ലാല്‍ ജോസിന്റെ നാല്പത്തിയൊന്ന് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. തമിഴില്‍ വിജയ് സേതുപതിയായിരിക്കും ബിജു മേനോന് അവതരിപ്പിച്ച ഉല്ലാസ് മാഷിന്റെ വേഷം കൈകാര്യം ചെയ്യുക. തെലുങ്കില്‍ നായക വേഷം ചെയ്യുക ആരായിരിക്കും എന്ന് തീരുമാനം ആയിട്ടില്ല. പുതുമുഖ താരം ശരഞ്ജിത് ചെയ്ത വാവാച്ചി കണ്ണന്റെ റോള്‍ ആര് ചെയ്യുമെന്നു കാര്യത്തില്‍ തീരുമാനം രണ്ട് ഇന്ടസ്ട്രിയിലും തീരുമാനം ആയിട്ടില്ല. ഒപ്പം മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.
പുതുമുഖം പി.ജി. പ്രഗീഷ് തിരക്കഥ ഒരുക്കിയ നാല്പത്തിയൊന്ന് ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്. നിമിഷ സജയന്, ബിജു മേനോന് എനിവര്‍ ആദ്യമായി ഒന്നിക്കുന്ന നാല്പത്തിയൊന്ന് സമകാലിക രാഷ്ട്രീയം പ്രേമേയമാക്കിയുള്ള സിനിമയാണ് . ശബരിമലയില്‍ കയറേണ്ടി വരുന്ന ഒരു യുക്തിവാദി ആയിട്ടാണ് നായക കഥാപാത്രമായ ബിജുമേനോന്. മാത്രമല്ല ലാല്‍ ജോസ് ചിത്രത്തില്‍ ബിജു മേനോന് നായകനാവുന്നതും ആദ്യമായാണ് എന്നതും ഇ സിനിമയുടെ മറ്റൊരു പ്രേത്യേകതയാണ്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എല്‍.ജെ. ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കും. ബിജിബാലാണ് സംഗീതസംവിധാനം. കോസ്റ്റ്യൂംസ് സമീറ സനീഷ്. ഛായാഗ്രഹണം എസ്. കുമാര്‍, എന്നിവരാണ്