ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച അരവിന്ദ് കെജ്രിവാളിനെ പ്രശംസിച്ച് കമല്ഹാസന്. ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ വരവേറ്റു തുടങ്ങിയെന്നും തമിഴ്നാട് ഈ മാതൃക അടുത്ത വര്‍ഷം സ്വീകരിക്കുമെന്നും കമല്ഹാസന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍... ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വഴി കാട്ടുന്നു.. തമിഴ്നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും...സത്യസന്ധതയ്ക്കും വളര്‍ച്ചയ്ക്കുമായി പടനയിക്കാം.' കമല്ഹാസന് ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു.