ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍ രോഗം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ജഡ്ജിമാരായ മോഹന ശാന്തന ഗൗഡര്‍, ആര്. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുല്‍ നസീര്‍, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചത്.
രോഗത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ്ജസ്റ്റിസ് എസ്.എ. ബോബ്ഡെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിയിലെ ജോലിക്കാര്ക്ക്പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താന്‍ നിര്‍ദേശിച്ചതായും ചന്ദ്രചൂഢ്പറഞ്ഞു.
ജഡ്ജിമാര്‍ക്ക് രോഗം പിടിപെട്ടതില്‍ ചീഫ്ജസ്റ്റിസ്അസ്വസ്ഥനാണെന്നും കോടതിയില്‍ മരുന്ന്നല്കാനുള്ള ഡിസ്പന്‍സറി ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ പറഞ്ഞു.
ഇന്നോ നാളെയോ ഡിസ്പന്‍സറി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാര്‍ കോടതിയിലെത്താന്‍ വൈകിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു