കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.
ജോസഫിനെ കളയായി കണ്ട് വലിച്ചെറിഞ്ഞവര്‍ ക്രിസ്തുവിനെയാണ് ഒറ്റിക്കൊടുത്തതെന്ന് സഭയെ പരാമര്‍ശിക്കാതെ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.
പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥാ പുസ്തകം പരിചയപ്പെടുത്തുന്ന വേദിയിലാണ് ഫാദര്‍ പോള്‍ തേലക്കാട്ട് മനസ്സ് തുറന്നത്.
എഴുത്തുകാരന് എം.കെ. സാനു പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.