Image

യേശുവിന്റെ ജനനം എവിടെ?- (ജോണ്‍ വേറ്റം -ഭാഗം-1)

ജോണ്‍ വേറ്റം Published on 17 December, 2019
യേശുവിന്റെ ജനനം എവിടെ?- (ജോണ്‍ വേറ്റം -ഭാഗം-1)
അതിപുരാതനകാലത്തും നാഗരികത പ്രാപിച്ച രാജ്യങ്ങളില്‍ ജന്മദിനങ്ങള്‍ ആചരിച്ചിരുന്നു. ജ്യോതിഷത്തിനും ജന്മദിനത്തിനും തമ്മില്‍ ബന്ധമുണ്ടെന്നും, ജ്യോതിഷത്തിലൂടെയും ജാതകത്തിലൂടെയും ഭാവിഫലങ്ങള്‍ നിശ്ചയിക്കാമെന്നും വിശ്വസിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. നക്ഷത്രഫലങ്ങളെയും ജ്യോതിഷപ്രവചനങ്ങളെയും ആശ്രയിച്ചു ദൈനംദിനകാര്യങ്ങള്‍ ക്രമപ്പെടുത്തുന്നവരും കുറവല്ല. മനുഷ്യഭാഷി നക്ഷത്രങ്ങളില്‍ എഴുതിയിരിക്കുന്നുവോ? ജ്യോതിഷത്തിന്റെ ജന്മഭൂമിയെന്നറിയപ്പെടുന്ന മെസൊപ്പോട്ടേമിയായിലും മറ്റ് നാഗരീകത്വം നിലനിന്നനാടുകളിലും, ജന്മദിനങ്ങള്‍ ആചരിക്കുകയും ജന്മദിനരേഖകള്‍ സൂക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. യഹൂദജനതയും ജന്മദിനരേഖകള്‍ സംരക്ഷിച്ചിരുന്നുവെന്ന് ബൈബിള്‍(സംഖ്യാപുസ്തകം 1:2, 3, 4:2, 32 രാജാക്കന്മാര്‍ 11: 21) സാക്ഷിക്കുന്നു. ജന്മദിനരേഖകള്‍ സൂക്ഷിക്കപ്പെട്ടത്, പുരുഷവര്‍ഗ്ഗത്തിന്റെ പൗരോഹിത്യവും സൈനികവുമായ തിരഞ്ഞെടുപ്പിനും നിയമനത്തിനും വേണ്ടിയായിരുന്നുവെന്നും സൂചന നല്‍കുന്നു. എങ്കിലും, പിന്നീട് ജന്മദിനാചരണം വേദവിപരീതമെന്നു വിശ്വസിച്ചിരിക്കാം. എന്തുകൊണ്ടെന്നാല്‍, നോഹ, അബ്രാഹാം തുടങ്ങിയ പൂര്‍വ്വപിതാക്കന്മാര്‍ എത്രകാലം ജീവിച്ചിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവരുടെ ജനനമരണദിനങ്ങള്‍ ചേര്‍ത്തിട്ടില്ല. പൂര്‍വ്വികരുടെ ഓര്‍മ ആചരിക്കരുതെന്ന നല്ല ഉദ്ദേശത്തോടെ അവ ഒഴിവാക്കിയെന്നു കരുതാമോ?

നോഹയുടെയും യേശുവിന്റെയും വംശാവലികളിലും അവരുടെ ജനനമരണദിനങ്ങള്‍ ചേര്‍ത്തില്ല. എന്തുകൊണ്ട്? യേശുവിന്റെ ജന്മദിനം ആചരിക്കുന്നതിന് ആദിമക്രിസ്ത്യാനികള്‍ ശ്രമിച്ചുവെന്നും, അന്ന് ജീവിച്ചിരുന്ന സഭാ നേതാക്കള്‍ അതിനെ തടഞ്ഞുവെന്നു പ്രസ്താവ്യമുണ്ട്. ക്രിസ്തുമസ് എപ്പോള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്ന ആശ്രയയോഗ്യമായ വേദപ്രമാണങ്ങള്‍ ലഭ്യമല്ല. ക്രിസ്തുമതത്തിന്റെ ആരംഭത്തിനുശേഷം, നാലാം നൂറ്റാണ്ടില്‍ ആത്മീയാഭിവൃദ്ധിക്കുവേണ്ടി തുടങ്ങിയ അനുസ്മരണച്ചടങ്ങ് ആയിരുന്നുവെന്നും പിന്നീട് നൂറ്റാണ്ടുകള്‍ അതിനെ നവീകരിച്ചുവെന്നും അഭിപ്രായപ്പെടുന്നു. അങ്ങനെയാണെങ്കിലും, അനവധി ക്രിസ്തീയസഭകള്‍ ഇപ്പോഴും ക്രിസ്തുമസ് ആഘോഷിക്കുന്നില്ല. യേശുവിന്റെ ജനനം പ്രവചനങ്ങളുടെ നിവൃത്തിയാണെന്ന് വേദപുസ്തകം(യെശയ്യാവ് 7:4, 9:6-7 വാക്യങ്ങളും മറ്റ് പഴയ പുതിയ നിയമ പുസ്തകങ്ങളും) ഉറപ്പ് നല്‍കുന്നു. എന്നിട്ടും, വിരുദ്ധവിശ്വാസങ്ങളിലൂടെ അഭിഷിക്തജനം മുന്നോട്ടു നീങ്ങുന്നു.

ലോകമെങ്ങും ഉത്സവാന്തരീക്ഷ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു ഓര്‍മ്മപ്പെരുന്നാള്‍ വരുന്നു! ആത്മീയ ചേതന പകരുന്ന ഉത്തേജകവചനങ്ങളുമായി അനവധി പ്രഭാഷകര്‍ ആചരണവേദികളില്‍ എത്തുന്നു. നമ്മുടെ രക്ഷകന്‍, മഹത്വത്തിന്റെ ഉടയോന്‍ 'കാലിക്കൂട്ടില്‍' പിറന്നു എന്ന് പ്രസംഗിക്കുന്നു. യേശുനാഥന്‍ 'പുല്‍ക്കുടിലില്‍' ജാതനായെന്നു പാടുന്നു. ക്രിസ്തു 'കാലിത്തൊഴുത്തില്‍' ജനിച്ച പുണ്യദിനമാണ് ക്രിസ്മസ് എന്ന് മലയാള മാധ്യമങ്ങളും സാഹിത്യവും പ്രശംസിച്ചു പ്രസിദ്ധീകരിക്കുന്നു. അതുകൊണ്ട്, യേശു 'പശുശാലയില്‍' ജനിച്ചുവെന്ന് ഇതരമതക്കാരും വിശ്വസിക്കുന്നു.
ക്രിസ്തുമസ് സംബന്ധിച്ചു വ്യവസായ ലക്ഷ്യത്തോടെ നിര്‍മ്മിച്ചു വില്‍ക്കപ്പെടുന്ന അനവധി ആകര്‍ഷകസാധനങ്ങളില്‍ ഒന്നാണ് പുല്‍ക്കൂട്. അത് അലങ്കരിച്ചുവച്ചു വിശ്വാസികള്‍ ആനന്ദിക്കും. മറ്റൊരുഭാഗം ആരാധകര്‍ വണക്കത്തിനും ഉപയോഗിക്കുന്നു. യേശു 'തൊഴുവത്തില്‍' ജനിച്ചു എന്ന് സുചനയാണ് പുല്‍ക്കൂട് നല്‍കുന്നത്. എന്നാലും, ക്രിസ്തു ഗോശാലയില്‍ ജീവധാരണം ചെയ്തുവെന്ന് പറയുകയും പാടുകയും പ്രസംഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് യുക്തിഭംഗമല്ലെ? മനസ്സുകളെയും ഹ്ൃദയങ്ങളെയും ജ്ഞാനംകൊണ്ടു നിറക്കേണ്ടവര്‍, സത്യം മറച്ചുപൊളിപറയുന്നത് എന്തിന്? യേശുവിന്റെ ജനനത്തെ സംബന്ധിച്ചു വേദപുസ്തവിവര്‍ത്തനങ്ങള്‍ എ്ത് പഠിപ്പിക്കുന്നു? വ്യത്യസ്തവേദഭാഗങ്ങളില്‍ ഒന്നെത്തിനോക്കാം:

ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു, അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല. ലൂക്കാ 2:4-7.' (ബൈബിള്‍-കെ.സി.ബി.സി.)

