വടകര: റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ശത്രുക്കള്‍ സിപിഎമ്മിനുള്ളില്‍ മാത്രമെന്നു ഭാര്യാപിതാവ് കെ.കെ. മാധവന്. സിപിഎം ബാലുശേരി ഏരിയ കമ്മിറ്റിയംഗവും കോഴിക്കോട് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് കെ.കെ. മാധവന്. വധത്തിനു പിന്നില്‍ സിപിഎം ആണെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയില്‍ നിന്നു ചന്ദ്രശേഖരനു മുന്‍പും ഭീഷണി ഉണ്ടായിരുന്നു. നിലപാടുകളെ നേരിടേണ്ടത് ആയുധം കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.