ഫിലാഡല്‍ഫിയ: എന്‍.എസ്.എസ് ഓഫ് ഫിലാഡല്‍ഫിയ എല്ലാവര്‍ഷവും നടത്തിവരുന്ന
പക്നിക്ക് ഈവര്‍ഷം ഗംഭീരമായി ആഘോഷിച്ചു. ഫിലാഡല്‍ഫിയയിലെ
ഹട്ടിംഗ്ടണ്വാലിയിലുള്ള ലാറിമല് പാര്‍ക്കിലാണ് പിക്നിക്ക് അരങ്ങേറിയത്. 3
വയസ്സുമുതല്‍ 75 വയസ്സുവരെ പ്രായമുള്ളവരെ പങ്കെടുപ്പിച്ച് വിവിധ ട്രാക്ക് ആന്‍ഡ്
ഫീല്‍ഡ് മത്സരങ്ങളും മറ്റ് കായിക മത്സരങ്ങളും നടത്തി. കായിക മത്സരങ്ങളിലെ പ്രധാന
ഇനം വടംവലിയും വോളിബോള്‍ മത്സരവുമായിരുന്നു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
എന്‍.എസ്.എസ് ഓഫ് ഫിലാഡല്‍ഫിയ സെപ്റ്റംബര്‍ പത്തിന് നടത്തുന്ന
ഓണാഘോഷപരിപാടിയില്‍ വെച്ച് നല്‍കുന്നതാണ്. പിക്നിക്കില്‍ നൂറില്‍പ്പരം പേര്
പങ്കെടുത്തു. പിക്നിക്കിന് പ്രസിഡന്റ് ജി.കെ. നായര്‍, വൈസ് പ്രസിഡന്റ് സുരേഷ്
നായര്‍, സെക്രട്ടറി രാജേഷ് നായര്‍, ട്രഷറര്‍ മണി നായര്‍ എന്നിവര്‍ നേതൃത്വം
നല്കി. കായിക മത്സരത്തിന്റെ നേതൃത്വം രാജി നായര്‍ക്കും, വിജി
നായര്‍ക്കുമായിരുന്നു. സുരേഷ് നായര്‍ അറിയിച്ചതാണിത്.