തനിക്കായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഗര്‍ഭിണിയായ മറിയയെയും കൂട്ടിക്കൊണ്ട് പേരെഴുതിക്കുന്നതിനായി പോയി. അവര്‍ അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ തന്റെ ആദ്യജാതനായ മകനെ പ്രസവിച്ചു; വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ലഭിക്കാതിരുന്നതുകൊണ്ട് അവള്‍ അവനം ശീലകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. ലൂക്കൊസ് 2:5-7'(വിശുദ്ധ സത്യവേദപുസ്തകം-ബ്രദര്‍ മാത്യൂസ് വര്‍ഗീസ്).

അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവര്‍ ആകുകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു. യെഹൂദ്യയില്‍ ബേത്‌ലേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി. അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. ലൂക്കൊസ്- 2:4-7'(ദാനിയേല്‍ ദ്വിഭാഷാ പഠനബൈബിള്‍-ഡോ.എ.പി.ദാനിയേല്‍).

അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യഹൂദ്യയില്‍ ബേതലേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി. അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുററി വഴിയമ്പലത്തില്‍ കിടത്തി. ലൂക്കൊസ് 2:4-7'(സത്യവേദപുസ്തകം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യാ)

വിവാഹത്തിന് നിശ്ചയിക്കപ്പെട്ടവളെയും വിവാഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടവളെയും വിവാഹത്തിന് പ്രതിജ്ഞ ചെയ്യപ്പെട്ടവളെയും പ്രതിശ്രുതവധു എന്നാണല്ലോ വിളിക്കുന്നത്. നിയമപ്രകാരം വിവാഹം ചെയ്യപ്പെട്ട സ്ത്രീയാണ് ഭാര്യ. വിവര്‍ത്തനങ്ങള്‍ക്കു വഴിതെറ്റുന്നു!)
യേശുവിനെ പ്രസവിച്ചശേഷം വഴിയമ്പത്തില്‍ അഥവാ സത്രത്തില്‍ സ്ഥലം കിട്ടാഞ്ഞതിനാല്‍, മറിയം ശിശുവിനെ ഗോശാലയില്‍ കിടത്തിയെന്ന് ബോബിള്‍ വ്യ്ക്തമാക്കുന്നു. യേശുവിനെ എവിടെ പ്രസവിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. പുല്‍ക്കൂട്ടില്‍ ജാതനായി എന്ന പ്രസ്താവം അര്‍ത്ഥമാക്കുന്നത്. പുല്‍ക്കൂട്ടിനുള്ളില്‍ ജനിച്ചു എ്ന്നാണ്. ഇത് ശരിയോ? പിതാവാം ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിപ്രകാരം ജനനം മുതല്‍ ശുദ്ധയാക്കി സൂക്ഷിക്കപ്പെട്ട മറിയത്തിന്റെമേല്‍ പരിശുദ്ധാത്മാവ് വരുകയും അത്യുന്നതന്റെ ശക്തി അവളുടെ മേല്‍ നിഴലിടുകയും ചെയ്തപ്പോള്‍ ഗര്‍ഭസ്ഥയായവളെ(ലൂക്കൊസ് 1:35), അടവില്ലാത്തതും അശുദ്ധവും ദുര്‍ഗന്ധമുള്ളതുമായ തൊഴുത്തില്‍ പ്രസവിക്കുവാന്‍ ദൈവം അനുവദിച്ചു എന്ന് കരുതാമോ? ആദിമകാലത്ത് സ്ത്രീകളുടെ പ്രസവം സ്വകാര്യമായി നടത്തപ്പെട്ടുവെന്ന് തെളിയിക്കുന്ന ലിഖിതങ്ങളും ശില്പങ്ങളും ഇപ്പോഴും സൂക്ഷിക്കപ്പെടുന്നുണ്ട്.

തുടരും....

യേശുവിന്റെ ജനനം എവിടെ?- (ജോണ്‍ വേറ്റം -ഭാഗം-1)
Join WhatsApp News
josecheripuram 2019-12-17 08:25:51
It doesn't matter where&when he was born,It's important what he taught&how he lived.All other things you can believe or reject.
HAPPY BIRTHDAY-GODS 2019-12-18 05:53:57
Decmber 25 നു കന്യകയില്‍ ജനിച്ച കുറെ ദൈവങ്ങൾ
HORUS - Ethiopian-Sudanese/ Egyptian BCE3,000
BUDDHA - Nepal BCE 563
KRISHNA Indian BCE 900
ZARATHUSTRA Iranian BCE1,000
HERCULES Greek BCE800
MITHRA - Persian BCE600
DIONYSUS Greek BCE500
THAMMUZ Babylonian BCE400
HERMES Greek BCE200
ADONIS Phoenician BCE200
JESUS CHRIST* Roman CE 300 .
{andrew Cosmos CE 1954}
SchCast 2019-12-18 13:15:45

After a long break, it is refreshing to see that some people will never change. Why should it matter where Jesus was born? The whole earth belong to the Creator. Those who think that they do not have a beginning, please continue in your imagination. Science has not answered the 'problems' of mankind nor it ever will. Less people died of cancer a century ago than now!

