(വാലന്റയിന്‍ ഒരുദിവസം കൊണ്ടുതീരുന്നില്ല, പ്രത്യേകിച്ച് കവിഹ്രുദയമുള്ളവര്‍ക്ക്, പ്രേമിച്ചുകൊണ്ടിരിക്കുന്നവര്‍ക്കൊക്കെ ഈ കവിത സമര്‍പ്പിക്കുന്നു. കവികളാല്‍, എഴുത്തുകാരാല്‍ അനുഗ്രഹീതമായ അമേരിക്കന്‍ മലയാളിസമൂഹത്തില്‍ വലന്റയിന്‍ രചനകള്‍ ധാരാളം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇ-മലയാളിയില്‍ ഈ ആഴ്ച പ്രണയകാവ്യങ്ങള്‍ ഒഴുകി നടക്കട്ടെ.)
പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുന്നു
പൂക്കള്‍ വിടര്‍ന്നിരുന്നു
പൂമണം പൊഴിച്ചിരുന്നു
സ്ര്തീകള്‍ ചിരിച്ചിരുന്നു
ചുറ്റും നിരന്നിരുന്നു
ജോസിനു യൗവ്വനമായിരുന്നു- അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു
മായാമാനസ വീണയിലനുദിനം
പുതുരാഗങ്ങള്‍ ഉണര്‍ന്നിരുന്നു
ആപാദചൂഡം കോള്‍മയിര്‍ കൊണ്ട് ഞാന്‍
അനുഭൂതികളില്‍ ലയിച്ചിരുന്നു
സൗന്ദര്യധാമങ്ങള്‍ മാസ്മരഭാവങ്ങള്‍
കാട്ടിയെന്‍ മനസ്സിനെ വലച്ചിരുന്നു
ജോസിനു യൗവ്വനമായിരുന്നു - അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു.
കാലം മനസ്സില്‍ ചുളികുത്തു വീഴ്ത്തി
മോഹങ്ങള്‍ നരച്ചുപോയ്, നടന്നുപോയി
എന്റെ യൗവ്വനം കഴിഞ്ഞുപോയി
മനസ്സിലെ മാന്ത്രികന്‍ വ്രുദ്ധനായി
പെയ്‌തൊഴിഞ്ഞു കഴിഞ്ഞൊരു മഴയുടെ
തുള്ളികള്‍ തുള്ളിയിടുമ്പോലെ
വാലന്റയിന്‍ വാരിപുണരുന്നെന്നെ -
എന്നിലെ ജോസിനെ ഉണര്‍ത്തുന്നു
ഈ ദിനമൊരു മൃതസജ്ഞീവനി, വീണ്ടും
യൗവ്വനം പുഷ്പ്പിക്കും വസന്തകാലം
പ്രേമം തിരുമധുരം, നിര്‍മ്മല
മുന്തിരി നീരിന്‍ പാനീയം
നിത്യകാമുകനാക്കുന്നു - അല്‍പ്പം
ജ്വരവും, കവിതയും നല്‍കുന്നു.
വലന്റയിന്‍ വന്നണയുന്നു
ജോസിനു യൗവ്വനം പകരുന്നു.
പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുകന്നു