അല്‍ മല്ലു തനിക്കേറെ സന്തോഷം തന്ന ചിത്രങ്ങളിലൊന്നാണെന്ന് മിയ. നടി മിയയുടെ പഴയ പേര് ജിമി എന്നാണ്. ഈ പേര് തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിനും നല്‍കിയിരിക്കുന്നത്. ഇതുകൊണ്ടൊക്കെ ചിത്രത്തോട് തനിക്കൊരു പ്രത്യേക അടുപ്പമുണ്ടെന്ന് മിയ പറഞ്ഞു.
അല്ഫോണ്സാമ്മ എന്ന സീരിയലിലൂടെയാണ് മിയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അന്ന് മിയയുടെ യഥാര്‍ത്ഥ പേരായ 'ജിമി' എന്നാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് മിയ എന്ന പേര് മാറ്റിയത്.
സംവിധായകന് ബോബന് സാമുവല്‍ തന്നെയാണ് 'അല്‍ മല്ലുവിലെ' മിയയുടെ കഥാപാത്രത്തിന് ജിമി എന്ന പേര് നല്‍കിയത്. 'ബോബന് സര് പണ്ട് മുതല്‍ സേവ് ചെയ്ത പേര് ജിമി എന്നാണ്. വിളിക്കുന്നതും ജിമി എന്നു തന്നെയാണ്. അതുകൊണ്ട് സര് തന്നെയാണ് കഥാപാത്രത്തിന് ജിമി എന്ന പേര് നല്‍കിയത്. മിയയൊക്കെ പിന്നെ വന്ന പേരല്ലേ.ജിമി എന്ന പേരില്‍ വിളിക്കുന്നത് ഭയങ്കര സന്തോഷമാണ്'- മിയ പറയുന്നു.ചില സെറ്റുകള്‍ സന്തോഷം തരുമെന്നും അത്തരത്തിലൊന്നായിരുന്നു അല്‍ മല്ലുവിലെ സെറ്റെന്നും മിയ കൂട്ടിച്ചേര്‍ത്തു.
ബോബന് സാമുവലാണ് അല്‍ മല്ലു സംവിധാനം ചെയ്തിരിക്കുന്നത്. ജയന് നടുവാഴത്തിന്റേതാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് ബോബന് സാമുവല്‍ തന്നെയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. നമിതാ പ്രമോദ്, മിയാ ജോര്‍ജ് എന്നിവരെ കൂടാതെ ധര്മജന് ബോള്‍ഗാട്ടി, സിദ്ദിഖ്, മിഥുന് രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.സംഗീതം രഞ്ജിന് രാജും ഛായാഗ്രഹണം വിവേക് മേനോനും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ദീപു ജോസഫ്.