Image

കേരളത്തില്‍ ഉയരുന്ന ആഡംബര പള്ളികള്‍ എന്ന അശ്ലീല ദൃശ്യം (ത്രിശങ്കു- 2)

Published on 01 December, 2019
കേരളത്തില്‍ ഉയരുന്ന ആഡംബര പള്ളികള്‍ എന്ന അശ്ലീല ദൃശ്യം (ത്രിശങ്കു- 2)
കന്യാകുമാരി ജില്ലയിലും (തമിഴ്‌നാട്) കേരളത്തിലെ ഇടുക്കി ജില്ലയിലും സഞ്ചരിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ധാരാളം കത്തോലിക്കാ പള്ളികള്‍. വലിയ പള്ളികള്‍, നല്ല നിര്‍മ്മാണ സൗന്ദര്യം.

കന്യാകുമാരിയെപറ്റി അത്ര വിവരമില്ലെങ്കിലും മുന്‍ കാലത്ത് താമസിച്ചിരുന്ന സ്ഥലമെന്ന നിലക്ക് ഇടുക്കി ജില്ലയെപറ്റി ത്രിശങ്കുവിനു നന്നായി അറിയാം. കേരളത്തില്‍ പട്ടിണി പാവങ്ങള്‍ കൂടുതലുള്ള ജില്ലയാണു ഇടുക്കി. ചെറിയ കര്‍ഷകരും തൊഴിലാളികളും. ഗാഡ്ഗിലും കസ്തൂരി രംഗനുമൊക്കെ റിപ്പോര്‍ട്ട് കൊടുത്ത് കൊടുത്ത് ജനത്തിന്റെ നട്ടെല്ലൊടിഞ്ഞു. അതിനു പുറമെ രണ്ട് പ്രളയം വന്നപ്പോള്‍ ഇടുക്കി ജില്ലയിലുള്ളവര്‍ എന്തോ ചെയ്യുന്നതു കൊണ്ടാണെന്ന ആരോപണവും. കാടെവിടെ എന്ന ചോദ്യം.

ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ ജനം താമസമാരഭിച്ചിട്ട് ഒന്നര നൂറ്റാണ്ടോളമായി. ഇതിനു മുന്‍പൊന്നും പ്രളയം വന്നിട്ടില്ല. പെട്ടെന്നു പ്രളയം വന്നെങ്കില്‍ അതിനു ഇടുക്കിക്കാരല്ല ഉത്തരവദികള്‍. സകല ചതുപ്പും നികത്തി, പാടമെല്ലാം വീടാക്കി, തോടെല്ലാം നശിപ്പിച്ച് പട്ടണങ്ങളില്‍ ജനം ഇരച്ചു കയറുമ്പോള്‍ വെള്ളം എന്തു ചെയ്യും? ഒഴുകാനുള്ള സ്ഥലമെല്ലാം ഉയര്‍ത്തി കെട്ടിടമുണ്ടാക്കിയിട്ട് ഇടുക്കിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

ഇങ്ങനെയുള്ള ഇടുക്കിയിലാണു അതിമനോഹരമായ പള്ളികള്‍ ഉയര്‍ന്നു നില്‍ക്കുനത്. കാഞ്ചിയാറിലും അയ്യപ്പന്‍ കോവിലിലും നരിയമ്പാറയും എല്ലാം ഇത്തരം പള്ളികള്‍ കണ്ടു

ആദ്യം അമ്പരപ്പാണു തോന്നിയത്. ഇത്ര ഗംഭീരം പള്ളി പണിയാന്‍ ഇതൊരു തീര്‍ഥാടന കേന്ദ്രം വല്ലതുമാണോ? അതോ കത്തീഡ്രലോ ബസ്ലിക്കയൊ?

ഒന്നുമല്ല. പാവങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അവരുടെ കണ്ണീര്‍ കാണാതെ ഉയര്‍ന്നിരിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍.

ആറു പതിറ്റാണ്ടു മുന്‍പ് ഈ ലേഖകന്‍ താമസിക്കുമ്പോള്‍ വലിയ തോവാള ക്രിസ്തുരാജപള്ളി തൈതല്‍ മറച്ചതായിരുന്നു എന്നാണോര്‍മ്മ. ഇല്ലി (മുള) ചതച്ച് പലക പോലെ ആക്കുന്നതാണു തൈതല്‍. അക്കാലം പോയി. ആ പള്ളിയിലിരുന്നു പ്രാര്‍ഥിച്ചിട്ട് ഒരു കുറവും ഉണ്ടായില്ല.

കൂറ്റന്‍ പള്ളികള്‍ പണിയാന്‍ മാത്രം ജില്ലയില്‍എന്തുണ്ടായി? ജനം അതിനു മാത്രം പണക്കാരായോ? അത്തരം വലിയ പള്ളിയുടെ ആവശ്യമുണ്ടോ? പോരെങ്കില്‍ ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമുള്ളപ്പോള്‍?

ത്രിശങ്കു ഉത്തമ കത്തോലിക്കനാണ്. പക്ഷെ പള്ളി പണിയുടെ ബാധ കത്തനാര്‍മാര്‍ക്ക് കയറിയ കാലമണിതെന്നു തോന്നുന്നു. അവരെ നിയന്ത്രിക്കാന്‍ ആരുമില്ല. മെത്രാനും ഇടവകക്കാരും കാഴ്ചക്കാരായി നില്‍ക്കുന്നു. ഇടവകക്കാരില്‍ ഒരു വിഭാഗം എപ്പോഴും വൈദികനൊപ്പമായിരിക്കുമല്ലൊ.

ഒരു പള്ളി എങ്ങനെ ആയിരിക്കണം? നോത്ര്ഡാം പള്ളി പോലെയോ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പോലെയൊ എല്ലാ പള്ളിയും ആകേണ്ട ഒരു കാര്യവുമില്ല. ആരധനക്കു ജനത്തിനിരിക്കാന്‍ പാകത്തിലുള്ള കെട്ടിടം മതി.

ശില്പ ഭംഗിയുള്ള കൂറ്റന്‍ പള്ളി പണിയണമെങ്കില്‍ അതിനു മതിയായ കാരണം വേണം. ഒന്നുകില്‍ തീര്‍ഥാടന കേന്ദ്രം, അല്ലെങ്കില്‍ വലിയ സമ്പന്നര്‍ താമസിക്കുന്ന സ്ഥലം.

ഇടുക്കി ജില്ലയില്‍ പാവങ്ങളും മലകളില്‍ എപ്പോള്‍ ഉരുളു പൊട്ടുമെന്ന ഭീതിയില്‍ ജീവിക്കുന്നവരുമാണു ധാരാളം. ഇത്തരം പള്ളി പണിയും മുന്‍പ് അങ്ങനെയുള്ളവര്‍ക്ക് മഴക്കാലത്ത് സുരക്ഷിതമായ ഒരു അഭയ കേന്ദ്രം ഉണ്ടാക്കുന്നതിനെ പറ്റി വൈദികര്‍ ആലോചിച്ചോ?

ഇടപ്പള്ളി പള്ളി ഭയങ്കരമായി പണിതതിനെ അവിടത്തെ അധികാരമുള്ള ബിഷപ്പ് കൂടിയായ കര്‍ദിനാള്‍ വിമര്‍ശിക്കുകയുണ്ടായി. അപ്പോള്‍ അദ്ധേഹം അറിയാതെ ആണോ ഇത്തരം ഒരു പള്ളി പണിതത്?

ഒരു രൂപതയില്‍ ഒരു പള്ളി വലിയ തോതില്‍ പണിയുന്നത് മനസിലാക്കാം. അല്ലെങ്കില്‍ തീര്‍ഥാടന കേന്ദ്രം. സാധാരണ പള്ളിക്ക് അത്യാവശ്യ സൗകര്യങ്ങള്‍ മതി. ദരിദ്രരുടെ കാശെടുത്താണു അതു പണിയുന്നതെന്നു വൈദികര്‍ മനസിലാക്കുന്നില്ല.

പള്ളി എന്നും പണിയുന്നില്ലെന്നും അതിനാല്‍ പണിയുമ്പോള്‍ നന്നായി പണിയണമെന്നും ന്യായവാദം പറയാം. പക്ഷെ സാധാരണ ഒരു കെട്ടിടത്തിനു പകരം കലാപരവും വാസ്തുശില്പ ചാതുരിയിലുമുള്ള കെട്ടിടം ആവശ്യമുള്ള സ്ഥലമാണോ ആ ഇടവക എന്നു നോക്കേണ്ടേ?

ഓരോ പള്ളി പണിക്കും രൂപതയും ബിഷപ്പും നിശ്ചിത മാന്ദണ്ഡം ഉണ്ടാക്കണം. സാധാരണ ഗ്രമങ്ങളില്‍ ആഡംബര പൂര്‍ണമായ പള്ളി ഒരു അശ്ലീലമാണ്. വഴിവക്കില്‍ നിന്നു ഒരാള്‍ കാണുന്നവരെയൊക്കെ തുണി പൊക്കി കാണിച്ചാല്‍ തോന്നുന്ന അശ്ലീലമാണു വഴിവക്കില്‍ കാണപ്പെടുന്ന ഈ ആഡംബര പള്ളികള്‍.

നിര്‍മാണം, പള്ളി വാങ്ങല്‍ എന്നിവക്കു വേണ്ടി വൈദികര്‍ കാട്ടുന്ന ആവേശം ജനം അംഗീകരിക്കരുത്. കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുവിന്റെ പേരിലാണു കൂറ്റന്‍ പള്ളി എന്ന ആഭാസം മറക്കരുത്.

ഭിന്ന മത വിഭാഗങ്ങള്‍ ജീവിക്കുന്ന സമൂഹമാണു കേരളത്തില്‍. അപ്പോള്‍ മറ്റുള്ളവരില്‍ നിന്നു വിമര്‍ശനത്തിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയല്ല. തീവ്ര ഹിന്ദുതവാദികള്‍ മുന്‍പേ തന്നെ െ്രെകസ്തവരെ ആക്ഷേപിക്കുന്നുണ്ട്. ഇപ്പോള്‍ മുസ്ലിംകളില്‍ നിന്നും അത് കണുന്നു. ഫെയ്‌സ്ബുക്കില്‍ നോക്കിയാല്‍ മതി.
കാലം മാറുന്നത് മറക്കരുത്.

