''രണ്ടിരമാണ്ടുകള്‍ക്കപ്പുറത്തു
ണ്ടായൊരാമഹാത്യാഗത്തെയിപ്പൊഴും
മൂകമാണങ്കിലുമാകുരിശിനെ മുത്തുവാന്‍
ആരാലിറങ്ങിവരുമൊരു മാലാഖാമാരായ്
വരാം വെള്ളമുകിലുകള്‍ല്‍''......
ചെറുപ്പകാലങ്ങളില്‍ കേട്ടുമറന്ന വരികള്‍, മഹാകവി വള്ളത്തോളിന്റേതാണ്.എന്നാല്‍ കാലമിന്ന് അത്തരം മഹത്തായ കവിതകളെ കൊഞ്ഞനം കാട്ടുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മങ്ങലേല്‍ക്കാത്ത ഒരു വിശുദ്ധജന്മത്തിന്‍െറ ഓര്‍മ്മ ഇന്ന് കാലത്തിന്‍െറ തിരുശേഷിപ്പുകള്‍പോലെ ക്ലാവുപിടിച്ച്, ,പ്രഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എവിയൊണ് ഈ താളം തെറ്റലിന് തുടക്കമിട്ടത്. ധനം,അധികാരം! കനകംമൂലം,കാമിനിമൂലം,കലഹംപലവിധമുലകില്‍ സുലഭമെന്ന്് എന്‍െറ കുട്ടിക്കാലത്ത്, കാഥികന്‍ വിദ്വാന്‍ പി.സി. ഏബ്രഹാം,കഥാപ്രസംഗത്തിന് ആമുഖമായി പറയാറുണ്ടായിരുന്നു.ഇപ്പോഴാണ് അതിന്‍െറയൊക്കെ പൊരുള്‍ ചിന്തിക്കുന്നവരയൊക്കെ തേടിയെത്തുന്നത്.
വിദ്യഭ്യസം കുറവായിരുന്ന പഴയതലമുറയെ ചൂഷണം ചെയ്യുന്ന മതമേധാവികളോ,രാഷ്ട്രീയക്കാരോ പണ്ടൊക്കെ കുറവായിരുന്നു.അന്തസ്സുള്ള പാരമ്പര്യത്തില്‍ നിന്നുവന്ന അന്നത്തെ സാമൂഹിക മത രാഷ്ട്രീയ നേതാക്കള്‍ ഇന്നത്തെമാതിരി അവസരവാദികളും,ധനമോഹികളും ,കുതികാല്‍ വെട്ടികളുമായിരുന്നില്ലെന്നാണ് ഈ ലേഖകന്‍െറ ജീവിതാനുഭവങ്ങള്‍.
അന്നത്തെ കൂട്ടുകുടുംബങ്ങള്‍,മതാദ്ധ്യഷന്മാര്‍,സാംസ്ക്കാരിക സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും തന്നെ ഏറെക്കുറെ സാമൂഹ്യസേവന തല്‍പ്പരരും,നാടിന്‍െറ ജനസേവകരുമായിരുന്നു. ആരംഭകാല രാഷ്ട്രീയമത സാംസ്ക്കാരിക ചരിത്രംതന്നെ ആയതിലേക്ക് വെളിച്ചം വീശുന്നു.
ഇന്നോ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ബലാല്‍സംഘം,കൊലപാതകം, പിടിച്ചുപറി,മോഷണം ഇവയൊക്കെ പണ്ടില്ലാത്തവണ്ണം ഏറികൊണ്ടിരിക്കുന്നു. സുഖലോലുപത, സ്വാര്‍ത്ഥത പെരുകിയിരിക്കുന്നു.ക്രിസ്തുവിന്‍െറ ജനനം,സ്‌നേഹത്തിന്‍െറ വീണ്ടെടുപ്പാണ്.ത്യാഗത്തിന്‍െറ പൂര്‍ത്തീകരണമാണ്. വിശുദ്ധ വേദപുസ്തകത്തിലെ പഴയനിയമത്തിന്‍െറപൊളിച്ചെഴുത്താണ്.എന്നാലീ മഹത് ആശങ്ങളും,അരുളപ്പാടുമുള്ള പുതിയ നിയമത്തിന്‍െറ താളുകളില്‍തുടിക്കുന്ന സുവിശേഷ പ്രഘോഷണങ്ങളെ വെല്ലുവിളിക്കുന്ന ജീവിത ശൈലിയില്‍, നമ്മുക്കെങ്ങനെക്രിസ്തരാജന്‍െറ വരവിനെ വരവേല്‍ക്കാന്‍ സാധിക്കുക!
ക്രിസ്തുവിന്‍െറ ജനനസന്ദേശം സ്‌നേഹമാണ്,അതാണ് വിശുദ്ധബൈബിളിന്‍െറ ഉടനീള ആഹ്വാനവും, അതങ്ങനെയായിരിക്കട്ടെ, ഏവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍!!