ആയിരത്തിതൊള്ളായിരത്തി ഇരുപത്തി ഒന്‍പത് ജനുവരി പതിനഞ്ചിന് ജനിച്ച്, ആയിരത്തി തൊള്ളായിരത്തിഅറുപത്തി എട്ട് ഏപ്രില്‍ നാലിന് മരിച്ച മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് ഒരു അമേരിക്കന്‍ വൈദികനും, പൊതു പ്രവര്‍ത്തകനും, അതിലുപരി അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സാമൂഹ്യ നീതിക്കുവേണ്ടി അനവരതം പോരാടിയ ധീര നേതാവുകൂടിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പിതാവായിരുന്ന ഗാന്ധിജിയുടെ അക്രമരാഹിത്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടും അദ്ദേഹത്തിന്റെ സത്യന്വേഷണ പരീക്ഷണങ്ങളെ മാത്യകയാക്കിയും അമേരിക്കയിലും, ലോകത്തുംസാമൂഹ്യ നീതിക്കുവേണ്ടി കിങ്ങ് സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയും അതില്‍ വിജയംവരിക്കുകയും ചെയ്തു.
നന്നെ ചെറുപ്പത്തിലെതന്നെ കിങ്ങ് പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലെ വേറിട്ട ഒരു ശബ്ദംമായി മാറുകയുംചെയ്തു. ആയിരത്തിതൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍ മോണ്ട് ഗോമറി ബസ് ബഹിഷ്ക്കരണത്തിന് നേതൃത്വം നല്‍കുകയും, ആയിരത്തിതൊള്ളായിരത്തി അന്‍പത്തി ഏഴില്‍സതേണ്‍ ലീഡര്‍ഷിപ്പ ്‌കോണ്‍ഫ്‌റന്‍സ് രൂപികരിച്ച്അതിന്റെ ആദ്യത്തെ പ്രസിഡണ്ടായി അവരോതിക്കുകയുംചെയ്തു.
ആയിരത്തിതൊള്ളായിരത്തിഅറുപത്തി മൂന്നില്‍ വാഷിങടണ്‍ മാര്‍ച്ച്‌സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ ‘ഐഹാവ് എ ഡ്രീം’ എന്ന വിശ്വ പ്രസിദ്ധമായ പ്രസംഗം നടത്തുകയുംചെയ്തു. അമേരിക്കയിലും ലോകത്തെമ്പാടും നടമാടുന്ന ജാതിവര്‍ക്ഷ വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള ശബ്ദം ആ പ്രസംഗത്തിലുടനീളം മുഴങ്ങികേള്‍ക്കാമായിരുന്നു.
അതോടൊപ്പം അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പ്രസംഗചതുരന്‍ എന്ന പദവിയും നേടിക്കൊടുത്തു. മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ സാമൂഹ്യ നിതിക്കുവേണ്ടിയുള്ള സമരത്തില്‍ അദ്ദേഹത്തിന് ആവേശം പകര്‍ന്നവരില്‍ രണ്ടുവ്യക്തികളാണ് അദ്ദേഹത്തിന്റെ പിതാവിന്റെസുഹൃത്തും മിഷനറിയുമായിരുന്ന ഹോവാര്‍ഡ് തെര്‍മനും ഗാന്ധിജിയും. ഒരു മിഷനറി എന്ന നിലയ്ക്ക് തെര്‍മണ്‍ ഇന്ത്യസന്ദര്‍ശിക്കുകയും ഗാന്ധിജിയുമായി കണ്ടുമുട്ടുകയുംചെയ്തു. മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന് തെര്‍മനില്‍ നിന്നു ലഭിച്ച ആവേശം, പിന്നീട് അദ്ദേഹത്തെ ഗാന്ധിജിയുടെ ജന്മനാടായ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രേരണ നല്‍കുകയുംസിവില്‍ പൊതു പ്രവര്‍ത്തനത്തിലുംഅതിന്റെവിജയത്തിനും അക്രമരാഹിത്യത്തിനുള്ള സ്ഥാനം എത്രമാത്രം നിര്‍ണ്ണായകമാണെന്ന് ഉറപ്പ് വരുത്തുവാന്‍ സഹായിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ജന്മനാട് സന്ദര്‍ശിച്ച് മടങ്ങുന്നതിന്റെഅവസാന ദിവസത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം എന്തുകൊണ്ടും ശ്ര്‌ദ്ധേയമായിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടവന്റെ നീതിക്കും അവകാശത്തിനുവേണ്ടിയുള്ള സമരത്തില്‍ അക്രമരാഹിത്യം പോലെ ശക്തമായ മറ്റൊരായുധം വേറെയില്ലെന്ന് ഗാന്ധിജിയുടെ ജന്മനാട്ടിലേക്കുള്ള ഈ യാത്ര നിരാക്ഷേപമായി തെളിയിച്ചിരിക്കുയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ഗാന്ധിജി ലോക ധാര്‍മ്മികതയില്‍ നിന്ന് സ്വാംശികരിച്ച അക്രമരാഹിത്യതത്വങ്ങള്‍ ഗുരുത്വാകര്‍ഷണശക്തി പോലെ ശ്വാശതമായ സത്യമാണെന്നുംഅത് മനുഷ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ സാംസ്ക്കാരികമായും ശാസ്ത്രീയമായും വളര്‍ന്നവര്‍എന്ന് നാം അവകാശപ്പെടുമ്പോഴും മനുഷ്യവകാശ ധ്വംസനങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തും അനുസ്യൂതം നടമാടിക്കൊണ്ടിരിക്കുകയാണ്. അധികാരപ്രമത്തതയിലാണ്ടുപോയ രാജ്യങ്ങളും നേതൃത്വങ്ങളും ബലഹീനരായ മനുഷ്യജീവിതങ്ങളെ യാഥാസ്തിക ചിന്താഗതികളോടെ തച്ചുടക്കുന്നു.
കൊന്നും ജയിലുകളില്‍അടച്ചും പൊതു നീതിക്കുവേണ്ടിയുള്ള മനുഷ്യരോദനം നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു. ലോകത്തിലെഏറ്റവുംവലിയ സമ്പന്ന രാജ്യം എന്നവകാശപ്പെടുന്ന മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ ജന്മദേശത്ത്, ആ മനുഷ്യസ്‌നേഹിയുടെ ജന്മ ദിനം കൊണ്ടാടുമ്പോഴും, ഏകദേശം നാല്പതുമില്ല്യണ്‍ ജനങ്ങളാണ് ആരോഗ്യസംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളില്ലാതെ കഷ്ടപ്പെടുന്നത്. മനുഷ്യരാശിയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യ ംതേടിയുള്ള യാത്രയില്‍ നാം ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ആ യാത്രയില്‍ ഗാന്ധിജിയില്‍ നിന്നും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങില്‍ നിന്നും ഒക്കെ ആവേശം ഉള്‍ക്കൊണ്ട് അനേക നേതൃത്വങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
“ഒരോജീവിതങ്ങളും പരസ്പര ബന്ധമുള്ളതാണ്. ആര്‍ക്കും ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം നാം എല്ലാവരും വിധിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്തോ വിചിത്രമായകാരണങ്ങളാല്‍ നിങ്ങള്‍ ആരായിതീരണമൊഅത് ആകാതെ, എനിക്ക് എന്താകണമൊ അതാകാന്‍ കഴിയുകയില്ല അതുപോലെ നിങ്ങള്‍ക്കും. ഇതാണ് നമ്മളുടെ പരസ്പര ബന്ധത്തിന്റ യഥാര്‍ത്ഥ മുഖം.” (മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ്)