ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് രജനീകാന്ത്. ഓരോ സിനിമളിലൂടെയും ആരാധകരെ ഇളക്കിമറിക്കുന്ന താരം. രജനിയുടെ അഭിമുഖങ്ങള്‍ പോലും സൂക്ഷ്മമായി കേള്‍ക്കുന്ന ആരാധകരെ നമുക്ക് കാണാനാകും. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും താരം അങ്ങനെ വെളിപ്പെടുത്താറില്ല. ഇപ്പോഴിതാ താന്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
കമല്‍ ഹാസന് സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ കമലിന്റെ സാനിധ്യത്തിലാണ് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് രജനീകാന്ത് തുറന്നു പറഞ്ഞത്. ഹോളിവുഡ് ചിത്രം ഗോഡ്വദര്. തമിഴ് ചിത്രങ്ങളായ തിരുവിളൈയാടല്‍, ഹേയ് റാം എന്നീ ചിത്രങ്ങളാണ് ഏറെ ഇഷ്ടം എന്നാണ് രജനിക്കാന്ത് വെളിപ്പെടുത്തിയത്. മറ്റൊന്നും കാണാനില്ലാതെ വരുമ്ബോള്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും കാണാറുണ്ട് എന്ന് കമല്‍ പറയുന്നു.