ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
പി പി ചെറിയാന്Published on 13 January, 2020
ഫിലാഡല്‍ഫിയ: ഡ്രെക്സല്‍ മെഡിക്കല്‍ യൂണിവേര്സിറ്റി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിവേക് സുബ്രമണി (23) യൂണിവേഴ്സിറ്റി അപ്പാര്‍ട്മെന്റ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു .
ജനുവരി 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അപാര്‍ട്മെന്റ് ബ്ലോക്കിന്റെ റൂഫില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു ചാടുന്നതിനിടയില്‍ കാല് വഴുതി നിലത്തെ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്.
രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവേക് ചാടുന്നതിനു മുന്‍പ് രണ്ടു കൂട്ടുകാര്‍ ചാടിയിരുന്നു.
സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു വിവേകേന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോണ്‍ ഫ്രെ പറഞ്ഞു. അമേരിക്കന്‍ റെഡ്ക്രോസ് സൊസൈറ്റി, നാഷണല്‍ ഓണര്‍ സൊസൈറ്റി, സയന്‍സ് ഓണര്‍ സൊസൈറ്റി എന്നിവയില്‍ അംഗമായിരുന്നു.
രാത്രി വൈകിയിട്ടും വിദ്യാര്‍ഥികള്‍ അപ്പാര്ട്മെന്റില്മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹത ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .
വിവേകിന്റെ പേരില്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു. ഇത് വിവേകിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് നല്കാന് ഉപയോഗിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല