കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നു മണിക്കൂര്‍ അഹമ്മദബാദ് സന്ദര്‍ശനത്തിനായി ഗുജറാത്ത് ചെലവഴിയ്ക്കുന്നത് 80-85 കോടി രൂപയോളം. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5 ശതമാനത്തോളം വരും ഈ തുക.
ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് മൂന്ന് മണിക്കൂര്‍ മാത്രമാണ് അഹമ്മദബാദില്‍ ചെലവഴിയ്ക്കുന്നത് എന്നതാണ് ഏറെ രസകരം. അമേരിക്കന്‍ പ്രസിന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചെറവേറിയതാകുന്നത് കൂടുതലും സുരക്ഷാ കാരണങ്ങളാല്‍ കൂടെയാണ്.
സുരക്ഷയ്ക്കായി അഹമ്മദബാദില്‍ 12,000-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് അഹമ്മദാബാദില്‍ നടത്തുന്ന റോഡ് ഷോയാണ് ഇത്രയധികം പോലീസുകാരെ വിന്യസിയ്ക്കാന്‍ കാരണം.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗികമായി തുറക്കും. ഈ ചടങ്ങില്‍ 1.25 ലക്ഷം ആളുകള്‍ പങ്കെടുക്കും എന്ന് കരുതുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണ്.