പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്, സീരിയല്‍ നടി ഉള്‍പ്പടെ 3 പേരെ രക്ഷപ്പെടുത്തി
Published on 17 January, 2020
മുംബയ്: അന്ധേരി ഈസ്റ്റിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ പൊലീസ് ഇവരില്‍ നിന്നും രക്ഷിച്ചു. ഇന്നലെ അന്ധേരിയിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് (എസ്.എസ് ) ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്.
സെക്സ് റാക്കറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുകയും, ലൈംഗികവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത പ്രധാന കണ്ണിയായ പ്രിയ ശര്‍മ(29) എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടിവാലി ഈസ്റ്റില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു പ്രിയ എന്ന് എസ്.എസ് ബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ സന്ദേഷ് റെവാലെ പറഞ്ഞു.സംഭവത്തില്‍ പ്രിയ ശര്‍മയ്ക്കെതിരേ കേസ് ഫയല്‍ ചെയ്തു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ നടിയും ഗായികയും 'സാവ്ദാന്‍ ഇന്ത്യ' എന്ന ടെലിവിഷന്‍ െ്രെകം പരിപാടിയിലെ അവതാരകയുമാണ്. മറ്റൊരാള്‍ മറാത്തി സിനിമ സീരിയല്‍ നടിയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും രക്ഷപെടുത്തിയിട്ടുണ്ട്. ഇവര്‍ ഒരു വെബ്സീരീസില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല