ന്യൂഡല്‍ഹി: പൊതു സുരക്ഷാ നിയമപ്രകാരം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ വെച്ചതില്‍ സുപ്രീംകോടതി നോട്ടീസ്. ജമ്മുകശ്മീര്‍ ഭരണകൂടത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉമര്‍ അബ്ദുല്ലയുടെ തടങ്കലിനെതിരെ സഹോദരി സാറ അബ്ദുല്ല നല്കിയ ഹരജി പരിഗണിച്ചാണ് നടപടി.
മാര്‍ച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന് കപില്‍ സിബലിെന്റ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഉമര്‍ അബ്ദുല്ലയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് സഹോദരി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ ഉമര്‍ അബ്ദുല്ല തടങ്കലിലാണ്. കര്‍ശനമായ നിയമങ്ങള്‍ ചുമത്തിയാണ് ഉമര്‍ അബ്ദുല്ലയെ തടങ്കലിലിട്ടിരിക്കുന്നത്.