The only reasonable answer we have is explained by Lord Jesus "Those who have seen me has seen the Father"....

CE and BCE are inserted into history (instead of AD and BC) in order to reduce the authenticity of the birth of Jesus Christ. But it can also be interpreted as 'Christ Era' and 'Before Christ Era'.

ISIS ല്‍ നിന്നും തിരികെയെത്തി 2019-12-18 14:55:31
 കുറെക്കാലമായി കാണാതെ ഇരുന്നതിന്‍ കാരണം ISISല്‍ ആയിരുന്നതിനാല്‍ ആണ് എന്ന് അനുമാനിക്കാം. 
ജനന സര്ടിഫിക്കേറ്റില്‍  PLACE of birth is necessary, not an option. also your impeached illict president will ask for the birth certificate.
 AD & BC was the birth of the Roman Emperor's not of Jesus. 
Christian apologists tricked it to be attached to Jesus. 
Anthappan 2019-12-18 17:07:55
How long one can sit in isolation and Waite for Jesus?  No; nobody can except SchCast.  SchCast has been doing exactly the same thing and that is  sitting in isolation waiting for  Jesus.  It looks like he got bored and  missed the E-malayalee and it's response column.   Welcome back brother in disguise;  Truth is better than religion and it will set you free.  We are not your enemies but brothers in love. You can find the Jesus you are searching elsewhere in us instead going and sitting in isolation  and waiting for him.  Kingdom of heaven is among us not in Holy Land . Holy Land is not anymore holy. It is corrupted by Nathaniyahu.   
George 2019-12-18 19:00:19
ബൈബിളിലെ പോലൊരു യേശു ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകൾ ഒന്നും തന്നെയില്ല എന്ന് പറയാം. അനേകം യേശു മാർ അക്കാലത്തു ജീവിച്ചിരുന്നു. Roma ചക്രവർത്തിക്ക് പുതിയ ഒരു മതം സ്ഥാപിക്കാൻ വേണ്ടി ഉണ്ടാക്കിയ കഥകൾ ആണ് യേശുവിന്റെ. മതം ഉണ്ടാക്കാൻ ദൈവം വേണം. യേശുവിനു മുൻപ് ഉണ്ടായിരുന്ന ദൈവങ്ങളെപ്പോലെ കന്യകാ ജനനം പന്ത്രണ്ടു ശിഷ്യന്മാർ അത്ഭുതങ്ങൾ കാണിക്കൽ കുരിശുമരണം മൂന്നാം ദിവസ്സം ഉയിർപ്പു ഇതൊക്കെ ഒപ്പിച്ചൊരു കഥ. കോടിക്കണക്കിനാളുകൾ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരു കളവും സത്യമാവില്ല, ചരിത്രവും.
SchCast 2019-12-19 08:51:56
Common and vulgar eras

The alternative form of “Before the Common Era” and “Common Era” dates back to 1715, where it is used in an astronomy book interchangeably with “Vulgar Era.” At the time, vulgar meant “ordinary,” rather than “crude.” The term “Vulgar Era” is even older, first appearing in a 1615 book by Johannes Kepler.

Rationales for the transition from A.D. to C.E. include (1) showing sensitivity to those who use the same year number as that which originated with Christians, but who are not themselves Christian, and (2) the label “Anno Domini” being arguably inaccurate, since scholars generally believe that Christ was born some years before A.D. 1 and that the historical evidence is too sketchy to allow for definitive dating.

=================================================================

My friends: If your want to stick to "Vulgar Era" go ahead. As for me, I will use AD and BC which reminds of the greatest prophet of human race who said "Love your neighbor as yourself".

As far as Anthappan is concerned, I have no personal grudge against you. But I guarantee you that Science is not going to save you.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക