുള്പ്പെട്ട കോണ്ഗ്രസ്സ്സംയുക്തമായി, യൂക്രയിനിന്റെമേല്റഷ്യ നടത്തുന്ന അക്രമണത്തെ ചെറുക്കുവാന്‍വേണ്ടി, അംഗീകരിച്ച മൂന്നൂറ്റിതൊണ്ണൂറ്റിഒന്ന്മില്ല്യണ് ഡോളര്‍, സമയത്തിന് നല്‍കാതെ പിടിച്ചുവെച്ച്, ബൈഡന്റെമേല് അന്വേഷണം നടത്തിയെങ്കിലെഅത് നല്‍കുകയുള്ളു എന്ന ട്രമ്പിന്റെ ടെലിഫോണിലൂടെയുള്ള സംഭാഷണവുംഅത്രേഖപ്പെടുത്തിയിട്ടുള്ളകുറിപ്പുമാണ്ഇമ്പീച്ചുമെന്റിന് അനുകൂലമായിവര്ത്തിക്കുന്നതെളിവ്. ബൈഡന് കുടംബം എതെങ്കിലുംതെറ്റ് ചെയ്തതായി ഇതുവരേയുംതെളിയിക്കപ്പെട്ടിട്ടില്ല. വ്യാജനിര്‍മ്മിതമായ കേസിലൂടെബൈഡന്റെ പേരില്‍ കളങ്കമുണ്ടാക്കി ഇല്കഷനില്വിജയിക്കാനും, രജ്യത്തിന്റെദേശീയസുരക്ഷയെക്കാള്, അധികാരം നിലനിറുത്തണമെന്നുള്ള ഉള്‍പ്രേരണയോടെ, യുക്രയിന്റെ സൈനികസംബന്ധിയായശക്തികരണത്തിന് നീക്കിവച്ചിരുന്ന പണംകരുവാക്കി നടത്തുന്ന ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തിയെ "ക്വിഡ് പ്രോ ക്വോ’അല്ലെങ്കില്ഒന്നിന് പകരംഒന്ന്എന്നാണ്വിളിക്കുന്നത്. ഇത്, തെളിയിക്കപ്പെട്ടാല്‍ ഭരണഘടനപരമായി, പ്രസിഡണ്ടിന്റെ അധികാരദുര്വിനയോഗംകണക്കിലെടുത്ത്, പ്രസിഡണ്ടിനെ ഇമ്പീച്ചു ചെയ്യാന്‍ മതിയായകാരണവുമാണ്.
അമേരിക്കന്‍ ഭരണഘടനയിലെവ്യവസ്ഥകളില് (ആര്‍ട്ടിക്കിള്‍1) ഒന്ന് പ്രകാരംഅമേരിക്കന് പ്രസിഡണ്ടിന്റെമേല്കുറ്റാരോപണം നടത്താനുള്ള അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത കോണ്‍ഗ്രസിനും,കുറ്റവിചാരണചെയ്യാനുള്ള അധികാരംസെനറ്റിനുമാണ്. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍,ജനങ്ങള്‍ ഏല്പിച്ച കര്‍ത്തവ്യം, ഏറ്റവുംവലിയ ഒരു കുറ്റകൃത്യത്തിലൂടെയോ , അതുപോലെ അധികാരദുരുപയോഗത്തിലൂടെയോ, നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോളാണ,്കോണ്‍ഗ്രസ് ഇമ്പീച്ചുമെന്റിലൂടെ, പ്രസിഡണ്ടിനെ കുറ്റാരോപണവും, കുറ്റവിചാരണയും നടത്തി അധികാരത്തില്‍ നിന്ന് മാറ്റുവാന്‍ ശ്രമിക്കുന്നത്. അമേരിക്കയുടെചരിത്രത്തില്ഇതിന് മുന്‍പ് രണ്ട് പ്രാവശ്യമെകോണ്ഗ്രസ്സ് അമേരിക്കന്‍ പ്രസിഡണ്ടിനെ ഇമ്പിച്ചു ചെയ്തിട്ടുള്ളു. അമേരിക്കയുടെപതിനേഴാമത്തെ പ്രസിഡണ്ടായരുന്ന ആന്‍ഡ്രു ജോണ്സണന്റെമേല്കോണ്ഗ്രസ്സ്കുറ്റാരോപണം നടത്തിയെങ്കിലും, കുറ്റവിചാരണയില്‍ ഒരു വോട്ടിന്റെകുറവുകൊണ്ടും, (സെനറ്റില്മൂന്നില് രണ്ട് വിഭാഗംത്തിന്റെഅംഗീകാരംഉണ്ടെങ്കിലെ പ്രസിഡന്റെിനെ അധികാരത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയു) നാല്പത്തി രണ്ടാമത്തെ പ്രസിഡണ്ടായവില്ല്യംജെഫേഴ്സണ് ക്ലിന്റണെ പന്ത്രണ്ട് വോട്ടിന്റെ കുറവുകൊണ്ടുമാണ് സെനറ്റ് കുറ്റവിമുക്തരാക്കിയത്. എന്നാല്മുപ്പത്തി ഏഴാമത്തെ പ്രസിഡണ്ടായറിച്ചഡ് നിക്സണാകട്ടെ, ഇംമ്പിച്ചു ചെയ്യപ്പെടാതെരാജിവച്ചൊഴിയുകയായിരുന്നു.
അമേരിക്കന്‍ ഭരണഘടന പ്രകാരംമൂന്ന്തുല്യവിഭാഗങ്ങളായ, പ്രസിഡണ്ടും കാര്യനിര്‍വ്വഹണ സമതിയുമടങ്ങിയവിഭാഗവും (എക്സിക്യൂട്ടീവ്) ,കോണ്ഗ്രസ്സുംസെനറ്റുംഅടങ്ങിയ നിയമനിര്‍മ്മാണ സഭയും (ലെജിസ്ലറ്റേിവ്),നീതിന്യായവകുപ്പും (ജുഡിഷ്യറി), അധികാരദുര്വ്വിനയോഗം ചെയ്യാതിരിക്കാന്‍, പരസ്പരം പരിശോധിക്കുകയും, ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള പിഴവുകള്സംഭവിച്ചിട്ടുണ്ടെങ്കില്, അതിനെ പരിഹരിക്കാനായിസംവിധാനം ചെയ്യിതിട്ടുള്ള, "ചെക്ക് ആന്‍ഡ് ബാലെന്സെന്ന’പെരുമാറ്റചട്ടങ്ങള്ക്ക്വിധേയരാണ്. ഇതിനെ അവഗണിച്ച്, സെനറ്റിന്റെഅംഗീകാരമില്ലാതെ പ്രതിരോധ വകുപ്പിന്റെതലവനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും, മറ്റൊരാളെ ആ തസ്തികയില്‍ നിയമിക്കുക്കുയുംചെയ്യതതിനാണ് പതിനേഴാമത്തെ പ്രസിഡണ്ടായ ആഡ്രൂജോണ്സണെകോണ്ഗ്രസ്സ് ഇമ്പീച്ചു ചെയ്തത്. സത്യമെ പറയു എന്ന പ്രതിജ്ഞക്കെതിരെ നുണ പറഞ്ഞതിനും (ലൈങ് അണ്ടര്‍ ഓത്ത്), നീതിനിര്‍വ്വഹണത്തിന് വിഘാതമായി (ഒബ്സ്റ്ററക്ഷന് ഓഫ്ജസ്റ്റിസ്) നിന്നതിനുമാണ്കോണ്ഗ്രസ്സ്ക്ലിന്റണെഇമ്പീച്ചു ചെയ്യതത്.
ക്ലിന്റന്റെവൈറ്റ്വാട്ടര്കേസുമായുള്ള ബന്ധത്തില്‍ കെന്‍സ്റ്റാര്‍ അന്വേഷണം നടത്തുമ്പോള്‍ പൊന്തി വന്ന, പോള ജോണ്‍സ്, ലൈംഗിക പീഡനകേസും,മോണിക്കാ ലിവന്സ്കി കേസും, തുടര്‍ന്നുള്ള അന്വേഷണവുമാണ്ക്ലിന്റണെ ഇമ്പിച്ചു ചെയ്യാന്‍ കാരണമായത്. വാഷിങ്ടണലിലെഡെമോക്രാറ്റിക്ക് നാഷണല്‍ കമ്മറ്റി ഓഫിസ്ഭേദിച്ചുകടന്നതുമായുള്ള ബന്ധത്തിലും, പ്രശസ്തമായ "സാറ്റര്ഡെമാസക്കറു’മായും നിക്സണുള്ള ബന്ധത്തിലുമാണ് നിക്സണ് ഇമ്പീച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. പക്ഷെ നിക്സണ് രാജിവച്ച് ഇമ്പീച്ചുമെന്റില് നിന്ന്സ്വയംഒഴിവായി. പ്രസിഡന്റ് ട്രംബ് ഇമ്പീച്ചു ചെയ്യപ്പെട്ടാല്‍ അമേരിക്കന്‍ ഭരണഘടനയുടെ (സെപ്തംബര്‍ 17, 1787) ഇരുനൂറ്റി മുപ്പത്തി രണ്ടു വര്ഷത്തിലെചരിത്രത്തില്അദ്ദേഹംമൂന്നാമത്തെ പ്രസിഡണ്ടായിരിക്കും
പ്രസിഡണ്ടിനെ ഇമ്പീച്ചു ചെയ്യാനുള്ളഏക അവകാശം ഭരണഘടനയിലെവ്യവസ്ഥ പ്രകാരം ജനപ്രതിനിധികളുടെസഭയായകോണ്ഗ്രസ്സിനും വിചാരണചെയ്യാനുള്ള അധികാരംസെനറ്റിനുമാണ്.
ഭരണഘടനയിലെഒന്നാംവ്യവസ്ഥയിലെ (ആര്‍ട്ടിക്കിള്‍1) മൂന്നാംവകുപ്പ് അനുസരിച്ച്സുപ്രീം കോര്ട്ട്ജസ്റ്റിസിന്റെ നേതൃത്വത്തിലായിരിക്കും സെനറ്റില്‍വിചാരണ നടക്കുന്നത്. മൂന്നില്‍ രണ്ടു വിഭാഗം (67) സെനറ്ററിന്മാരുടെഅംഗീകാരത്തോടെ പ്രസിഡണ്ടിനെ ഇമ്പിച്ചു ചെയ്യാനും അധികാരത്തില്‍ നിന്നും നിക്കംചെയ്യാനും അതുപോലെ ഭാവിയില്ഔദ്യോഗിക പദവികള്വഹിക്കാതിരിക്കത്തക്ക രീതിയില്അയോഗ്യതകല്പിക്കാനും സെനറ്റിന് അവകാശമുണ്ട്. പ്രസിഡണ്ട് ഇമ്പീച്ച് ചെയ്യപ്പെട്ടാല്വൈസ് പ്രസിഡണ്ടാകും, അതിനെതുടര്‍ന്ന് എന്തെങ്കലും സംഭവിച്ചാല്‍ സ്പീക്കര്ഓഫ് ദി ഹൗസ്, സെനറ്റ് പ്രസിഡണ്ട് പ്രോറ്റെംബറി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നങ്ങനെയായിരിക്കും പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള അധികാരക്രമങ്ങള്‍. ഇമ്പീച്ചുമെന്റിനെ കുറിച്ച് രണ്ടു പാര്ട്ടിയിലേയുംഅംഗങ്ങളുടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്തകൃതിയില് നടക്കുമ്പോഴും, ജനങ്ങള്‍ക്ക് ഇമ്പീച്ചുമെന്റിനോടുള്ള മനോഭാവം എങ്ങനെയെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. നിക്സനെ ഇമ്പിച്ചു ചെയ്യുമ്പോള്‍ അവസാന നിമിഷംവരെ പാര്ട്ടിഒറ്റക്കെട്ടായിഅദ്ദേഹത്തിന്റെ പിന്നില്അണിനിരന്നെങ്കിലും, അറുപതുശതമാനം ജനങ്ങള്‍ ഇമ്പിച്ചിനെ അനുകൂലിച്ചപ്പോള്‍, അദ്ദേഹംരാജിവച്ചു പോകയായിരുന്നു.
ചിന്താമൃതം:
ഇമ്പീച്ചുമെന്റ് എന്നു പറയുന്നത് ഒരു വ്യക്തിചെയ്യുന്ന അധിക്രമങ്ങള്‍ക്ക് പരിഹാരംകണ്ടെത്തുകയല്ല; പക്ഷെ ആ വ്യക്തിയുടെ പ്രസിഡണ്ട് പദവിയില്‍, തുടര്‍ന്നുള്ള സാന്നിദ്ധ്യംകൊണ്ട് രാജ്യത്തിനുണ്ടാകുന്ന വിപത്തില്‍ നിന്ന് ആ വ്യക്തിയെമാറ്റുകഎന്നതാണ്. (ചാള്സ്റഫ്)
A lawyer for Rudy Giuliani's indicted associate Lev Parnas said Giuliani directed Parnas to issue an ultimatum earlier this year to a representative of incoming Ukrainian President Volodymyr Zelensky, warning him that if the new government didn't announce an investigation into Joe Biden, the US would freeze military aid and Vice President Mike Pence would not attend Zelensky's inauguration.
let Trump get impeachment ,,,,
who will be next president? sleepy Joe? he is one joked about Indians
running seven eleven , he said he can't follow the Indian accent.