MediaAppUSA

നിര്‍ഭയം ഈവഴിയേ..(എഴുതാപ്പുറങ്ങള്‍ 51: ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)

Published on 09 February, 2020
നിര്‍ഭയം ഈവഴിയേ..(എഴുതാപ്പുറങ്ങള്‍ 51: ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)
ഇനിയെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ നിര്ഭയരാകണം. നിര്‍ഭയ എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ഓടിവരുന്നത് പേടികൂടാത്തവരായി എന്നല്ല വര്ഷങ്ങള്ക്കു മുന്‍പ് പുരുഷന്റെ ക്രൂരവിനോദത്തിനായി ദല്‍ഹിയില്‍ ബലികൊടുക്കപ്പെട്ട നിഷ്കളങ്കയായ പെണ്‍കുട്ടിയെ പറ്റിയാണ്.ഭൂരിഭാഗം ജനങ്ങളും ഇന്ന് കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നത് ആ പെണ്കുട്ടിയുടെ ജീവന്‍ നിഷ്പ്രയാസം എടുത്ത കുറ്റവാളികളുടെ വധശിക്ഷയെകുറിച്ചാകാം. എന്നാല്‍ വധശിക്ഷയുടെ വക്കത്തെത്തിയിട്ടും നീതിന്യായത്തിന്റെ കളിയൂഞ്ഞാലില്‍ ആടി ഈ കുറ്റവാളികള്‍ ആഹ്‌ളാദിയ്ക്കുന്നു എന്നുള്ളത് ഇന്ത്യയുടെ ഒരു ശാപമാണെന്നു വേണമെങ്കില്‍ പറയാം.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും  ശിക്ഷിയ്ക്കപ്പെടരുത് എന്നതാണ്ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാന തത്വം. കര്‍ണ്ണാടകയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത ചുട്ടുകരിച്ച കുറ്റവാളികളെ നിയമത്തിനു വിട്ടുകൊടുക്കാതെ നിറയൊഴിച്ച് ഇല്ലാതാക്കിയപ്പോള്‍ ജനങ്ങള്‍ കര്‍ണ്ണാടക പോലീസിനെ സലൂട്ട് ചെയ്യുകയും,അനുമോദനം അറിയിയ്ക്കുകയുംചെയ്തു.   എന്നാല്‍കൊല്ലപ്പെട്ട കുറ്റവാളികള്‍ എന്നുപറയപ്പെടുന്നവരില്‍ ആരെങ്കിലും നിരപരാധികള്‍ ഉണ്ടായിരുന്നുവോ എന്നതായിരുന്നു നീതിന്യായവ്യവസ്ഥയുടെ സംശയം.
ഒരു നിരപരാധിയെയും ശിക്ഷിയ്ക്കുന്നതിനോട്  ജനതയും അനുകൂലിയ്ക്കുന്നില്ല. എന്നാല്‍ നിരപരാധിയെ കണ്ടുപിടിയ്ക്കാന്‍ നിയമവ്യവസ്ഥ എടുക്കുന്ന കാലതാമസം എന്നത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍മനപ്പൂര്‍വ്വംഒരുക്കുന്നകാലതാമസമാണോ എന്ന് ജനം സംശയിയ്ക്കുന്നതില്‍ തെറ്റ് പറയാനില്ല.  കാരണം ഇത് തന്നെയാണ് ഇന്ത്യയില്‍ പല കേസുകളുടെയും അനന്തര ഫലം.  കുറ്റവാളികളില്‍ നിരപരാധികളെ തെളിയിയ്ക്കുന്ന സമയത്തിന്റെ മറയില്‍ യഥാര്‍ത്ഥ കുറ്റവാളി മതത്തെയും, രാഷ്ട്രീയത്തെയും,  വ്യക്തികളെയും സ്വാധീനിച്ച് നിയമ സാധുത ലഭിയ്ക്കത്തക്കവിധം പഴുതുകള്‍ ഉണ്ടാക്കി രക്ഷപ്പെടുന്നു. കേരളത്തിലെ വാളയാറില്‍ ഒമ്പതും പതിനൊന്നും വയസ്സായ പെണ്‍കുട്ടികളെ ലൈംഗിക ഉന്മാദത്തിനുപയോഗിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ സംശയിയ്ക്കപ്പെടുന്നവരെ നിയമനടപടികള്‍ക്ക് വിധേയരാക്കി.   അവസാനം പ്രതികളെ ശിക്ഷിയ്ക്കാന്‍ മതിയായ തെളിവുകളില്ലെന്നും, പെണ്‍കുട്ടികള്‍ ഉഭയ സമ്മതപ്രകാരം ലൈംഗിക  ബന്ധത്തില്‍ ഏര്‍പ്പെട്ടതാണെന്നുമുള്ള ചുരുങ്ങിയ വരികളില്‍ പരാതി മാഞ്ഞു പോയ സംഭവം  മാധ്യമങ്ങളില്‍ വന്നതില്‍ നിന്നും ഇത്തരം രക്ഷപ്പെടലുകള്‍ സംഭവിയ്ക്കുന്നു എന്ന് തന്നെ വേണം വിശ്വസിയ്ക്കാന്‍. (അതിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ പോലും ന്യായാധിപന്‍ തുനിഞ്ഞില്ല എന്ന്വാര്‍ത്താമാധ്യമങ്ങളില്‍ കണ്ടിരുന്നത്തീര്‍ത്തുംഅപമാനകരം).

മറ്റുപ്രധാനപ്പെട്ട സംഭവങ്ങള്‍മറിച്ചുനോക്കുകയാണെങ്കില്‍ ജിഷ എന്ന പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ അന്യ സംസ്ഥാനക്കാരനായ യുവാവിന് വധശിക്ഷ വിധിച്ചുവെങ്കിലും ഏതെങ്കിലും മതത്തിന്റെയോ പാര്‍ട്ടിയുടേയോ  ഇടപെടലില്‍ ഇയാളും രക്ഷപ്പെടുമോ എന്ന സംശയം ജനങ്ങളില്‍ നിലനില്‍ക്കുന്നു. അതുപോലെ കേരളത്തെ ആകമാനം ഞെട്ടിപ്പിച്ച സൗമ്യകൊലക്കേസിലെ നിര്‍ധനനായ ഗോവിന്ദച്ചാമി കുറ്റനിര്‍വഹണത്തിന് ശേഷം സമര്‍ത്ഥനായ, ചിലവേറിയ വക്കീലിന്റെ സേവനം തേടിയതും, വധശിക്ഷ ഏറ്റുവാങ്ങാതെ ജയിലില്‍ സുഖവാസം ചെയ്യുന്നതും പിന്നിലുള്ള ശക്തി ജാതിയായാലും, മതമായാലും, രാഷ്ട്രീയമായാലും, മുതലാളിമാരായാലും    ഇത്തരത്തിലുള്ളവര്‍ തന്നെയാണ് സമൂഹ ദ്രോഹികള്‍ എന്ന് പറയണം. അത്തരത്തിലുള്ള സാമൂഹിക ദ്രോഹികള്‍ തന്നെയാണ് കുറ്റവാളികളെ ഊട്ടി വളര്‍ത്തുന്നത്

മതിയായ തെളിവുകളോടെ കുറ്റവാളികള്‍ എന്ന് സ്ഥിരീകരിയ്ക്കപ്പെട്ടവര്‍ക്കുള്ള ശിക്ഷ ഉടനെ നടപ്പിലാക്കാതെ അവര്‍ക്ക് രക്ഷപ്പെടാനുള്ള നിയമങ്ങള്‍ ഉണ്ടാക്കിയെടുത്ത് കുറ്റവിമുക്തമാക്കപ്പെടുന്ന പ്രവണത കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതാണ്.     ഇന്ത്യയിലെ നിയമപ്രകാരം ഒരാളെ വധിച്ചാല്‍ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ആണ് വിധിയ്ക്കപ്പെടുന്നത്. ജീവപര്യന്തം എന്നത് പതിമൂന്നു മുതല്‍ ഇരുപത് വര്ഷക്കാലമാണ്. ഈ കാലഘട്ടത്തില്‍ നല്ല നടപ്പ് തെളിയിച്ചാല്‍ അനുവദിച്ച      കാലഘട്ടത്തിനു മുമ്പുതന്നെ ജയില്‍ വിമോചിതരായി അവര്‍ക്ക് സ്വന്തം ജീവിതത്തിലേയ്ക്ക് തിരിച്ചു വരാം. ഇത്തരം പരിഗണന തന്നെയാകാം കുറ്റകൃത്യങ്ങളില്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനത്തിന്റെ കാര്യത്തില്‍ ലജ്ജാവാഹമായി ഇന്ത്യയെ മുന്‍നിരയില്‍ എത്തിച്ചിരിയ്ക്കുന്നത്. എന്നാല്‍ജനങ്ങള്‍ആഗ്രഹിയ്ക്കുന്നത് മൃഗീയമായ കുറ്റം ചെയ്തവര്‍ക്ക് അടിയന്തിരമായ ശിക്ഷ നല്‍കണംഎന്ന്തന്നെയാണ്. ശിക്ഷനടപടികളില്‍ നല്‍കപ്പെടുന്ന കാഠിന്യത്തിനുമാത്രമേകുറ്റംചെയ്യുന്നതില്‍നിന്നുംമനുഷ്യരെപിന്തിരിപ്പിയ്ക്കാനാകൂ 