Join WhatsApp News
വീഴ്ച്ചക്ക് മുബേ അഹംകാരം 2019-12-02 09:34:28
ശുദ്ധ സ്ഥലത്തു ശൂന്യത നിൽക്കുമ്പോൾ - വായിക്കുന്നവർ ചിന്തിക്കുക!
 വീഴ്ചക്ക് മുമ്പുള്ള അഹംകാരം ആണ് ഇ ആഡംബര പള്ളികൾ.
പുരോഹിതർ നടത്തിയ രതി പീഡനങ്ങളുടെ നഷ്ട പരിഹാരം കോടാനു കോടികൾ ആണ് സഭ കൊടുക്കുന്നത്. ഇനിയും പണിയുന്ന പള്ളികൾക്കു  വിൻഡോ കൂടി ഉണ്ടാക്കുന്നത് നല്ലതു തന്നെ. തുടക്കത്തിൽ കുർബാനക്കും കുമ്പസാരത്തിനും ഡ്രൈവ് ഇൻ വിൻഡോ ഉപയോഗിക്കാം. അപ്പോൾ കുമ്പസാരിക്കാൻ  വരുന്ന സാരിക്കാരെ പീഡിപ്പിക്കാനും സാധിക്കില്ല. അധികം താമസിയാതെ യൂറോപ്പിലെയും അമേരിക്കയിലെയും പള്ളികൾ പോലെ ഇ ആഡംബര പള്ളികളും അഹംകാരത്തിൻ്റെ വീഴ്ച്ചയുടെ  കല്ലറകൾ ആയി മാറും. അപ്പോൾ വല്ല ഫാസ്റ്റ് ഫുഡ് കടകൾക്കു ഡ്രൈവ് ഇൻ വിന്ഡോ ഉപകരിക്കും.
  എൻ്റെ സഭ നശിക്കയില്ല, എൻ്റെ സഭ ക്രിസ്തു സ്ഥാപിച്ചത് ആണ് എന്നത് വെറും വീമ്പ് അല്ലേ! യൂറോപ്പിലെയും  അമേരിക്കയിലെയും പള്ളികൾ കിട്ടുന്ന വിലക്ക് വിൽക്കുന്നു എന്നത് മനസ്സിൽ ആക്കുക. ഇവയും ക്രിസ്തുവിന്ൻ്റെ അല്ലേ!  ലോക ചരിത്രത്തിൽ സഭയുടെ 1600 വര്ഷം ഒരു വൻ നേട്ടം അല്ല. ഇതുപോലെ അഹങ്കരിച്ച  മായൻ മതം എന്നേ മൺമറഞ്ഞു!. മറ്റുള്ളവരെക്കാൾ സ്രേഷ്ടർ ആണ് എന്ന് ഇന്നത്തെ പുരോഹിതരെപോലെ  മായൻ പുരോഹിതരും അഹങ്കരിച്ചു. അവരുടെ തൊഴിൽ നിലനിർത്താൻ നരബലികളും ഇന്നത്തെ പുരോഹിതരെപോലെ അവർ നടത്തി. മായൻ പുരോഹിതർ അവസാനം സ്വയം വെട്ടി മരിച്ചു. മനുഷ രക്തം ഒഴുക്കിയ മല മേടുകൾ ഇപ്പോൾ പ്രകൃതി കിഴടക്കി, വൻ ടൂറിസ്റ്റ് അട്ട്രാൿഷനും ആയി.
 അതേ! നിങ്ങളുടെ മെഗാ ചർച്ചുകളും  ആഡംബര ചർച്ചുകളും, മദം പൊട്ടി ഒഴുകുന്ന മഠങ്ങളും മൊണാസ്ട്രികളും  അതിവിദൂരം അല്ലാതെ  ഭവന രഹിതർക്കു പാർപ്പിടങ്ങൾ ആയി പരിണമിക്ക പെടട്ടേ!
 ' അതേ വിർഷങ്ങളുടെ ചുവട്ടിൽ കോടാലികൾ !!!!!
 വൻ വിർഷങ്ങൾ കട പുഴകി വീഴുന്ന ശബ്ദം; കാറ്റിനെ ശ്രദ്ധിക്കു! അവയിൽ മുഴുവൻ വീഴ്ചയുടെ മാറ്റൊലി!- andrew 
Sudhir Panikkaveetil 2019-12-02 10:08:34
തൃശ്ശങ്കുവിന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും 
സത്യസന്ധമാണെന്നു വായിക്കുമ്പോൾ 
മനസ്സിലാകും. ഇത്തരം ലേഖനങ്ങൾ ഈ 
കാലഘട്ടത്തിൽ അനിവാര്യമാണ്. ജാതിയുടെയും 
മതത്തിന്റെയും പേരിൽ ഇന്ന് മനുഷ്യരിൽ 
സ്പർദ്ധ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കാൽനക്കികൾ 
എന്ന ഒരു വിഭാഗം മനുഷ്യരിൽ ഉള്ളതാണ് 
പ്രശനം. അവര്ക് സ്വന്തമായ അഭിപ്രായമോ 
പ്രവർത്തന ശേഷിയോ ഇല്ല. അവർ ആരാധിക്കുന്ന 
ഒരാളുടെ കാൽക്കൽ കിടന്നു അയാൾക്ക് വേണ്ടി 
കുരയ്ക്കും. തന്മൂലം ഒരു നിയമം കൊണ്ടുവരാനോ 
അത് നടപ്പിലാക്കാനോ കഴിയില്ല. ഒരു പുരോഹിതൻ 
ഏതു മതത്തിലെയായാലും പറഞ്ഞാൽ 
അത് ദൈവവചനം പോലെ പ്രസ്തുത പാവത്തന്മാർ 
അനുസരിക്കും. നമുക്ക് ഒരു അമ്പലം, പള്ളി,
മുതലായവ വേണമെന്ന് പറഞ്ഞാൽ ചാടിപുറപ്പെടും.
ഇവിടെ അമേരിക്കയിലും കൊട്ടാരസദൃസ്യമായ 
ആരാധനാലയങ്ങൾ ഉണ്ടാകുന്നുണ്ട്. വേണ്ടതാണ് 
എന്തിനാണ് അനാവശ്യ ആഡംബരം കാട്ടി 
പണം നശിപ്പിക്കുന്നത്.  ആരാന്റെ അടിമയായി 
കഴിയുന്നവൻ വായിക്കുകയില്ല, കേൾക്കുകയില്ല 
അവനു യജമാനൻ പറയുന്നത് മാത്രം  ശരി.
എന്ത് ചെയ്യാം. എന്നെങ്കിലും ആളുകൾ 
സത്യം മനസ്സിലാക്കും. അപ്പോഴേക്കും 
വൈകുകയില്ലേ.  തൃശ്ശങ്കു എഴുതുക. 
കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ. 
Thunderbolt 2019-12-02 10:31:25
"മദം പൊട്ടി ഒഴുകുന്ന മഠങ്ങളും മൊണാസ്ട്രികളും  അതിവിദൂരം അല്ലാതെ  ഭവന രഹിതർക്കു പാർപ്പിടങ്ങൾ ആയി പരിണമിക്ക പെടട്ടേ!"

