നടി സജിത മഠത്തിലിനെ സമൂഹ മധ്യമങ്ങളിലൂടെ ആധിക്ഷേപിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാ കമ്മീഷന് നിര്‍ദേശിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ് നിര്‍ദേശം നല്‍കിയത്. നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ കുറ്റകൃത്യമായതിനാല്‍ കമ്മീഷന് ഇടപെടാനാകില്ലെന്നതിനാലാണ് പൊലീസിന് കൈമാറിയത്.
തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സജിത മഠത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊതുസ്ഥലത്ത് താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും സജിത പരാതിയില്‍ പറയുന്നു.മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന് ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.