കൊല്‍ക്കത്ത: ഇടിമിന്നലേറ്റ് ബംഗാളിലും ബിഹാറിലുമായി 12 പേര് മരിച്ചു. ബംഗാളില്‍ ഏഴും ബിഹാറില്‍ അഞ്ചുപേരുമാണ് മരിച്ചത്. കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് 430 കി.മീറ്റര്‍ ദൂരെ വടക്കന്‍ ദിനാജ്പൂരിലെ കരാദിഗി ഗ്രാമത്തിലാണ് കനത്ത കാറ്റിലും മഴയ്ക്കുമിടെ ഇടിമിന്നലുണ്ടായത്. കൃഷിസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നവര്ക്കാണ് ഇടിമിന്നലേറ്റത്. ബിഹാറില്‍ ഇടിമിന്നലേറ്റവരില്‍ നാലുപേര്‍ കുട്ടികളാണ്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാട്നയില്‍ നിന്ന് 350 കീ.മീറ്റര്‍ അകലെ അരാരിയ ജില്ലയിലാണ് ബിഹാറില്‍ ദുരന്തമുണ്ടായത്.