ഫ്രാങ്കോമാരെപ്പോലെയുള്ളവരുടെ രതിക്രീഡകളിൽ പിറന്നുവീണ അനാഥരായ യേശു കുഞ്ഞുങ്ങൾക്ക് താമസിക്കാനുള്ള പാർപ്പിടങ്ങളായി തീരട്ടെ ഇവയൊക്കെ . 
A.P. Kaattil. 2019-12-02 11:07:00
എന്തെല്ലാം ഭാവനകളാണ്, യൂറോപ്പിലും അമേരിക്കയിലും പള്ളികൾ വിൽക്കുന്നു. കത്തോലിക്കാ സഭ നശിക്കുന്നു. കേരളത്തിലും അതു തന്നെ സംഭവിക്കും. ആശകൾക്കും ആഗ്രഹങ്ങൾക്കും പിന്നിൽ ഒരു വിരോധം ആഴ്ന്നിറങ്ങിയിരിക്കുന്നു. കത്തോലിക്കാ സഭക്കെതിരെ വ്യാപകമായ പ്രചരണം നടക്കുമ്പോൾ കേരളത്തിൽ പള്ളികൾ പണിയുന്നതാണ് പ്രശ്നം. അതാതു പ്രദേശത്തെ വിശ്വാസികളുടെ ഇംഗിതത്തിന് അനുസരിച്ച് പള്ളികൾ ഉയരും. അതു കണ്ട് ആരും ബഹിളി പിടിക്കണ്ട. പാവങ്ങളെ ചൊല്ലിയാണു നിങ്ങൾ വിലപിക്കുന്നതെങ്കിൽ കേരളത്തിലെ ബെവറേജസ് കടകളുടെ മുമ്പിൽ പോയി അവിടെ തടിച്ചുകൂടുന്ന ജനങ്ങളോട് പാവങ്ങളുടെ ഉദ്ധാരണത്തെക്കറിച്ച് സംസാരിക്കുക. ഒരു തലമുറയെ തന്നെ രക്ഷപെടുത്താം. ദൈവാലയങ്ങൾ അശ്ളീലമായി കാണുന്ന ത്രിശങ്കു വെറും ഒരു വിമതൻ.
Nobel Prize Comment 2019-12-02 13:04:28
'' അതേ! നിങ്ങളുടെ മെഗാ ചർച്ചുകളും  ആഡംബര ചർച്ചുകളും, മദം പൊട്ടി ഒഴുകുന്ന മഠങ്ങളും മൊണാസ്ട്രികളും  അതിവിദൂരം അല്ലാതെ  ഭവന രഹിതർക്കു പാർപ്പിടങ്ങൾ ആയി പരിണമിക്ക പെടട്ടേ!
 
ഇത് കണ്ട് കാട്ടിൽ ഞെട്ടി എന്ന് തോന്നുന്നു. നിങ്ങൾ കാട്ടിൽ നിന്ന് പുറത്തു വന്നാൽ യൂറോപ്പിലും അമേരിക്കയിലും ഒക്കെ പള്ളികളും മഠങ്ങളും വിൽക്കുന്നു, ഹോട്ടലുകൾ, ബാർ, അപ്പാർട്മെന്റുകൾ ഒക്കെ ആയി അവ കൺവെർട് ചെയ്യുന്നു എന്ന് മനസ്സിൽ ആക്കാം. അമേരിക്കയിൽ വിൽക്കുന്ന പള്ളികൾ വാങ്ങുന്നത്  ആണ്.
 ആക്ഷേപം, പരിഹാസം, പ്രവചനം,  ധാർമ്മിക രോഷം, സത്യങ്ങൾ നിറഞ്ഞ ഇ കമൻ്റെ  നോബൽ സമ്മാനം അർഹിക്കുന്നു. by Dr John Samuel { Ex. RC priest}
kunnamkulam Catholic 2019-12-02 13:32:30

People living in Kerala may not be aware of what is happening in the outside world because there are more than enough news like rape, murder, mafia, jolly soup, Dileep, church act etc. I live in USA and watch BBC news, I read a lot. If A P Kattil,I think he is a priest; can do the same then he can learn that in Europe, Britain, America-  very few people go to church, they cannot get men to be priests & women for Nuns. Churches, monasteries, Nunnery are sold. They are converted to Hotels & Multi apartments. In the area where I live several churches are sold and the members are consolidated to a central church. There are several types of Malayalee Christians here. They are buying these churches. But their children are not going to those churches. We are Catholic and so we still go to an English church. My kids don’t go to church. The number of Nuns are very few & they are not getting any new nuns. Men from Sri-Lanka, Bangladesh, Philippines are priests. They are married & their family live in their home land. They have secret girl friends here too. Those who are living in the forest come out and open the eyes, then they can see the truth. my wife don’t go to church too, but she goes to a prayer group of all different Christians. She says stothram, halleluyya, yesu appachan etc

Written by John Thomas, Kunnamkulam. 

A. B. Kuttikkaattil 2019-12-02 19:08:41
യൂറോപ്പിലും അമേരിക്കയിലും ആയിരക്കണക്കിന് പള്ളികൾ വിൽപ്പനക്ക് വച്ചിട്ടുണ്ട് എന്നത് നേരുതന്നെയാണ്. സംശയം ഉള്ളവർ internet ഒന്ന് ചുമ്മാ പരതിനോക്കുക. There are 42 Churches for Sale in North Carolina state alone (just one Real Estate Co) https://www.loopnet.com/north-carolina_churches-for-sale/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക