മലയാള സിനിമാലോകത്ത് ഏറെ ആരാധകരുള്ള കപ്പിള്ളള്സാണ് പൃഥ്വിരാജും സുപ്രിയയും. ബിബിസിയില്‍ ജോലി ചെയ്തിരുന്ന സുപ്രിയ വിവാഹ ശേഷം ജോലി നിര്‍ത്തുകയായിരുന്നു. മുംബൈയിലേക്കും കൊച്ചിയിലേക്കുമുള്ള ആഴ്ച്ചയില്‍ ഉള്ള വരാവാണ് ജോലി നിര്‍ത്താന്‍ കാരണം. വിവാഹ ശേഷം ജോലി തുടരന്നതിലുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്ന് പറയുകയാണ് സുപ്രിയ.
മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ ആഴ്ചയിലും ലീവെടുത്ത് വരുമായിരുന്നുവെന്ന് സുപ്രിയ പറഞ്ഞു. ഈ സമയങ്ങള്‍ പൃഥ്വിയുമായി വഴക്കിടുമായിരുന്നുവെന്നും താരപത്നി പറഞ്ഞു. കല്യാണം കഴിഞ്ഞ ഞാന്‍ ജേലിക്ക് തിരികെപോയി. ആ സമയത്ത് ഹിന്ദി ചിത്രത്തിലായിരുന്നു പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്ക് പൃഥ്വി മുംബൈയില്‍ വരുമായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ വീണ്ടും തിരക്കായപ്പോള്‍ പൃഥ്വി കേരളത്തില്‍. ഞാന്‍ മുംബൈയിലുമായി.
എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തില്‍ വരുമായിരുന്നു. തിങ്കളാഴ്ച തിരികെ മുംബൈയ്ക്ക്. രണ്ട് മൂന്ന് മാസം ഇത് തുടര്‍ന്നു. എന്നാല്‍ പിന്നീട് അത് വല്ലാണ്ട് ബുദ്ധിമുട്ടാക്കി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ച്ചയിലും ഞാന്‍ മുംബൈയില്‍ നിന്ന് ഇങ്ങോട്ട് വരണം, പൃഥ്വിക്ക് മുംബൈയിലേക്ക് വന്നുടെ എന്ന് ചോദിക്കും. പക്ഷേ ഒരു ഹീറോ ലീവ് എടുത്താല്‍ പ്രൊഡ്യൂസര്‍ക്ക് എത്ര എനിക്ക് ഇപ്പോള്‍ മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്ന ചോദ്യം വന്നപ്പോള്‍ കുടുംബം ഞാന്‍ കുടുംബത്തെ തിരിഞ്ഞെടുത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു.
ജേണലിസം കരിയര്‍ വിട്ടെങ്കിലും മലയാള സിനിമയിലെ പ്രധാന നിര്‍മാതാക്കളില്‍ ഒരാളാണ് സുപ്രിയ. പൃഥ്വിരാജ് പ്രെഡക്ഷന്‍സ് നിയന്ത്രിക്കുന്നത് സുപ്രിയയാണ്. കഴിഞ്ഞ വര്‍ഷം 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ സുപ്രിയ നിര്‍മിച്ചതാണ്.