ശത്രുക്കളെ സ്‌നേഹിയ്ക്കുന്നതും, തെറ്റിന് മാപ്പുനല്‍കപ്പെടുന്നതും എല്ലാം മനുഷ്യത്വം തന്നെ. എന്നാല്‍ ഈ മനുഷ്യത്വത്തെ ചുഷണം ചെയ്ത് പൈശാചികമായ ഒരു തലമുറ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ കര്ശനമായ നിയമനടപടികള്‍ അനിവാര്യമാണ്. നീതിന്യായവ്യവസ്ഥകള്‍ തന്നെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള മറകള്‍ സൃഷ്ടിയ്ക്കുകയാണെങ്കില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുകയും, രാജ്യം കുറ്റവാളികള്‍ക്ക് പറുദ്ദീസ ആകുകയും ചെയ്‌തേക്കാം

ഇന്ന് ഇന്ത്യയിലെ സ്ത്രീകള്‍ വിദ്യാഭ്യാസ സമ്പന്നരും, സ്വയം പര്യാപ്തത നേടിയവരുമാണ്.അവര്‍ സ്വതന്ത്രരാണ്. എന്നിരുന്നാലും പുരുഷന് അവരോടുള്ള നിലപാടിനോ, അവന്റെ മനോഭാവത്തിനോ മാറ്റം സംഭവിച്ചിട്ടില്ല എന്നതാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സഹിയ്ക്കുന്ന ലൈംഗിക പീഢന നിരക്ക് വര്ഷം തോറും വര്‍ദ്ധിച്ചുവരുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത്. സംഘടിച്ചും, ശബ്ദമുയര്‍ത്തിയും  സ്ത്രീ സമത്വവും , സ്ത്രീ മുന്‍ഗണനയും, വിദ്യാഭ്യാസവും എല്ലാം നേടിയെടുത്ത സ്ത്രീകള്‍തന്നെഅവരുടെസംരക്ഷണത്തിനുംമുന്‍തൂക്കംനല്‍കേണ്ടതാണ് . എന്നാല്‍ കര്‍ണ്ണാടകയിലെ ഡോക്ടറെ ചുട്ടുകൊലചെയ്ത കുറ്റവാളികളെ വെടിവെച്ച് കൊന്നപ്പോള്‍ എതിരായി പ്രതികരിച്ച സ്ത്രീകളുടെയും, നിര്‍ഭയ കൊലക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മാപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ട ന്യായാധിപയുടെയും മനോവികാരങ്ങള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍പ്രയാസമാണ്.    ഒരു സ്ത്രീയുടെ ചാരിത്ര്യത്തെ അല്ലെങ്കില്‍ അവളുടെ ജീവന്‍തന്നെ നിഷ്കരണം പിച്ചിച്ചീന്തിയ പുരുഷനെ ഒരു സ്ത്രീ എന്തിനു സഹോദരനായി അച്ഛനായി, അല്ലെങ്കില്‍ മകനായി കാണാന്‍ ശ്രമിയ്ക്കുന്നു?

ഭാരതീയസംസ്കാരപ്രകാരംനിഷ്കര്‍ഷിയ്ക്കുന്നത് ഒരുസ്ത്രീ എപ്പോഴും കാത്തുസൂക്ഷിയ്‌ക്കേണ്ടത് അവളുടെചാരിത്ര്യമാണെന്നാണ്. സ്ത്രീയെ വെറുംഒരുലൈംഗികവസ്തുവായികണ്ട്, അവളിലെ ചാരിത്ര്യംപറിച്ചെടുത്ത്അട്ടഹസിയ്ക്കുന്നഒരുപുരുഷമേധാവിത്വത്തെ, മനുഷ്യത്വത്തിന്റെപേരിലോ, ദയവിന്റെ പേരിലോ സംരക്ഷിയ്ക്കാന്‍ ഒരു 'അമ്മഅല്ലെങ്കില്‍ ഒരുസ്ത്രീ എടുക്കുന്നമുന്‍ഗണനയിലും അഭികാമ്യംവളര്‍ന്നുവരുന്നഒരുമകനെ, സമൂഹത്തില്‍സ്ത്രീയ്ക്കുള്ളപ്രാധാന്യത്തെയും, അവള്‍ക്കുനല്‍കേണ്ടബഹുമാനത്തെയുംകുറിച്ച്പഠിപ്പിയ്ക്കുന്നതല്ലേ? 

ഒരുജീവനുംമറ്റൊരുജീവനെടുക്കാന്‍അവകാശമില്ല. ഇതിനായിജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് നീതിന്യായവ്യവസ്ഥതന്നെയാണ്. ബലാത്സംഗകേസില്‍പ്രതിയായഒരുപുരുഷന്‍ശിക്ഷ കളില്‍നിന്നുംമോചിതനാകുമ്പോള്‍സമൂഹത്തില്‍മാന്യനായിജീവിയ്ക്കുന്നു. പ്രകൃതിഅവനുനല്‍കിയദുര്‍ബ്ബലതഎന്നരീതിയില്‍സമൂഹംഎല്ലാംമറക്കും.എന്നാല്‍വളരെചെറുപ്രായത്തില്‍ചാരിത്ര്യം നഷ്ടപ്പെട്ടഒരുപെണ്‍കുട്ടിയ്ക്ക്അവളുടെ ജീവിതാവസാനംവരെ സമൂഹത്തിന്റെ വെറുപ്പുകളുംപരിഹാസങ്ങളും അപവാദങ്ങളുംമാറാപ്പായിചുമന്നുനടക്കേണ്ടിവരുന്നു. അത്മാത്രമല്ലഒരുപെണ്‍കുട്ടിസ്വപ്നംകാണുന്നഒരുനല്ലമകള്‍, ഭാര്യ 'അമ്മഎന്നീ എല്ലാഭാവങ്ങളും എന്നെന്നേയ്ക്കുമായിഅവള്‍ക്ക്ഉപേക്ഷിയ്ക്കപ്പെടേണ്ടിവരുന്നു. ഒരുസ്ത്രീയെ ലൈംഗികമായി പീഢിപ്പിയ്ക്കുക എന്നത്ഒരിയ്ക്കലും അറിയാതെ സംഭവിച്ചുപോകുന്നഒരുതെറ്റല്ല. സ്ത്രീയെവെറും കാമവെറിതീര്‍ക്കാനുള്ള ഒരുകളിക്കോപ്പായി കാണുന്നവനും, അവളിലെ മാതൃത്വംമനസ്സിലാക്കി ബഹുമാനിയ്ക്കാന്‍കഴിയാത്തവനുംമാത്രമേഇത്രയുംനീചമായപ്രവര്‍ത്തികള്‍ചെയ്യാന്‍കഴിയൂ. മാത്രമല്ല അവളെഉപയോഗിച്ച്ആനന്ദിച്ചശേഷംകത്തിച്ചുകളയുവാനും, കൊലചെയ്ത തെളിവ്‌നശിപ്പിയ്ക്കുവാനും ശ്രമിയ്ക്കുന്നഒരുപുരുഷന്‍ഒരിയ്ക്കലുംമാപ്പ്അര്‍ഹിയ്‌ക്കേണ്ടതില്ല. അവനു നല്‍കേണ്ടത് വധശിക്ഷതന്നെയാണ്. അത്തരം പ്രവൃത്തികള്‍ചെയ്യാന്‍ തുനിയുന്നവൃത്തികെട്ട സമൂഹത്തിന്റെമനസ്സില്‍ അവനു കിട്ടുന്ന ശിക്ഷ ഭീതിയുളവാക്കണം. എങ്കില്‍ മാത്രമേ ദിനംപ്രതിവര്‍ദ്ധിച്ചുവരുന്ന ഈപ്രവര്‍ത്തികള്‍ നിര്‍മ്മാര്‍ജ്ജനംചെയ്യാന്‍കഴിയൂ. കുറ്റംചെയ്തവന്റെ മുഖം സമൂഹത്തിന്റെ മനസ്സില്‍നിന്നും മായുന്നതിനുമുമ്പ് കഠിനമായശിക്ഷയ്ക്ക് അവനെ വിധേയനാക്കുന്ന ഒരുനിയമ വ്യവസ്ഥിതി ഉണ്ടാകേണ്ടതുണ്ട്.

ഇന്ന് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് വിരാമമിടാന്‍ കര്‍ശനമായ നടപടികള്‍ നടപ്പിലാക്കുന്നതിനോടൊപ്പം, ഇത്തരം ്രപവര്‍ത്തികളെ പിന്തിരിപ്പിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുംഇന്നത്തെസ്ഥിതിവിശേഷത്തില്‍ ആലോചിയ്‌ക്കേണ്ടതുണ്ട്. ഓരോസംഭവങ്ങളും വിലയിരുത്തിയാല്‍ ഇത്തരം ദാരുണമായസംഭവങ്ങള്‍ സംഭവിയ്ക്കുന്നതില്‍ ലഹരിമരുന്നുകള്‍ക്കും, മദ്യത്തിനും, ഒരുചെറിയ ശതമാനം സോഷ്യല്‍ മീഡിയകള്‍ക്കുംപങ്കുള്ളതായികാണാം. യുവാക്കളില്‍ ഇവയുടെഉപയോഗം നിയന്ത്രിയ്ക്കുന്നതിലൂടെ ഒരുചെറിയശതമാനം ഇത്തരംസംഭവങ്ങള്‍ഒഴിവാക്കാന്‍ കഴിയും.

പുരോഗമങ്ങളും, നവോത്ഥാനങ്ങളും സമൂഹത്തിന്റെഉന്നമനത്തിനു അത്യാവശ്യമാണ്. എന്നാല്‍ഇന്നത്തെ കാലഘട്ടത്തില്‍ ഭാരതസംസ്കാരത്തിന്റെ ചട്ടക്കൂടില്‍വളര്‍ന്നുവരുന്ന യുവാക്കളില്‍ പാശ്ചാത്യ സംസ്കാരത്തോടും, അവരുടെ ജീവിതരീതികളോടും, വേഷവിധാനത്തോടും പെട്ടെന്നുളവാകുന്നഅമിതമായഒരു ആസക്തിയും ഒരുപരിധിവരെ ഇത്തരംസംഭവങ്ങള്‍ഇന്ത്യയില്‍ വളര്‍ന്നുവരുന്നതിനുകാരണമാകുന്നതായി കാണാം.
 
ഭാരതമാതാവിന്റെ മടിത്തട്ടില്‍ ഓരോമക്കളുടെയും ജീവനും, മാന്യതയും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്. ഓരോസ്ത്രീയുടെയും ചാരിത്രംവിലപ്പെട്ടതാണ്. ഒറ്റകെട്ടായിനിന്ന ്ഇവസംരക്ഷിയ്ക്കാന്‍  നമ്മള്‍ ഈ മക്കള്‍ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓരോപൗരനും ഓര്‍ത്തിരിയ്‌ക്കേണ്ടതാണ്.
ഭാരതത്തിലെ ഓരോസ്ത്രീകള്‍ക്കും,വളര്‍ന്നുവരുന്ന പെണ്‍കു രുന്നുകള്‍ക്കും അവരുടെജീവിതത്തിന്റെ വഴിയേനിര്‍ഭയം ഇനിയെങ്കിലും സഞ്ചരിയ്ക്കാനാകട്ടെ എന്ന് പ്രത്യാശിയ്ക്കാം.


Girish Nair 2020-02-09 20:35:34
കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്ന് സുപ്രീംകോടതി വിലയിരുത്തി. ഏഴുവർഷം നീണ്ട നിയമനടപടികളൾക്കൊടുവിലാണ് കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. ഈ 22 നു ശിക്ഷ നടപ്പിലാക്കും എന്നു കരുതാം. ശ്രീമതി ജ്യോതിലക്ഷ്‌മി തന്റെ ലേഖനത്തിൽ പ്രതിപാതിച്ചിരുക്കുന്നപോലെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇപ്പോൾ ഉള്ള പഴുതുകൾ മാറ്റി നല്ല ഒരു നിയമഭേദഗതി നടത്തേണ്ടത് അനുവാര്യമാണ്. മികച്ച ഒരു ലേഖനത്തിന് അഭിനന്ദനങ്ങൾ.
Jayasree Nair 2020-02-10 03:46:30
ആനുകാലികവിഷയങ്ങളെക്കുറിച്ച് ശ്രീമതിജ്യോതിലക്ഷ്മിയുടെവീക്ഷണംവളരെശ്രേദ്ധയമാണ്.ഇന്നത്തെ ഓരോ പെണ്‍കുഞ്ഞും നാളെ അമ്മയാകേണ്ടവളാണ്. ഓരോ പെണ്‍കുഞ്ഞും സ്‌നേഹത്തിന്റെവെളിച്ചമാണ്. ഈ ലോകത്തിന്റെ നിലനില്പ്പ് അമ്മയും സഹോദരിയും, മക്കളുമാണ്. ആ വെളിച്ചം തല്ലി കെടുത്തരുത്. ഒരു പെണ്‍കുട്ടി നിസഹായവസ്ഥയില്‍ കാണുമ്പോള്‍ നിനക്ക് നിന്റെ മാതാവിന്റെ ഓര്‍മ്മ വരണം. സഹോദരിയെ ഓര്‍മ്മ വരണം നമുക്ക് ഓരോരുത്തര്‍ക്കും അതിനു കഴിയണം. വരുന്ന തലമുറക്കെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാവും എന്നുകരുതട്ടെ. ശ്രീമതി ജ്യോതിലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങള്‍.
Das 2020-02-10 05:14:07
Interestingly, your efforts to draw some finer points about ensuring justice by the administration are indeed noteworthy ! Nevertheless, our mission to aggressively & relentlessly fight for our rights thereby seeking justice, the role a common man plays, although modest, are still very vital and value-adding to overall developments of society as far as ‘Quality of Life’ is concerned. Let good sense prevail . . .
Sudhir Panikkaveetil 2020-02-10 16:31:49
ബലാൽസംഗത്തിന് തെളിവും ദൃക്‌സാക്ഷികളും അന്വേഷിക്കുന്ന ഭാരതത്തിലെ ന്യായാസനത്തിൽ പെണ്ണുങ്ങൾ കുരുമുളകരച്ചുകൊണ്ടുപോയി തേച്ചുപിടിപ്പിക്കണം. ശ്രീമതി നമ്പ്യാരെപ്പോലുള്ളവർ ഇങ്ങനെ ലേഖനം എഴുതി പിൻ വാങ്ങരുത്. സ്ത്രീകളെ പ്രബുദ്ധരാക്കണം. ആദ്യമായി നിയമങ്ങൾ മാറ്റി എഴുതിക്കണം.റോഡിൽ കിടന്നു ജാഥ വിളിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്നു ഏഴ് കൊല്ലമായിട്ടും കുറ്റവാളികളെ തൂക്കികൊല്ലാൻ കഴിയാതെ നിയമം വിഷമിക്കുന്നത് കാണുന്നില്ലേ. ബലാൽസംഗം കേസുകളിൽ രണ്ട് ഭാഗത്തും, വക്കീലന്മാർ വേണ്ടെന്നു ബന്ധപ്പെട്ടവരെ അറിയിച്ച് അത് നിയമമാക്കി എടുക്കണം. അതേപോലെ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയോട് ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കി അംഗീകരിപ്പിക്കണം. രണ്ട് പുരുഷന്മാർ ബലാൽസംഗം ചെയ്ത സ്ത്രീയോട് പോലീസുകാരൻ ചോദിച്ചു രണ്ടിൽ ആരുടെ കൂടെയായിരുന്നു കൂടുതൽ സുഖമെന്ന്. വക്കീലന്മാരും പോലീസും കേസ്സുകൾ തെളിയിക്കുന്നില്ല.ശ്രീമതി നമ്പ്യാർ സ്ത്രീകളെ സംഘടിപ്പിക്കു, സ്ത്രീകൾക്ക് വേണ്ടി പോരാടു. നന്മകൾ നേരുന്നു.
amerikkan mollakka 2020-02-10 14:16:30
നമ്പ്യാർ സാഹിബാ അസ്സലാമു അലൈക്കും! കൈക്കൂലിയും കള്ളത്തരവുമായി നടക്കുന്ന നമ്മുടെ നാട്ടിൽ ആര്ക്ക് നീതി കിട്ടാൻ. ഈ കുറ്റം ചെയ്യുന്ന ഇബ്ലീസുകളെ കൊന്നുകളയണം. അമ്പത്തിയഞ്ചു ബയസ്സായെങ്കിലും ഹൂറിമാരെ കാണുമ്പോൾ ഞമ്മന്റെ നെഞ്ചിലും ഒരു കിരു കിരുപ്പ് ബര്ന്നുണ്ട് . പക്ഷേങ്കില് ഞമ്മക്ക് അമ്മ പെങ്ങന്മാരെ തിരിച്ചറിയാം. അത് ഞമ്മടെ ഉമ്മ പഠിപ്പിച്ചതാണ്. ഞമ്മക്ക് മൂന്നു ബിരുദാനന്തര ബിരുദമുണ്ട്. പഠിപ്പല്ല കാര്യം. ഞമ്മടെ സമൂഹം ചെറുപ്പക്കാരെ നന്നാക്കാൻ നോക്കണം. സര്ക്കാര് നല്ല ശിക്ഷ പാസ്സാക്കണം. ഇങ്ങളെപോലെ നല്ല എയ്തുക്കാർ പത്രങ്ങളിൽ എയ്തി മനുസരേ ചിന്തിപ്പിക്കണം. നല്ല ലേഖനം എയ്തിയ ജ്യോതിലക്ഷ്മി നമ്പ്യാർ പേരുപോലെ നല്ല ബെളിച്ചമായി സാഹിത്യലോകത്ത് മിന്നി തിളങ്ങട്ടെ. ഇനിയും അവാർഡുകൾ ബാരിക്കൂട്ടുക .
Fear is stronger than sex 2020-02-11 06:14:51
Srimathi Jothi Laksmi's articles are very thoughtful and we can see an ardent call for social reforms in a barbaric society. A true writer must be a humanitarian and should fight against the evils of the society. Jothi always fulfills her duty as a writer & spreads the Jothis of Morality, that is why she get wide support & my hats up salute. Look back at criminal history of the violence towards women & children. It is less & decreasing in civilized regions but is increasing at an alarming rate in uncivilized & under civilized regions. It is hard for a cultured human to realize how can a man rape a woman or anyone. Sexual attraction is one of the few divinities we have acquired. It is a natural instinct, but how and why out of all other species only humans rape? That is evidence that divinity has deteriorated to vulgarity & criminal. Criminals must be dealt severely & not sympathetically. We need to throw out the old notion of ' even if a thousand criminals escape, not one innocent should be punished'. It is old and outdated, so it should be thrown out. We need strong Laws to fight crimes like rape, bribery, murder etc. There may be strong Laws, but it is clear it is not implemented. Crimes of rape, murder, violence towards women & children need to be dealt faster. Criminals should not have the luxury of the case going forever and ever. We may have to change the norm to 'not even a single rapist or murderer should escape punishment. More and more incidents of people taking revenge will happen, we cannot blame them. Rape is a murder, so, no murderer should escape. If they escape through the red tapes of the Judiciary, they must be punished, only severe punishment can decrease evil in uncivilized areas. Each & every woman in this world should have the freedom & safety to dress as she wants, walk where she wants at whatever time she wants. The instinct of fear is stronger than that of sex. Let the society put the fear on the rapist- all means are justified- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക