കൊച്ചി : കളമശേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി കണ്‍ട്രേള്‍ റൂമില്‍ ജോലി ചെയ്തുവന്ന സിവില്‍ പോലീസ് ഓഫീസര്‍ ജയന് പി കെയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി കോളനിയിലെ വീട്ടില്‍ ബോധരഹിതനായി കാണപ്പെടുകയും ചെയ്തു.
മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. മരണകാരണം എന്തെന്ന് വ്യക്തമല്ല. ആത്മഹത്യ ആണോ എന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.