ന്യൂഡല്‍ഹി: അംഗബലത്തില്‍ ചരിത്രം സൃഷ്ടിച്ച് ആം ആദ്മിപാര്‍ട്ടി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 24 മണിക്കൂറിനകം 10 ലക്ഷം ആളുകളാണ് അഅജയില് ചേര്‍ന്നിരിക്കുന്നത്...!'ഞങ്ങളുടെ വന്‍ വിജയത്തിന്റെ 24 മണിക്കൂറിനകം 1 മില്യണിലധികം ആളുകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു', ആം ആദ്മി ട്വീറ്റ് ചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പിന്നാലെ, അഅജ രാഷ്ട്ര നിര്മാണ് എന്ന പേരില്‍ പുതിയ പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്ബറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.
ആം ആദ്മിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് പാര്‍ട്ടി അംഗമാകാമെന്നറിയിച്ച പാര്‍ട്ടി, സോഷ്യല്‍ മീഡിയ വഴിയും നമ്ബര്‍ പ്രചരിപ്പിച്ചിരുന്നു. ഈ പരിപാടിയിലൂടെ 24 മണിക്കൂറിനകം ലക്ഷക്കണക്കിന് അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
രണ്ടാം ആം ആദ്മിസര്ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയം. കൂടാതെ, ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച വളരെ വേഗത്തിലാക്കിയെന്നത് വാസ്തവമാണ്.
2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്, ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രയധികം സീറ്റുകള്‍ വാരിക്കൂട്ടുന്നത്.
ആകെയുള്ള 70 സീറ്റുകളില്‍ 67 എണ്ണവും ആം ആദ്മി പാര്‍ട്ടിയാണ് നേടിയത്.