മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് നടന് വിക്കി കൗശലിന്റെ വാച്ചാണിപ്പോള് ശ്രദ്ധ നേടിയത്. ഇരുപത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം (22,80,000) രൂപയുടെ വാച്ചാണ് വിക്കിയുടെ കൈലുള്ളത്.
ഒരു മുന്‍നിര പുരുഷ ഫാഷന്‍ മാസികയ്ക്കു വേണ്ടി വിക്കി അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. വിക്കിയുടെ സ്റ്റൈലന്‍ ഫോട്ടത്തിനെക്കാള് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത് വിക്കിയുടെ കൈകളിലേക്കായിരുന്നു. പെര്‍ഫക്ട് ആക്സസറി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വാച്ച് അത്ര ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്.
ഒക്ടോ ഫിനിസിമോ സ്കെല്‍ട്ടണ്‍ വാച്ചായിരുന്നു വിക്കി ധരിച്ചത്. റോസ് ഗോള്‍ഡ് കേസും സ്കെല്ട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് കാഴ്ചയില്‍ മാത്രമല്ല വിലയിലും സൂപ്പര്‍സ്റ്റാറാണ്. ഇറ്റാലിയന്‍ ബ്രാന്‍ഡിന്റേതാണ് ഈ ആഡംബര വാച്ച്.