StateFarm

പ്രണാമം (സീന ജോസഫ്)

Published on 22 December, 2019
പ്രണാമം (സീന ജോസഫ്)
നിലാവെണ്മയില്‍ മുങ്ങിക്കുളിച്ച് ധന്യമൊരു പുല്‍ക്കുടില്‍
കരുണവഴിയുമോമല്‍ മിഴിതുറക്കുന്നൊരുണ്ണി നക്ഷത്രം

കരളില്‍ കുന്തിരിക്കമെരിച്ചു സുഗന്ധം പകരുമൊരമ്മഹൃദയം
തനിത്തങ്കം തോല്‍ക്കും നെഞ്ചുമായ് കാവലാകും പിതൃമാനസം

ശാന്തിഗീതികള്‍ ആലപിക്കുന്നു മേഘരൂപികള്‍ മാലാഖമാര്‍
വ്രതശുദ്ധിയില്‍ വിനീതരായ് ശിരസ്സുനമിക്കും ജ്ഞാനരാജന്മാര്‍

സഹനം പുതച്ചു കുന്നിറങ്ങുന്നു അനുഗ്രഹീതര്‍ ആട്ടിടയര്‍
മിഴിയിമവെട്ടാതെ പുണ്യദര്‍ശ്ശനസാഫല്യമറിയും പൈക്കിടാങ്ങള്‍

തൂമഞ്ഞിന്‍ വെണ്‍പട്ടുപുതച്ചു കൃതാര്‍ത്ഥയാകുന്നു ഭൂമി

നമിക്കുക നിലംതൊട്ടു നമ്മള്‍,താഴ്മതന്‍ പുല്‍ത്തൊട്ടിലില്‍
നമുക്കുള്ളിലും പിറന്നിടട്ടെ വിശുദ്ധിതന്‍ ഉണ്ണിനക്ഷത്രം!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക