നാലു പതിറ്റാണ്ടു മുന്‍പ് കോവളം കണ്ട ഓര്‍മ്മയിലാണു ഇത്തവണ കോവളം കാണാന്‍ പോയത്. നീല കടല്‍, പഞ്ചസാര മണല്‍, വിദൂരത്തോളം കടല്‍ തീരം. പിന്നെ ഇടക്കൊക്കെ അല്പ വേഷധാരികളായ സായിപ്പൂം മദാമ്മയും
ആകപ്പാടെ തരക്കേടില്ല.
ഇത്തവണ ചെന്നപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. ബീച്ച് ഒന്നും കാണുന്നില്ല. ചുറ്റുപാടുമായി കുറെ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാശുള്ളവര്‍ക്ക് താംസിക്കാനുള്ള ഹോട്ടലുകള്‍. ബീച്ച് പലയിടത്തും ഹോട്ടലുകളുടെ സ്വകാര്യ സ്വത്തായി മറി. അങ്ങോട്ടു കടക്കാന്‍ സെക്യൂരിറ്റി സമ്മതിക്കില്ല. അത് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണത്രെ?
ബീച്ച് എങ്ങനെയാണു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആകുന്നത്? പൊതു സ്വത്ത് എഴുതി കൊടുക്കാന്‍ ആര്‍ക്കാണു അധികാരമുള്ളത്?
മരടില്‍ മാത്രമല്ല കയ്യേറ്റം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്ന്കാശുള്ളവനു ബീച്ച് പതിച്ചു കൊടുത്തു.
ഇപ്പോള്‍ കൗപീന വാലു അവിടെയും ഇവിടെയുമൊക്കെ ഇത്തിരി ബീച്ച് ഉണ്ട്. അതിനാവട്ടെ പൊതുവില്‍ വ്രുത്തിയില്ല. ജനമാണെങ്കില്‍ ടൂറിസ്റ്റ് ബസും മറ്റും പിടിച്ച് വന്നു കൊണ്ടിരിക്കുന്നു. എന്തു കാണാനാണ്? അവിടെ വല്ലതും ഉണ്ടോ? ഉണ്ടാക്കി വച്ചിട്ടുണ്ടോ?
കഷ്ടം തോന്നി. ആലപ്പുഴ മാരാരിക്കുളം ബീച്ച് എത്രയോ മനോഹരം. വ്രുത്തിയുള്ളത്
ഇനി യാത്ര പോകുമ്പോള്‍ ഒഴിവാക്കാവുന ഒരു കേന്ദ്രമായി കോവളത്തെ കാണാം.അവിടെ ഹോട്ടലില്‍ പോയി താമസിച്ചാല്‍ നല്ലതായിരിക്കാം
അവിടെ കരിക്ക് വില്‍ക്കുന്നതു കണ്ടു. തമിഴ്‌നാട്ടില്‍ നിന്നു വന്നതായിരിക്കുമല്ലോ. കരിക്കിന്‍ വെള്ളത്തിലും വിഷാംശം ഉണ്ട് എന്ന് എവിടെയോ വായിച്ചതോര്‍ത്തപ്പോള്‍ ആ ദാഹവും ഇല്ലാതായി.
പൊതു സ്വത്ത് പൊതു സ്വത്താണ്. അത് സര്‍ക്കാറിനു വില്ക്കാനുള്ളതല്ല. പൊതു ഉപയോഗത്തിനുള്ളതാണ്. അത് വില്പന ചരക്കല്ല.നഗര മധ്യത്തിലുള്ള ഓഫീസും കോളജുമൊക്കെ വിറ്റാല്‍ വലിയ സംഖ്യ കിട്ടും. അതുപയോഗിച്ച് കുറച്ചു മാറി ഗംഭീരം കെട്ടിടങ്ങള്‍ പണിയാം. പക്ഷെ അത് സാമ്പത്തിക ചിന്ത മാത്രം.
പൊതു സ്വത്ത് പൊതു ഉപയോഗത്തിനായി തന്നെ തുടരണം. അല്ലെങ്കില്‍ പൊതു ആവശ്യത്തിനു വേണ്ടി ആയിരിക്കണം മാറ്റം വരുത്തുന്നത്. അത് വില്പ്പന ചരക്കാവരുത്..