ഡാളസ്സ്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ (നോര്‍ത്ത് ടെക്സസ്സ് ചാപ്റ്റര്‍) ഏപ്രില്‍ 19ന് നടത്താനിരുന്ന ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം മാറ്റിവെച്ചതായി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ബിജു വി ജോര്‍ജ്ജ്, ബെന്നി ജോണ്‍ എന്നിവര്‍ അറിയിച്ചു. വിവിധ കലാ- സാംസ്ക്കാരിക- മാധ്യമ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ, അടിയന്തിര സാഹചര്യം പരിഗണിച്ചാണ് ഉല്‍ഘാടനം മാറ്റിവെക്കേണ്ടിവന്നതെന്ന പ്രസിഡന്റ് സണ്ണിമാളിയേക്കല്‍, നാഷണല്‍ കമ്മിറ്റി ജോ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകരുമായ ബിജിലി ജോര്‍ജ്ജ് എന്നിവരും പറഞ്ഞു.
വിപുലമായ ഉല്‍ഘാടന സമ്മേളനത്തിന്റെ തിയ്യതിയും, സമയവും പിന്നീട് അറിയിക്കണമെന്നും നേതാക്കള്‍ അറിയിച്ചു.