കൊച്ചി: ബാങ്ക് മാനേജറെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
യൂണിയന് ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്സി ജോസഫിനെ വനിത പോലീസുകാരെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നായിരുന്നു കേസ്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനി ഐപിഎസ് തയ്യാറായത്.