ഇന്ത്യാ-യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ ഈമാസം നടക്കും. ജൂലൈ 19-20 തീയതികളില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും കൂടിക്കാഴ്ച നടത്തും.
ഹിലരി ക്ലിന്റണ് ചെന്നെയിലും സന്ദര്‍ശനം നടത്തുമെന്ന് യു.എസ് വക്താവ് വിക്ടോറിയ നൗലന്ഡ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
അഫ്ഗാനിസ്താനായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയമെന്നും വക്താവ് അറിയിച്ചു.