(ഈ നര്‍മഭാവനയും,കഥാപാത്രങ്ങളും,നൂറുശതമാനവും സാങ്കല്പ്പികങ്ങളാണ്. നര്‍മത്തിന് പ്രാധാന്യം കൊടുത്ത് വായിപ്പാനപേക്ഷ!)
ദീനാമ്മ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു-
കറിയാച്ചനറിഞ്ഞോ,ആ വായാടി...... മ്മേടെ ഹസ്ബന്‍റ് കറിയാച്ചനെ
കേരളസഭേലേക്ക് തെരഞ്ഞെടുത്തു.
ആര് തെരഞ്ഞെടുത്തു?
ങ്ങാ,ആര്‍ക്കറിയാം! നിങ്ങളെ എന്നാത്തിനു കൊള്ളാം! ഒള്ള കാശും ചെലവാക്കി ഒരോരുത്തരടെ പൊറകേ വിട്ടിലും പിടിച്ചു നടക്കുകയല്ലേ.പള്ളീവന്നാ, ആ വായാടി അവടെ മൈക്കുപോലത്തെ തൊണ്ടതുറന്നു പറഞ്ഞോണ്ടു നടക്കുവാ,കറിയാച്ചന്‍ ലോകസഭേലോട്ട് പോകുവാന്ന്.
ങാ,ആര്‍ക്കറിയാം,ഈ ലോകസഭ എവിടാന്ന്?,തിരുവന്തോരത്തോ, അതോ ഡല്‍ ഹീലോ! ഒന്നെനിക്കറിയാം,ഇതെന്തോ ഗുണമൊള്ളോരു കാര്യാന്ന്. അല്ലങ്കി പുഴുക്കനെല്ലിനുപോലും വാ പൊളിക്കാത്ത കറിയാച്ചനെ എങ്ങനാ തെരഞ്ഞെടുത്തെ.പാവമാണേലും ഗുണമില്ലാത്ത ഒരു കാര്യത്തിനും പോകാത്തോനാ കറിയാച്ചന്‍! എങ്കിലും ഞാനാലോചിക്കുവാരുന്നു,നിങ്ങളെ ഒരുത്തനും തെരഞ്ഞെടുത്തില്ലല്ലോന്ന്!
എടീ മണ്ടി കൊസ്രാണി ഭാര്യേ,ദീനാമ്മേ! ,ഇത് നിയമസഭേലെങ്ങും പോയിരിക്കുന്ന
കാര്യോല്ല.അതേ, പണം മൊടക്കി ബിസിനസ്സ് ചെയ്യാം. പേരിപ്പിക്കുന്ന സമ്മേളനമാ. നീ
കരുതുന്നൊണ്ടോ, ഇവിടുന്നിപ്പപ്പോന്നോരാരെങ്കിലും അവിടെ കാശുമൊടക്കി ബിസിനസ്
ചെയ്യുമെന്ന്! പിന്നേയ്, ഭര്‍ത്താക്കമ്മാരെ ഇതിനൊക്കെ തെരഞ്ഞെടുത്ത്,ലോകസഭേലോട്ടയക്കുന്നത്
ചൊവൊള്ള അഭ്യുദയയകാംക്ഷികളായ ഭാര്യമാരാ,അവര്‍ക്കുവേണ്ട സാമ്പത്തിക സപ്പോര്‍ട്ടും,മോറല്‍
സപ്പോര്‍ട്ടുമൊക്കെ കൊടുത്ത്.
അഭ്യുദയകാംക്ഷികളായ ഭാര്യമാരാ! ,പിന്നല്ലാതാരാ? ഇവിടെ വല്ല തെരഞ്ഞെടുപ്പുകമ്മറ്റീം ഒണ്ടോല്‍ ദിവസോം
പത്രത്തി വാര്‍ത്തയാ,കൂണുകുരുത്തപോലെ,തിരഞ്ഞെടുത്ത പ്രതിനിധികളടെ വാര്‍ത്ത.ആര് ആരെ
പ്രതിനിധീകരിക്കുന്നന്ന്, തിരഞ്ഞെടുക്കപ്പെട്ടോര്‍ക്കുമറിയത്തില്ല!
എന്നാ നിങ്ങളൊന്നു പോയി വന്നെ,ഇതുരണ്ടും ഞാം നിങ്ങക്കു തരാം! അവിടെ പോയിട്ടെന്തോരുകാര്യം.പിന്നെ ഒന്ന് പോയി സര്‍ക്കാര് ചിലവിലൊന്നടിച്ചു പൊളിക്കാം.ബിസിനസിന്‍റ മര്‍മ്മം അറിയാവുന്നോരേം,വിവിധ നിലേല്‍ ഉന്നതരായ ബുദ്ധിജീവികളേമാ അങ്ങോട്ട് ക്ഷണിക്കുന്നെ.അവരടെയാക്കെ അഭിപ്രായമാരാഞ്ഞ് പ്രബുദ്ധകേരളം കെട്ടിപടുക്കാന്‍! ഇതിപ്പം ആട്ടമറിയാതെ കഥകളികാണാപോണ തെരക്കാ എവിടേം. ഈ പോണോരൊക്കെ ഇതേപ്പറ്റി അറിവൊള്ളോരുതന്നെയോ! കൊള്ളാം നല്ലകാര്യം, അവരൊക്കെ അവിടെകൂടി ,ആഘോഷിച്ചിവിടെത്തി വീരവാദം മുഴക്കി ഒന്നു മിനുങ്ങും,അത്രതന്നെ! ഫോട്ടൊ പത്രത്തിലിടും ,മന്ത്രിയേം കെട്ടിപടിച്ച്്, പൊതുജനത്തെ ഞെട്ടിച്ച്! പ്രതിപക്ഷ നേതാവുതന്നെ കാലുമാറ്റി ചവട്ടി,സര്‍ക്കാരിന്‍െറ ധൂര്‍ത്തന്നും പറഞ്ഞ്.അത് കണക്കാക്കണ്ട,രാഷ്ട്രീയത്തിന്‍െറ മറ്റൊരുവശം!
പിന്നെ ആരാ പോകേണ്ടതെന്നാ നിങ്ങടെ വിചാരം?
അവടെ ലിസ്റ്റുകൊടുക്കുന്നോര്, കഴിവാള്ളേരെടെ ലിസ്റ്റുകൊടുക്കണം.
അല്ലാതെ വായും പേയും പറഞ്ഞ് മനുഷ്യനെ കറക്കിയടിക്കുന്നോരെ കൊണ്ടോയിട്ടെന്തോന്നുകാര്യം! ,ഒരു പ്രഹസനം അത്രതന്നെ. പറഞ്ഞിട്ടെന്തോരുകാര്യം,അര്‍ക്കാ ഇത്ര സാമൂഹ്യപ്രതിബന്ധത! പണ്ട്കുഞ്ഞിതൊമ്മന്‍ എമ്മെല്ലെ ഞെട്ടിഒണര്‍ന്നു പറഞ്ഞപോലാ ഇവിടുത്തെ കാര്യം! ആഫ്രിക്കേന്ന്ജിറാഫിനെ കൊണ്ടോരുന്ന കാര്യമാ നിയമസഭേല്‍ പറഞ്ഞോണ്ടിരുന്നത്,ഉറക്കത്തീന്ന് ഞെട്ടിഒണര്‍ന്ന കുഞ്ഞിതൊമ്മന്‍,കേട്ടതുപാതി,കേക്കാത്തതുപാതി എന്ന നിലേലൊരുതട്ടുതട്ടി-
''അതിലൊന്നു കത്തോലിക്കനാരിക്കണം''
എന്നു പറഞ്ഞമട്ടാ ഇവിടേം,കേരളരാഷ്ട്രീയത്തിന്‍െറ അഭിനവ പതിപ്പ്!! ,കയ്യൂൂക്കൊള്ളോന്‍ കാര്യക്കാരന്‍, സത്യം പറയുന്നോന്‍ ശത്രൂ! പോയി അടിച്ചുപൊളിച്ചു വരൂ,എല്ലാ മംഗളങ്ങളും!!