ടൊറന്റോ: വലിയ നോന്പിനോടനുബന്ധിച്ച് ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 7 , 8 തീയതികളില്‍ ബ്രാംപ്ടണിലെ സെന്റ് എഡ്മണ്ട് കാമ്പ്യന് സെക്കന്‍ഡറി സ്കൂളില്‍ ധ്യാനം നടക്കും.
രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ആണ് ധ്യാനം. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഡോ. മാരിയോ ജോസഫ് ആണ് ധ്യാനം നയിക്കുന്നത്.
കാനഡയില്‍ ഉള്ള ഏവര്‍ക്കും https://knanayaca.org/annualrtereat/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.