MediaAppUSA

ബി.ജെ.പി.യുടെ പണക്കൊഴുപ്പ് എത്ര നാള്‍? (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 16 January, 2020
ബി.ജെ.പി.യുടെ പണക്കൊഴുപ്പ് എത്ര നാള്‍?  (വെള്ളാശേരി ജോസഫ് )
പഴയ ആദര്‍ശ രാഷ്ട്രീയം ഒക്കെ ഇന്ത്യയില്‍ നിന്ന് പോയ്മറഞ്ഞിട്ട് കാലം കുറെയായി. ഈറോം ശര്‍മ്മിളക്കും, മേധാ പട്കര്‍ക്കും ഒക്കെ ഇന്ന് മാധ്യമങ്ങളില്‍ മാത്രമേ സ്ഥാനമുള്ളൂ. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രതികരിക്കുന്നവര്‍ ഇതൊക്കെ മനസിലാക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഇന്ന് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന ആള്‍ പോലും അഞ്ചും പത്തും ലക്ഷം രൂപാ മിനിമം മുടക്കുന്നുണ്ട്. പണം കൊടുക്കാതെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഇന്ന് ആളെ കിട്ടില്ല. ചിക്കണ്‍ ബിരിയാണിയും, ക്വാര്‍ട്ടറും കൊടുത്താലേ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ക്ക് ഇന്ന് ആളെ കിട്ടൂ. പണാധിപത്യം പുലരുന്ന ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണം വാരി എറിയുന്ന ബി.ജെ.പി. ശക്തമായ സ്വാധീനം അതുകൊണ്ടു തന്നെ തെളിയിക്കുന്നു. ബി.ജെ.പി. ഇന്ത്യയില്‍ വളര്‍ന്നത് തന്നെ പണത്തിന്റ്റെ ശക്തി കൊണ്ടായിരുന്നു.

കോടിക്കണക്കിനു രൂപയാണ് ബി.ജെ.പി.യും, സംഘ പരിവാര്‍ സംഘടനകളും പ്രചാരണത്തിനായി ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. ഈ പബ്ലിക്ക് റിലേഷന് മുടക്കുന്ന പണത്തില്‍ ഭൂരിപക്ഷവും പോകുന്നത് പത്രമാധ്യമങ്ങള്‍ക്കാണ്. അതൊക്കെ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുന്നത് സ്വോഭാവികം മാത്രം. രാജ്യത്തു കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതികളുടെ യഥാര്‍ഥ രൂപം ഇന്ന് ജനങ്ങള്‍ അറിയുന്നില്ല. അതൊന്നും ഇന്ത്യയിലെ മോഡി സ്തുതി മാധ്യമങ്ങള്‍ പറയില്ല. അതുകൊണ്ട് സാധാരണ ജനങ്ങള്‍ അറിയുകയും ഇല്ല.

ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് ബി.ജെ.പി. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. നേതാക്കള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കുന്നു; ഹെലികോപ്റ്ററില്‍ പറന്നു നടക്കുന്നു; മുഴുവന്‍ പ്രാദേശിക, ദേശീയ പതങ്ങളില്‍ ഒന്നും, രണ്ടും പേജ് മുഴു നീളെ പരസ്യം കൊടുക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടത്തുന്നു; വന്‍ തെരഞ്ഞെടുപ്പു റാലികള്‍ സന്ഖടിപ്പിക്കുന്നു  അങ്ങനെയൊക്കെയാണ് ഇന്ന് കാര്യങ്ങള്‍ പോകുന്നത്.  പെയ്ഡ് ന്യൂസും ഇഷ്ടം പോലെ പ്രചരിക്കുന്നൂ. വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ വിദ്യാഭ്യാസമുള്ള ആളുകളെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഓരോരോ നുണക്കഥകള്‍ പടച്ചു വിട്ടുകൊണ്ടിരിക്കുന്നു. ഈ പ്രചാരണത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനോ, പ്രാദേശിക പാര്‍ട്ടികള്‍ക്കോ ഒരു രീതിയിലും ആവുന്നില്ല.

ഇന്ത്യയിലെ ഇടതുപക്ഷത്തിനാണ് ബി.ജെ.പി.യുടെ ഈ വളര്‍ച്ചയില്‍ ഏറ്റവും വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്. അരുണ ആസഫലി, അച്യുത് പട്വര്‍ധന്‍, ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ  എന്നീ ഇടതുപക്ഷ ആഭിമുഖ്യമുള്ള നേതാക്കള്‍ ഇന്ത്യയില്‍ ഒരുകാലത്ത് വളരെ അറിയപ്പെട്ടിരുന്ന ദേശീയ നേതാക്കളായിരുന്നു. 'ലോഹ്യാ വിചാര്‍ വേദി' ഒക്കെ ഒരുകാലത്ത് കേരളത്തില്‍ പോലും സജീവമായിരുന്നു. 1989  ല്‍ സി.പി.ഐ. യുടെ മിത്രാസെന്‍ യാദവ് അയോദ്ധ്യ ഉള്‍പ്പെടെയുള്ള ഫൈസാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ എം.പി. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. AlTUC/ CITU / CPI(M), CPI  എന്നീ പ്രസ്ഥാനങ്ങളുടെ ചെങ്കൊടികള്‍ ഒരുകാലത്ത് അയോധ്യയില്‍ പാറിപ്പറന്നിട്ടുണ്ട്. അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ എം.പി. ആയി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മിത്രാസെന്‍ യാദവ് ഒടുവില്‍ ഗത്യന്തരമില്ലാതെ മുലായം സിങ് യാദവിന്റ്റെ സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നതു തന്നെ കാണിക്കുന്നത് ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റ്റെ രാഷ്ട്രീയമായ സ്വാധീനമില്ലായ്മ എവിടം വരെ പോയി എന്നു തന്നെയാണ്.

1967 വരെ ബിഹാറിലും, ഉത്തര്‍ പ്രദേശിലും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ലോകസഭ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് കിട്ടിയിരുന്നു. ജാതിമത ശക്തികള്‍ 1990നു ശേഷം ഇന്ത്യയില്‍ പിടി മുറുക്കിയപ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവും, ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങും മായാവതിയുമെല്ലാം അധികാരം പങ്കിട്ടെടുത്തപ്പോള്‍ പിന്നോക്കം പോയത് ഒരുകാലത്ത് ഇന്ത്യയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷമാണ്. ആസൂത്രിതവും സംഘടിതവുമായി ചാപ്പ അടിച്ച് ജെ.എന്‍.യു.  വിനേയും, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയേയും, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയേയും ഒക്കെ മോശമാക്കുമ്പോഴും നഷ്ടം സംഭവിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. സുപ്രീം കോടതിയുടെ അയോദ്ധ്യ കേസിലുള്ള വിധിയും ഏറ്റവും വലിയ നഷ്ടം സമ്മാനിക്കുന്നത് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. അതൊക്കെ അവര്‍ തിരിച്ചറിയുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം പുലര്‍ത്തുമ്പോള്‍, കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കാണുന്നില്ല.

ഈ പണാധിപത്യത്തിന്റ്റെ ശക്തി ബി.ജെ.പി.ക്കും അധിക നാള്‍ നിലനിറുത്തുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആര്‍.എസ്.എസ്. നെ കാര്യമായി മൈന്‍ഡ് ചെയ്തിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. സംഘ പരിവാറിന്റ്റെ പ്രധാന വിഷയങ്ങളായ ഗോ സംരക്ഷണത്തോടും, അമ്പലം സംരക്ഷണത്തോടും മോഡിക്ക് വലിയ യോജിപ്പൊന്നും ഇല്ലായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടെ റോഡ് വികസനത്തിനായൊക്കെ ആയി അനേകം അമ്പലങ്ങള്‍ പൊളിച്ചിട്ടുണ്ട്. പശുവിനോടും പുള്ളി അന്ന് കാര്യമായ സ്‌നേഹം ഒന്നും കാണിച്ചിട്ടില്ല. പക്ഷെ ഇതൊക്കെയാണെങ്കിലും ആര്‍.എസ്.എസ്സുമായി മോഡിക്ക് നല്ല ബന്ധമായിരുന്നു. അതിനു കാരണമായി ചിലരൊക്കെ ചൂണ്ടി കാട്ടിയുള്ള ഫാക്റ്റര്‍ ഒന്ന് മാത്രമാണ്  പണം.

പണ്ട് മുളവടിയും, കാക്കി ട്രൗസറും ആയി നടന്നിരുന്ന ആര്‍.എസ്.എസ്സുകാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടായപ്പോള്‍ ഒരുപാട് മാറി. ഇപ്പോള്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ടെക്‌നോളജിയുടെ ഭാഗമാണ്. ഇന്റ്റര്‍നെറ്റും, കംപ്യൂട്ടറും, സ്മാര്‍ട്ട് ഫോണും ഒക്കെയായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കും പണം വേണം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോഡിക്ക് മാത്രമേ അന്ന് പണം മൊബിലൈസ് ചെയ്യാന്‍ സാധിച്ചിരിന്നുള്ളൂ. പ്രമോദ് മഹാജന്റ്റെ കൊലപാതകത്തിന് ശേഷം മോഡിക്ക് ബി.ജെ.പി. യില്‍ ഉയരാന്‍ സാധിച്ചതും പണം സംഘടിപ്പിക്കാനുള്ള കഴിവായിരുന്നു. മോഡിക്ക് മുമ്പ് പ്രമോദ് മഹാജനായിരുന്നു ആ ചുമതല എന്നാണ് കേട്ടിട്ടുള്ളത്. പ്രമോദ് മഹാജന്റ്റെ കൊലപാതകത്തിന്റ്റെ കാരണം ഇന്നും അജ്ഞാതമാണല്ലോ.

പക്ഷെ ഇനിയിപ്പോള്‍ കേന്ദ്ര ഭരണം തുലാസിലാകാന്‍ പോവുകയാണ് എന്നതിന്റ്റെ സൂചനകളൊക്കെ വന്നു തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയിലൊക്കെ ബിസിനസ് പഴയ പോലെ ഇല്ലാ. ഉത്തരേന്ത്യയിലെ ജനം ദീപാവലി സമയത്താണ് കാര്യമായ ഷോപ്പിംഗ് നടത്തുന്നത്. ഫ്രിഡ്ജ്, ഠ.ഢ., വാഷിംഗ് മെഷീന്‍  ഇവയൊക്കെ കൂടുതലും ചിലവാകുന്നത് ദീപാവലി സമയത്താണ്. 2019  ലെ കാര്യം നോക്കുമ്പോള്‍ ഇത്രയും കച്ചവടം കുറഞ്ഞ ദസറാ, ദീപാവലി സീസണ്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സുപ്രീം കോടതി നിരോധിച്ചതുകൊണ്ട് പടക്ക വില്‍പ്പനയും നടന്നില്ല. അതല്ലെങ്കില്‍ ദീപാവലിക്ക് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ രാത്രി മുഴുവന്‍ പടക്കം പൊട്ടേണ്ടതല്ലേ? കോടികണക്കിന് രൂപയുടെ കച്ചവടം ആണ് ആ വകുപ്പില്‍ തന്നെ നഷ്ടമായത്. തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ മോഡിയെ വളര്‍ത്തിയ ബിസ്‌നസ് ക്ലാസ് തന്നെ മോഡിയെ വലിച്ചു താഴെയിടും.

ബി.ജെ.പി. യെ പണ്ടേ 'ഷോപ്പ് കീപ്പേഴ്‌സ് പാര്‍ട്ടി' എന്നാണ് വിളിച്ചിരുന്നത്. അപ്പോള്‍ കടക്കാര്‍ക്ക് നഷ്ടം സംഭവിക്കുകയാണെങ്കില്‍ പിന്നെ ബി.ജെ.പി. യുടെ നിലനില്‍പ്പ് എങ്ങനെ ഭദ്രമാകും? ഉത്തരേന്ത്യന്‍ 'ബനിയാ പാര്‍ട്ടിക്ക്' പിന്നെ വളരാന്‍ വലിയ സ്‌കോപ്പില്ല. ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോള്‍ സംഘ പരിവാറുകാര്‍ ഓണ്‍ലൈന്‍ ബിസ്‌നസ് ചൂണ്ടി കാട്ടും. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍  തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ തകര്‍പ്പന്‍ ബിസ്‌നസ് ആണ് നടത്തുന്നതെന്ന് അവര്‍ പറയും. ഓണ്‍ലൈന്‍ വ്യാപാരം ഇന്ത്യയിലെ അപ്പര്‍ മിഡില്‍ ക്ലാസിനും, എലീറ്റ് ക്ലാസിനും ആണ് പഥ്യം; സാധാരണകാര്‍ക്കല്ല. സാധാരണകാരന്റ്റെ കൂടെ ക്രയ വിക്രയ ശേഷി ഉയര്‍ന്നില്ലെങ്കില്‍ ഒരു മാന്ദ്യ സമയത്ത് സമ്പദ് വ്യവസ്ഥ ഉണരില്ല. അത്തരത്തില്‍ സാധാരണക്കാരന്റ്റെ ക്രയ വിക്രയ ശേഷി ഉയരുന്ന ഒരു ട്രെന്‍ഡും ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നുമില്ല.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

ബി.ജെ.പി.യുടെ പണക്കൊഴുപ്പ് എത്ര നാള്‍?  (വെള്ളാശേരി ജോസഫ് )
VJ Kumr 2020-01-16 19:07:35
കഷ്ടം :::::
ലോകരാഷ്ട്രങ്ങൾ  ഇന്ന്  ഇന്ത്യയെ പ്രശംസിക്കുന്നു ;
അഭിനന്ദിക്കുന്നു , പക്ഷെ  കുറെ  ഇന്ത്യക്കാർക്ക്
സഹിക്കാൻ  വയ്യാത്ത ചൊറിച്ചിലും .

താഴെ  കൊടുത്ത  വാർത്ത  വായിച്ചു  നോക്കുക :

ഇരുപത്തൊന്നാം  നൂറ്റാണ്ട് ഇന്ത്യയുടേതാണ്
ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും ആമസോണിന്റെ
സ്ഥാപക സി.ഇ.ഒയുമായ ജെഫ് ബെസോസ് പ്രവചിക്കുന്നു,
ഇരുപത്തൊന്നാം  നൂറ്റാണ്ട് ഇന്ത്യയുടേതാണ്:  ലോകത്തിലെ ഏറ്റവും
വലിയ സമ്പന്നന്റെ വാക്കുകളാണിത്.
ഇന്ത്യയിൽ ആമസോൺ 100 കോടി ഡോളർ (ഏകദേശം 7,080 കോടി രൂപ)
ഉടൻ  നിക്ഷേപിക്കും .   2025ഓടെ ഇന്ത്യയിൽ നിന്ന് 1,000 കോടി ഡോളറിന്റെ '
മേക്ക് ഇൻ ഇന്ത്യ'  ഉത്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കും
Read more: https://keralakaumudi.com/news/news.php?id=
225943&u=jeff-bezoz-on-indiaപശുവും ചാണകവും 2020-01-16 19:47:59
പശു, ചാണകം, എല്ലാവര്‍ക്കും സെല്‍ ഫോണ്‍,
എന്നാല്‍ റെയില്‍ പാളത്തില്‍ ഇരുന്നു തൂറല്‍  
റോഡില്‍ കിടന്നു ഉറങ്ങുക, വെബിചാരം വെള്ളം അടി, 
ഇതാണ് ഇന്ത്യ 
-നാരദന്‍ 
josecheripuram 2020-01-16 20:01:48
There were Powerful political parties in India.What dd they do.They thought they will be in power for ever.In 1965 I happened to be in Punjab in Halwara.A Sardarji was a news paper agent asked me where I'am from.I told him I'am from Kerala his face brightened& to my surprise he said EMS we love him,we send money for his election.Then what happened to Communist Party?Any Party or Religious, organisations step out of their Principles,Will Perish>
josecheripuram 2020-01-16 20:45:46
How many of us have share in AMAZON?
josecheripuram 2020-01-16 21:48:16
There are only two kind people in this world,rich/poor.The rich are not kind about poor.The poor are kind of the rich.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക