മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രമായ ചാര്‍ളിയുടെ തമിഴ് റീമേക്ക് "മാര' ചിത്രകരണം പുരോഗമിക്കുന്നു. മാധവന് നായകനാകുന്ന ചിത്രം ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. കല്‍ക്കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ശ്രദ്ധ ശ്രീനാഥും ശിവദയും നായികാ നായകന്മാരാകുന്നു.
പാര്‍വതി ഗംഭീരമായ അഭിനയത്തിലൂടെ മികവുറ്റ കഥാപാത്രം ടെസയായി വരുന്നത് ശ്രദ്ധ ശ്രീനാഥാണ്. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദയ്ക്ക് തമിഴില്‍. ആവശ്യങ്ങളായ മാറ്റങ്ങളോടെയാകും ചിത്രം എത്തുക എന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. അടുത്തിടെ ചാര്‍ളിയുടെ മറാഠി റീമേക്കും എത്തിയിരുന്നു.
മാധവനെ നായകനാക്കി തമിഴ് സംവിധായകന് എ,എല്‍ വിജയ് ആയിരുന്നു ചിത്രം ആദ്യം റീമേക്ക് ചെയ്യുന്നതായി പറഞ്ഞിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ പ്രോജക്ട് നീണ്ടു പോയി. സായി പല്ലവിയായിരുന്നു ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത്. വിജയ് തിരക്കായതോടെ ദിലീപ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം സായ് പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.