Image

കൊറോണ കാലത്തെ ചിരി, ചിരിക്കാം

Published on 21 March, 2020
കൊറോണ കാലത്തെ ചിരി, ചിരിക്കാം
കൊറോണ കാലത്തെ ചിരി, ചിരിക്കാം, ചിരി പകരുന്ന ലേഖനം, കഥ, വാര്‍ത്ത അയക്കുക
------
ബെസ്റ്റ് ടൈം ആണിത് (ഏതെങ്കിലും സിനിമയുടെ കാര്യം ഓര്‍മ്മ വന്നോ? ഇന്‍ ഹര്‍ഹര്‍ നഗര്‍)

രാവിലെ ഡാലസില്‍ നിന്നു ചെറിയാച്ചന്‍ വിളിച്ചു. സീരിയസായ ഒരു തമാശ പറഞ്ഞു- വടി ആകാന്‍ പറ്റിയ സമയമാണിത്. ആരും വന്ന് ശല്യപ്പെടുത്തില്ല, കണ്ണീരൊലിപ്പിക്കില്ല,. അറു ബോറന്‍ അനുശോചന പ്രസംഗം പറയില്ല, ആളു കൂടില്ല. ചെലവും കുറവ്

അങ്ങനെയുള്ള ചില ദ്രുശ്യങ്ങള്‍ ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും കണ്ടു. ചേതനയറ്റ ശരീരം കൊണ്ടു പോകുന്ന വണ്ടികള്‍ക്കു പിന്നാലെ അലമുറയിട്ടു പായുന്ന ഉറ്റവര്‍.

ചിരിക്കണോ കരയണോ? കരഞ്ഞാലും...... എന്നാല്‍ പിന്നെ ചിരിച്ചൂടെ (പിന്നെയും സിനിമാ പാട്ട്)

വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ഓട്ടോറിക്ഷ പിടിച്ച് വളവും തിരിവും കഴിഞ്ഞു വരുമെന്നും ടു കണ്ടീസ് സിനിമയില്‍ ദിലീപും  പറഞ്ഞിട്ടുണ്ട്. അതാണല്ലോ അങ്ങേരും ഇപ്പോള്‍ അനുഭവിക്കുന്നത്.

കോവിഡ് പക്ഷെ ഓട്ടോ റിക്ഷ പിടിച്ചല്ല വിമാനം പിടിച്ചാണു വരുന്നത്.

ഈ മഹാമാരി കലിയടങ്ങുമ്പോള്‍ ആരൊക്കെ, എന്തൊക്കെ ബാക്കി ആകുമെന്നാരറഞ്ഞൂ (എന്‍.എന്‍. കക്കാട് ശൈലി)

ലോകത്തെ മുഴുവന്‍ ഒരേ കാലഘട്ടത്തില്‍ ദോഷമായി ബാധിച്ച രണ്ട് സംഭവങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായി-രണ്ട് ലോക മഹായുദ്ധങ്ങള്‍. മരണം, പട്ടിണി, രോഗം എല്ലാം ലോകമാകെ അത് വിതറി. അത് അനുഭവിക്കാത്തവര്‍ ചുരുക്കമായിരുന്നു.

അതിനിടക്ക് നല്ല കാര്യങ്ങളുമുണ്ടായി. മഹാമാരികളായ പ്ലേഗ്, മസൂരി, എന്നിവയും മഹാ വ്യാധികളായ ക്ഷയം, കുഷ്ടം എന്നിവയുമൊക്കെ ശാസ്ത്രവും കടപുഴക്കിയെറിഞ്ഞു. യുദ്ധം മൂലം അല്ലാതെ രോഗം മൂലം ജനത ഇനി കഷ്ടത്തിലാകുമെന്നു ലോകത്തിലാരും കരുതിയില്ല.

പാവം ട്രമ്പ്, ഈസി വാക്കോവറില്‍ സ്ലീപ്പി ജോയെ തറ പറ്റിക്കാനിരിക്കുമ്പോഴാണു ഈ കൊറോണ മാരണം വന്നിരിക്കുന്നത്. ട്രമ്പിനെയും കുറ്റം പറയാനുണ്ട്. മോഡിയും ട്രമ്പുമൊന്നും ആരു പറഞ്ഞാലും കേള്‍ക്കില്ല. അധികാരം തങ്ങളില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ വരാം.

ജോയുടെ ടൈം, ബെസ്റ്റ് ടൈം. ഹിലരിക്ക് ഇല്ലാതെ പോയതും അതാണല്ലോ.

ഇന്നത്തെ കാലത്തോടു തുലനം ചെയ്യാന്‍ പതിന്നാലാം നൂറ്റാണ്ടിലെ കറുത്ത മരണം അഥവാ പ്ലേഗ് ബാധയാണുള്ളത് (1347-51) നാലു വര്‍ഷം കൊണ്ട് യൂറോപ്പിലും ഏഷ്യയിലുമായി 75 മില്യന്‍ മുതല്‍ 200 മില്യന്‍ വരെ ജനം ചത്തൊടുങ്ങി. ഏഷ്യയിലെവിടെയോ നിന്നു പ്ലേഗിന്റെ ബാക്ടീരിയ സില്ക്ക് റോഡ് വഴി കപ്പല്‍ കയറി ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കെ എത്തി.

ബ്ലാക്ക് ഡെത്ത് കഴിഞ്ഞപ്പോള്‍ ലോക ജനസംഖ്യ 450 മില്യനില്‍ നിന്ന് 350-375 മില്യനായി. പഴയ ജനസംഖ്യ തിരിച്ചു പിടിക്കാന്‍ 200 വര്‍ഷമെടുത്തു. ഫ്‌ലോറന്‍സ് പോലെ ചില സ്ഥലങ്ങളില്‍ അതിനു 19-ം നൂറ്റാണ്ടു വരെ പോകേണ്ടി വന്നു.

ഇനി അങ്ങനെയൊനും വരാതിരിക്കട്ടെ. വരില്ല എന്നു കരുതാം, ദിവസങ്ങള്‍ക്കകം കോവിഡിനെ കുപ്പിയിലാക്കാന്‍ നമ്മുടെ ശസ്ത്രഞ്ജന്മാര്‍ക്കകുമെന്ന് കരുതാം.

ബ്ലാക്ക് ഡെത്തിന്റെ കാലത്താണു ഇറ്റലിക്കാരനായ ഗിയോവാന്നി ബൊക്കാച്യോ ഡക്കാമറന്‍ കഥകള്‍ എഴുതുന്നത്. ബ്ലാക്ക് ഡെത്തില്‍ നിന്ന് രക്ക്ഷപ്പെടാന്‍ നഗരത്തിനു പുറത്തു പോയ മൂന്ന് യുവാക്കളും ഏഴു വനിതകളും പറയുന്ന കഥകളായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സെക്‌സും കത്തോലിക്ക സഭക്കും മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കുമെതിരായ പരിഹാസവുമാണ് ഡെക്കാമറണെ വിശ്വസാഹിത്യത്തിലെ അനശ്വര ക്രുതികളിലൊന്നാക്കുന്നത്.

ഒരു കഥ. ചില ക്രിസ്ത്യാനികള്‍ ചേര്‍ന്ന് ഒരു യഹൂദനെ ക്രിസ്ത്യാനി ആകാന്‍ പ്രേരിപ്പിച്ചു. റോമില്‍ പോയി അവിടത്തെ കാര്യമൊക്കെ  കണ്ടിട്ട് നോക്കാമെന്നായി അയാള്‍.

അങ്ങനെ ആ യഹൂദന്‍ റോമില്‍ എത്തി. സഭയുടെ തലപ്പത്ത് നടക്കുന്ന അധാര്‍മ്മികതയും വഷളത്തവും അഴിമതിയുമൊക്കെ അയാള്‍ നേരിട്ടു കണ്ടു.

എന്നിട്ടും അയാള്‍ ക്രിസ്ത്യാനി ആയി. പറഞ്ഞ ന്യായം. ഇത്രയും വഷളായ സഭാ നേതാക്കളുണ്ടായിട്ടും സഭ നിലനിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ ദൈവ കരങ്ങള്‍ ഉണ്ടായിരിക്കും എന്ന്.! വഷളന്‍ ബിഷപ്പും കത്തനാര്‍മാരും കേരളത്തിന്റെ കുത്തക ഒന്നുമല്ലെന്നര്‍ഥം.

ഈ കഥ ഇസ്ലാമിനെ കുറിച്ചും പറയാറുണ്ട്. ഇസ്ലാമില്‍ നന്മ ഇല്ലായിരുന്നെന്‍ങ്കില്‍ അത് നിലനില്ക്കില്ലായിരുന്നു എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും ഓര്‍ക്കാം.

പറഞ്ഞു വരുന്നത് കോവിഡിനെക്കുറിച്ചാണല്ലൊ. ആ കക്ഷിയെ പടിക്കു പുറത്തു നിര്‍ത്താന്‍ എന്തൊക്കെ ചെയ്യണമെന്നു വായിച്ചു തലപെരുത്തിരിക്കുന്നു. കൂട്ടം കൂടുന്നില്ല, യാത്ര പോകുന്നില്ല. പക്ഷെ കടയിലൊന്നു പോകണ്ടേ? അവിടേ ത്രുശൂര്‍ പൂരത്തിന്റെ ആള്. വണ്ടിയില്‍ ഗ്യാസ് അടിക്കണ്ടേ?

മലയാളി സമൂഹത്തില്‍ നല്ലൊരു പങ്ക് ഹെല്ത്ത്‌കെയര്‍ ജോലിക്കാരാണ്. പലരും രോഗികളെ കണ്ട ശേഷമാണു വീട്ടിലെത്തുന്നത്. ചെറുപ്പക്കാര്‍ക്കൊക്കെ ഇതൊരു ചെറിയ കാര്യം. കൂടിയാല്‍ ഒരു പനി എന്നാണവരുടേ ചിന്ത.

ഏതായാലും ആര്‍ക്കും കോവിഡ് പിടിക്കാതിരിക്കട്ടെ. ട്രമ്പ് ഇലക്ഷനില്‍ ജയിക്കുകയോ ജയിക്കാതിരിക്കുകയോ ചെയ്യട്ടെ.

കൊറോണ വന്നാല്‍ എന്തു ചെയ്യണമെന്നു കൂടി വിദ്ഗ്ദര്‍ മൊഴിയട്ടെ. 
കൊറോണ കാലത്തെ ചിരി, ചിരിക്കാം
Join WhatsApp News
Sudhir Panikkaveetil 2020-03-21 19:40:14
കോളറ കാലത്തെ പ്രണയം പോലെ ഏതെങ്കിലും അമേരിക്കൻ മലയാളി എഴുത്തുകാരൻ/കാരി കൊറോണ കാലത്തെ ഭീതിയെപ്പറ്റി എഴുതുമെന്ന് പ്രതീക്ഷിക്കാം. സദാചാര ഗുരുക്കളായ മലയാളികൾ കