VARTHA

പണം തരാം, ദയവായി വാങ്ങൂ; ബാങ്കുകളുടെ കാലുപിടിച്ച്‌ വിജയ് മല്ല്യ

Published

on

ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ 100 ശതമാനം മൂലധനവും തിരികെ നല്‍കാമെന്ന് ഒരുവട്ടം കൂടി അറിയിച്ച്‌ മദ്യരാജാവ് വിജയ് മല്ല്യ. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവിന് എതിരെ നല്‍കിയ അപ്പീലില്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ മൂന്ന് ദിവസത്തെ വാദങ്ങള്‍ പൂര്‍ത്തിയാക്കവെയാണ് ഈ ഓഫര്‍.

വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് മുന്നില്‍ മാധ്യമങ്ങളെ കാണവെയാണ് മല്ല്യ ബാങ്കുകള്‍ മുന്നില്‍ അപേക്ഷയുമായി എത്തിയത്. 'കൈകൂപ്പി കൊണ്ട് ബാങ്കുകളോട് അപേക്ഷിക്കുകയാണ്, 100 ശതമാനം മൂലധനവും അടിയന്തരമായി തിരികെ സ്വീകരിക്കണം', മല്ല്യ അഭ്യര്‍ത്ഥിച്ചു.


ലോണെടുത്ത പണം തിരികെ അടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പരാതിയില്‍ തന്റെ സ്വത്തുക്കളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തതായി 64കാരനായ മല്ല്യ കോടതിയില്‍ വാദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചുള്ള കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് മദ്യരാജാവ് ഇപ്പോഴും നിലപാട് സ്വീകരിക്കുന്നത്.


9000 കോടി രൂപയാണ് വിവിധ ബാങ്കുകളെ വിജയ് മല്ല്യ വഞ്ചിച്ചത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാണ് ഇന്ത്യ വാദിക്കുന്നത്. ലോര്‍ഡ് ജസ്റ്റിസ് ഇര്‍വിന്‍, ജസ്റ്റിസ് എലിസബത്ത് ലെയിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. മല്ല്യക്ക് എതിരെ പ്രഥമദൃഷ്ട്യാ തട്ടിപ്പ്, വഞ്ചനാ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്നാണ് നാടുകടത്തല്‍ ഉത്തരവില്‍ അപ്പീലിന് വിധേയമായി നില്‍ക്കുന്ന വിഷയം.

ലോണ്‍ തിരിച്ചടയ്ക്കാതിരുന്നത് കിംഗ്ഫിഷര്‍ ബിസിനസ്സ് പരാജയപ്പെട്ടത് കൊണ്ടാണെന്നാണ് മല്ല്യയുടെ അഭിഭാഷകര്‍ വാദിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം

അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി

മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണം; ബല്‍റാം ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ കോടതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റിനല്‍കണം :മാര്‍ ആലഞ്ചേരി

മഹാരാഷ്ട്ര പ്രളയം: മരണം 164 ആയി, 2.30 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

View More