നവ്യ നായര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം 'ഒരുത്തീ'യുടെ ഷൂട്ടിനിടെ പെട്ടന്നാണ് ആ സ്ത്രീയെ നവ്യ കാണുന്നത്. നോക്കുമ്പോള്‍ തന്റെ അതേ വേഷം. ഉടന്‍ തന്നെ അവരുടെ ചിത്രവും മൊബൈലില്‍ പകര്‍ത്തി. ആ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചു.
താന്‍ ധരിച്ചിരിക്കുന്ന ചുരുദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിംഗ് ലൊക്കേഷന്‍ സമീപത്ത് കൂടി മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി പേജില്‍ പങ്കുവച്ചിരിക്കുന്നത്