പൃഥ്വിരാജ് നായകനാവുന്ന വീരനായക സിനിമ കാളിയനിലേക്ക് പുതിയ അഭിനേതാക്കളെ തിരഞ്ഞ് അണിയറപ്രവര്‍ത്തകര്‍. വേണാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയന് എന്ന വേഷത്തിലാണ് പൃഥി അഭിനയിക്കുന്നത്. കാളിനിലേക്കുള്ള കാസ്റ്റിംഗ് കോള്‍ ആരംഭിച്ചുവെന്ന് പൃഥി തന്നെയാണ് ഫേയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ് ബഹുഭാഷാ ചിത്രമായ കാളിയന്റെ ഭാഗമാവാന്‍ അവസരം. അഭിനയശേഷിയും വേറിട്ട രൂപഭാവങ്ങളുമുള്ള 7നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്ത്രീ പുരഷ ഭേദമന്യേ അപേക്ഷിക്കാം എന്ന് കാളിയന് ടീം പറയുന്നു.
അപേക്ഷകര്‍ www.kaaliyan.com വെബ്സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷികണം. ഒരു മിനുട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയ്ക്കാം. മലയാളം, ഇംഗ്ലീഷ് തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോള്‍ സന്ദേശം.
നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബി ടി അനില്‍ കുമാറാണ് തിരക്കഥ എഴുതുന്നത്. ശങ്കര്‍, എഹ്സാന്‍, ലോയ് ടീം സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ആദ്യ മലയാള ചിത്രമാണ് കാളിയന്. സുജിത് വാസുദേവ് ആണ് ക്യാമറ. അനില്‍ കദുവയാണ് നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ ടീസറിന്റെ സംഗീത സംവിധാനം.