ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെ പരിഹസിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്.
ഡല്‍ഹി രാജ്യത്തെ ഏറ്റവും സാന്പത്തിക ഭദ്രതയുള്ള സംസ്ഥാനമായി മാറിയെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയുടെ സാമ്ബത്തിക നില മികച്ച പുരോഗതി നേടിയെന്നും ഇതാണ് യഥാര്‍ഥ സാന്പത്തിക മാനേജ്മെന്റെന്നും മിലിന്ദ് ദേവ്റ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
'കോണ്‍ഗ്രസ് വിട്ടു പോകാനാണ് താല്പര്യമെങ്കില് അതു ചെയ്യു, എന്നിട്ടാകാം ഈ അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കല്‍' എന്നാണ് ഇതിനു മറുപടിയായി ഡല്‍ഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അയജ് മക്കന്‍ പറഞ്ഞത്.
ഷീല ദീക്ഷിത് മന്ത്രിസഭയില്‍ അംഗമായിരുന്നു അജയ് മാക്കന്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ യുവശബ്ദമാണ് മിലിന്ദ് ദേവ്റ. നിലവില്‍ മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാണ്.