Image

ജുഡീഷ്യറിക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുന്ന ഇന്നത്തെ ഇന്ത്യ

വെള്ളാശേരി ജോസഫ് Published on 17 March, 2020
ജുഡീഷ്യറിക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുന്ന ഇന്നത്തെ ഇന്ത്യ
അയോധ്യയില്‍ മസ്ജിദ് 450 വര്‍ഷത്തോളം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും, റാഫേല്‍ അഴിമതിയില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടില്ലെന്നും വിധിയെഴുതിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുകയാണ്. ധര്‍മബോധമുള്ളവരുടെ മുമ്പില്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ഇനി തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല. ജസ്റ്റീസ് ദീപക് മിശ്രക്ക് എതിരെ ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ്മദന്‍ ലോകുര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം അസാധാരണമായ പത്ര സമ്മേളനം നടത്തിയ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ഇപ്പോഴത്തെ ഭരണ വര്‍ഗത്തിന്റ്റെ ദാക്ഷിണ്യമായ രാജ്യസഭാ സീറ്റ് സ്വന്തമാക്കുമ്പോള്‍ അത് ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ വലിയ നാണക്കേടായി മാറുന്നു എന്നുള്ളത് ദുഃഖസത്യമാണ്.

നേരത്തേ അയോദ്ധ്യ കേസിലെ വിധി പ്രസ്താവിച്ചപ്പോള്‍, ഇസ്ലാമികമെന്ന് തോന്നാത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മീതെ മസ്ജിദ് എന്നുള്ള ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് മാത്രം അംഗീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. അതല്ലാതെ അവ ക്ഷേത്രാവശിഷ്ടങ്ങളാണെന്നോ ക്ഷേത്രം പൊളിച്ചിട്ടാണെന്നോ എന്നതിന് ഒരു തെളിവുമില്ല എന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ ബാബരി മസ്ജിദ് നിര്‍മിച്ചത്  സംഘ പരിവാറുകാര്‍ പറയുന്നത് പോലെ ക്ഷേത്രം പൊളിച്ചിട്ടാണ് എന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടില്ല.

1949 ഡിസംബര്‍ 16ന് മസ്ജിദ് അടച്ചിടുന്നത് വരെ അവിടെ ആരാധിച്ചിരുന്നത് മുസ്ലീംങ്ങളായിരുന്നു എന്നും കോടതി തന്നെ പറയുന്നുണ്ട്. ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹം കൊണ്ടു വെച്ചതാണ് എന്നും പിന്നീട് നിയമം ലംഘിച്ച് പള്ളി പൊളിച്ചു കളഞ്ഞു എന്നും തെളിവുകള്‍ നിരത്തി കോടതി തന്നെ അംഗീകരിക്കുകയും ചെയ്തു. വിഗ്രഹം സംഘ പരിവാറുകാര്‍ പ്രചരിപ്പിച്ചത് പോലെ 'സ്വയം ഭൂ' ആയി വന്നതല്ല. പിന്നെ 450 വര്‍ഷം നിലനിന്ന പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന വിധിക്ക് ആധാരമായി എന്തു ന്യായമാണ് കോടതി മുന്നോട്ട് വച്ചതെന്ന് പലര്‍ക്കും ഇന്നും മനസ്സിലായിട്ടില്ല. സുപ്രീം കോടതി പതിനാറാം നൂറ്റാണ്ടിലും പിന്നോട്ട് പോയി. ഇങ്ങനെ ചരിത്രം തിരഞ്ഞു പോയാല്‍ നീതി എവിടെ ചെന്നു നില്‍ക്കും എന്നു മാത്രം ചോദിക്കരുത്.  ഒരു മിനിമം ചരിത്ര ബോധമുള്ളവര്‍ക്ക് ചിരിക്കാന്‍ പറ്റുന്ന ഒന്ന് മാത്രമാണ് ചരിത്രം നിരത്തിയുള്ള അയോധ്യയെ കുറിച്ചുള്ള ചിലരുടെ ഒക്കെ ന്യായീകരണങ്ങള്‍.  

ചക്രവര്‍ത്തിമാര്‍, രാജാക്കന്‍മാര്‍, ഫ്യുഡല്‍ പ്രഭുക്കള്‍  ഇവരുടെ ഒക്കെ ചരിത്രത്തിലെ ക്രൂരതകള്‍ ആര്‍ക്കെങ്കിലും തിരുത്താനാകുമോ?
 നീറോ
 കലിഗുള
 ചെഞ്ചിഷ്ഖാന്‍  ഇവരുടെയൊക്കെ ക്രൂരതകള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പരിഹാരം തേടണമെന്ന് പറഞ്ഞാല്‍ അത് പമ്പര വിഡ്ഢിത്ത്വമല്ലാതെ മറ്റെന്താണ്? അനേകം നഗരങ്ങള്‍ ആക്രമണങ്ങളില്‍ പണ്ട് അന്ഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. ആ നഗരങ്ങളൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ലോകത്ത് പുനര്‍സൃഷ്ടിക്കണമെന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? ഇരുപത്തൊന്നാം നൂറ്റാണ്ടിലായിരിന്നു ചരിത്ര വസ്തുതകളെ കുറിച്ച് ആകുലപ്പെട്ടിട്ടും പരിഭവിച്ചിട്ടും ഒരു കാര്യവുമില്ല. ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കാത്തതാണ് ആ ചരിത്ര സംഭവങ്ങള്‍. തമാശയും ഗൗരവവും ഒക്കെ കലര്‍ത്തിയാണ് ചരിത്രം പഠിക്കേണ്ടത്; ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല.

ചരിത്രം പറയുമ്പോള്‍ വേറെ പല കാര്യങ്ങളും നോക്കേണ്ടതായി വരും. ബ്രട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന 600 ഓളം നാട്ടു രാജ്യങ്ങള്‍ തമ്മില്‍ എത്ര യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്? രജപുത്രര്‍ തമ്മില്‍ സ്ഥിരം യുദ്ധമല്ലായിരുന്നുവോ? അന്നൊക്കെ എത്ര ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപെട്ടിട്ടുണ്ട്? എത്ര ക്ഷേത്രങ്ങള്‍ തകര്‍ക്കപെട്ടിട്ടുണ്ട്? ഇതിന്റ്റെയൊക്കെ കണക്ക് കൃത്യമായി ആര്‍ക്കെങ്കിലും അറിയാമോ? ഒന്നും വേണ്ട  ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നല്ലോ കേരളത്തില്‍ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ. തല പോയ ചേകവരുടെ ഒക്കെ ബന്ധുക്കളും, ചെറു മക്കളുടെ മക്കളുടെ ചെറു മക്കളും കണക്കു ചോദിക്കാന്‍ വന്നാല്‍ എന്തായിരിക്കും ഈ നാടിന്റ്റെ അവസ്ഥ?

ആരോമല്‍ ചേകവരും, അരിങ്ങോടരും തമ്മിലുള്ള അങ്കം വെട്ടിന്റ്റെ കാരണമായ മൂപ്പിളമ തര്‍ക്കം വിവരിക്കുന്ന വടക്കന്‍ പാട്ട് ഒന്ന് പഠിച്ചാല്‍ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തില്‍ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാകും.

'കൊള്ളി തലക്കല്‍ ബലി ഒപ്പം ചെയ്തു

ശേഷിച്ച നെല്ലും, അരിയും ചൊല്ലി

എടമുണ്ടന്‍ തെങ്ങിന്റ്റെ തേങ്ങ ചൊല്ലി

വേടന്‍ പിലാവിന്റ്റെ ചക്ക ചൊല്ലി

വടുക പുളിയന്റ്റെ മാങ്ങ ചൊല്ലി'  ഇങ്ങനെയാണ് ആ പാട്ട് പോകുന്നത്. കവിയുടെ വാക്കുകളില്‍ പോലുമുണ്ട് പരിഹാസം. ഈ വരികള്‍ തന്നെ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തില്‍ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാക്കുന്നു. ഇതൊക്കെ എഴുതിവെച്ചവര്‍ ഇവിടുള്ളവര്‍ തന്നെയാണ്.

ഒതേനനും, മതിലൂര്‍ ഗുരുക്കളും തമ്മിലുള്ള അങ്കത്തിനു നിദാനം ഒതേനന്റ്റെ ജാതി ബോധമായിരുന്നു.
'കുന്‍ജാരനല്ലേ കുലമവന്റ്റെ

എന്‍ തല മണ്ണില്‍ കത്തുവോളം

കുന്‍ജാരനാചാരം ചെയ്യുകേലാ'  എന്നാണ് ആചാര കൈ നീട്ടാന്‍ പറഞ്ഞ കോമ കുറുപ്പിനോട് ഒതേനന്‍ പറഞ്ഞത്.

തച്ചോളി ഒതേനന്‍ തന്നെ മതിലൂര്‍ ഗുരുക്കളോട് അങ്കം കുറിച്ചത് എങ്ങനെയാണ്? മതിലൂര്‍ ഗുരുക്കള്‍ വന്നപ്പോള്‍ ഇരട്ട കുഴല്‍ തോക്ക് പ്ലാവില്‍ ഒന്ന് ചാരി. രാജാവ് അല്ലെങ്കില്‍ പോന്നു തമ്പുരാന്‍ വരുമ്പോള്‍ പൊന്‍ കുന്തം ചാരനുള്ളതാണ് ആ പ്ലാവ് എന്ന ആചാര മുറ തെറ്റിച്ചതിനാണ് തച്ചോളി ഒതേനന്‍ന്റ്റെ രോഷ പ്രകടനം. 'പൊന്‍ കുന്തം ചാരും പിലാവോടിപ്പോള്‍' എന്ന് പറഞ്ഞാണ് തച്ചോളി ഒതേനന്‍ ചാടി വീണു മതിലൂര്‍ ഗുരുക്കളോട് അങ്കം കുറിക്കുന്നത്.
ഇത്തരം ഫ്യൂഡല്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം  ഇതിനൊക്കെ നമ്മള്‍ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. അതാണ് ചരിത്രം.

ഇവിടെ ഒരു നൂറ്റാണ്ടു മുമ്പ് ബഹു ഭൂരിപക്ഷം വരുന്ന ദളിതനും, ആദിവാസിക്കും പിന്നോക്ക ജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ കേറാന്‍ അവകാശമില്ലായിരുന്നു. 500 വര്‍ഷം മുമ്പുള്ള ബാബറി മസ്ജിദിന്റ്റെ കാര്യം പറയുമ്പോള്‍ 100 വര്‍ഷം പഴക്കം ഉള്ള കേരള ചരിത്രം പലരും സൗകര്യപൂര്‍വം മറക്കുന്നു. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍' എന്നാണല്ലോ ചങ്ങമ്പുഴ പാടിയത്. അങ്ങനെയുള്ള പ്രതികാരമൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ എവിടെ ചെന്ന് നില്‍ക്കും?

ചിലര്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റ്റെ നടപടികളെ ന്യായീകരിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥകാലത്തെ കാര്യം പറഞ്ഞാണ്. അടിയന്തിരാവസ്ഥയുടെ സമയം മാറ്റിനിര്‍ത്തിയാല്‍, കോടിക്കണക്കിന് ഇന്‍ഡ്യാക്കാരെ സദാ ഹഠാദാകര്‍ഷിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി എന്നുള്ളത് ഇന്ദിരാ ഗാന്ധിയുടെ വിമര്‍ശകര്‍ കാണില്ല. 1971 ല്‍ പാക്കിസ്ഥാനെതിരെ സമ്പൂര്‍ണ വിജയം നേടിത്തന്ന നേതാവായിരുന്നു ഇന്ദിര ഗാന്ധി. ഇന്ത്യയില്‍ ഹരിത വിപ്ലവം നടപ്പാക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേത്ര്വത്ത്വത്തില്‍ ആയിരുന്നു. മഹാ ഭൂരിപക്ഷം ഇന്‍ഡ്യാക്കാരും പട്ടിണിയില്ലാതെ ഇന്നും ജീവിക്കുന്നത് ആ ഹരിത വിപ്ലവം മൂലം മാത്രമാണ്.

ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കുറിച്ച് പറഞ്ഞു ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റ്റെ നടപടികളെ ന്യായീകരിക്കുന്നത് ഒട്ടുമേ ശരിയല്ല എന്ന് യാഥാര്‍ഥ്യബോധമുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസിലാകും. ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് പണ്ടത്തെ കാര്യങ്ങള്‍ പറയുന്നതില്‍ കാര്യമില്ല. 40 വര്‍ഷം മുമ്പുള്ള ഫ്യുഡല്‍ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഇന്ത്യ. ഫ്യുഡല്‍ സമ്പ്രദായത്തിലെ മൂല്യ വ്യവസ്ഥ വീണ്ടും ഇന്ത്യയില്‍ പുനര്‍സൃഷ്ടിക്കാനോനോ ഇന്ന് ബി.ജെ.പി. ശ്രമിക്കുന്നത്? ഫ്യുഡല്‍ പ്രഭുക്കന്മാര്‍ വീണ്ടും ഇന്ന് ബി.ജെ.പി.  യുടെ നേത്ര്വത്ത്വത്തില്‍ ഉദയം കൊള്ളുകയാണോ? അതിനാണോ കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബി.ജെ.പി. ഇപ്പോള്‍ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്? ഡിജിറ്റല്‍ ലോകത്തിന്റ്റെ മൂല്യങ്ങള്‍ക്കനുസരിച്ചു നാം മാറാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ 40 വര്‍ഷം മുമ്പുള്ള ഫ്യുഡല്‍ ഇന്ത്യയെ വീണ്ടും പുനര്‍സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

ജുഡീഷ്യറിക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുന്ന ഇന്നത്തെ ഇന്ത്യ
Join WhatsApp News
JACOB 2020-03-17 08:17:30
India had three institutions that were role models. They are Military, Railways and Judiciary. Now all three are infected with corruption to some extent.
Social media 2020-03-17 16:11:47
തോറ്റു പോയൊരാൾ......... റാഫേൽ കേസിൽ ഒറ്റയ്ക്ക് പോരാടിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പേര് രാഹുൽ ഗാന്ധി. റാഫേലിലെ വൻ അഴിമതി വെളിച്ചത്തു കൊണ്ടുവരാൻ വേണ്ടി സുപ്രീം കോടതി വരെ പോയി ആ മനുഷ്യൻ. ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി രാഹുൽ എത്തിയത് രഞ്ജൻ ഗോഗോയ് എന്ന ചീഫ് ജസ്റ്റിസ് ന്റെ മുമ്പിലായിരുന്നു. എന്നാൽ റാഫേൽ രേഖകൾ ഉൾപ്പെടെയുള്ള എല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. പലപ്പോഴായി ആർഎസ്എസിനെ കൂടുതൽ ആക്രമിച്ചു സംസാരിച് കൊണ്ടിരുന്ന രാഹുൽ ഗാന്ധിയോട് സംഘപരിവാറിനെതിരെ ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത് എന്നായിരുന്നു രഞ്ജൻ ഗോഗോയ് ഉൾപ്പെടുന്ന ബെഞ്ച് ന്റെ നിർദേശം. രാഹുലിന്റെ ഒറ്റയാൾ പോരാട്ടം അവസാനിക്കപ്പെട്ടു. രഞ്ജൻ ഗോഗോയ് ആവട്ടെ ബിജെപിയുടെ രാജ്യസഭ സ്ഥാനാർഥിയുമായി. ഏറ്റവും വലിയ അഴിമതി ലോകം കാണാതെ ഇരുളിൽ മറഞ്ഞു. അതിൻറെ പ്രത്യുപകാരവും നിർവഹിക്കപ്പെട്ടു........ രാഹുലിനെ അമുൽ ബേബി, വേണ്ട സമയത്ത് രാജ്യത്ത് ഉണ്ടാവാത്ത ആൾ എന്നൊക്കെ പറഞ്ഞു രസിച്ച ഒരുപാട് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവരോട്. അയാൾ ഇനിയുമെന്തു വേണമായിരുന്നു....?. അയാൾക്ക് അയാളുടെ പോരാട്ടത്തിൽ ആരുടെ സപ്പോർട്ട് ആണ് ലഭിച്ചത്...?. പാർട്ടിക്കുള്ളിൽ തന്നെയുള്ള ഹിന്ദുത്വ അജണ്ടകളുടെ അപ്പോസ്തലന്മാർക്ക്‌ മുന്നിൽ ഒറ്റക്കായിപ്പോയ അയാൾ എന്ത് ചെയ്യണമായിരുന്നു..... ? ഒരു സർക്കാർ സംവിധാനത്തിന്റെ എല്ലാ പൂർണ്ണതകളും കൈമുതലായുള്ള ഒരു വലിയ ഫാസിസ്റ്റ് പ്രസ്ഥാനത്തോട് പൊരുതി തോറ്റു പോയ ഒരാളാണ് രാഹുൽ. അതിനെ കഴിവുകേടായി വ്യാഖ്യാനിക്കുന്ന ആളുകളോട്, രഞ്ജൻ ഗോഗോയ്മാരുടെ പൂർണ്ണ പിന്തുണയുള്ള ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തോട് ഏറ്റുമുട്ടി ജയിക്കാൻ അയാള് സൂപ്പർമാൻ ഒന്നുമല്ല. നന്മയുള്ള, ഈ ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കുന്ന ഒരു പാവം മനുഷ്യനാണ്....... Copied Rashid KV
Surendran 2020-03-17 18:15:39
അറിയാത്ത സ്ഥാപനത്തിന്റെ സ്വയം ഡയറക്ടർ ആയി സ്വയം പുകഴ്ത്തുന്ന ഇദ്ദേഹം ഇന്ത്യയിലെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഒരു വിധിയെക്കുറിച്ചാണ് ലേഖനത്തിൽ അധികവും പരാമർശിക്കുന്നത്. അതിൽ നിന്നുതന്നെ പ്രതിപാദ്യ വിഷയമല്ല മറ്റൊരു വർഗീയ ഹിന്ദു വിരുദ്ധ വിഷചിന്തയാണ് ഇദ്ദേഹത്തെ നയിക്കുന്നതെന്ന് മനസ്സിലാകുന്നു. ഇന്ത്യ സ്വാതന്ത്രമായപ്പോൾ നെഹ്‌റുവിന് കോൺഗ്രസ് പാർട്ടി പരിഹാര നിർദ്ദേശങ്ങൾക്കായി ഏല്പിച്ച മൂന്നു ദൗത്യങ്ങൾ അറിയാമോ. ബാബരി മസ്ജിദ്, അതിലൊന്നായിരുന്നു. മറ്റു രണ്ടു പ്രശ്നങ്ങൾപോലെ പ്രശ്ന പരിഹാരം നല്കാൻ കഴിയാതെ അദ്ദേഹം മസ്ജിദ് അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. അങ്ങനെ പൂട്ടിയ പള്ളിയുടെ ഒരു ഭാഗം ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുത്തത് സാക്ഷാൽ രാജീവ് ഗാന്ധിയാണ്. എഴുപതു വർഷത്തിലേറെ തർക്കഭൂമിയി തുടരുന്ന വിഷയം കോടതി ഒരു തുള്ളി രക്തം ചീന്താതെ ഒരു ലഹളയുമില്ലാതെ പരിഹരിച്ചപ്പോൾ ഇന്ത്യയുടെ നാശംകാണാൻ കൊതിച്ച പലരെയും അത് നിരാശപ്പെടുത്തി. അതിലൊരാളാണ് ഈയെഴുതുന്ന ഏകാംഗ സ്ഥാപനത്തിന്റെ ഡയറക്ടർ. ഇനി സുപ്രിംകോടതി ജഡ്ജിമാർ പാർലമെന്റിൽ വരുന്നതാണെങ്കിൽ ഇതിനുമുൻപ് കോൺഗ്രസ് തന്നെ പലരെയും എംപി യും മന്ത്രിയും വൈസ് പ്രസിഡന്റും ആക്കിയിട്ടുണ്ട്, ഏറ്റവും ഒടുവിൽ സിഖ് കൂട്ടക്കൊലയിൽ കോൺഗ്രസിനെ സഹായിച്ച ജഗന്നാഥ മിശ്ര പാർലമെന്റിൽ എത്തിയത് നമ്മളൊക്കെ കണ്ടതാണ്. ബഹുമാനപ്പെട്ട ചിന്തകനോട് ഒരു അപേക്ഷ മാത്രം ഇതൊന്നും തൊണ്ടതൊടാതെ വിഴുങ്ങാൻ മലയാളി അത്ര മണ്ടനല്ല
George 2020-03-17 18:46:28
അഴിമതിയുടെ ദളിത് രൂപമായ കെ ജി ബാലകൃഷ്ണൻ എന്നൊരു മുക്കിയ ചീപ്പ് ജസ്റ്റിസ് ഉണ്ടായിരുന്നു. സൂര്യനെല്ലി, അഭയ തുടങ്ങിയ പ്രമാദ കേസ്സുകൾ ഒതുക്കിയ, കോൺഗ്രസ് കാരുടെ എല്ലാ അഴിമതി കേസും കബൂലാക്കിയ, റിലയൻസ്, ബെല്ലാരി ഖനി കേസ്സൊക്കെ കൈകാര്യം ചെയ്തു യജമാന ഭക്തി കാണിച്ച അദ്ദേഹം വിരമിക്കുന്നതിനു വേണ്ടി ആറേഴ് മാസം മനുഷ്യാവകാശാ കമ്മീഷൻ ചെയർമാന്റെ കസ്സേര ഒഴിച്ചിട്ടു, വിരമിച്ചതിന്റെ പിറ്റേ ദിവസ്സം തന്നെ ടിയാനെ അന്നത്തെ സർക്കാർ നിയമിച്ചപ്പോൾ ഏറ്റവും കൂടുതൽ വിമർശ്ശിച്ചത് ബി ജെ പി കാർ ആണ്. അഴിമതിയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒരേതൂവൽ പക്ഷികൾ ആണ്
Indian 2020-03-17 20:09:50
Surendran is a bjp guy. So he has to find justifications. But ordinary indians don't think like that. Judiciary will lose all clout in rss country
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക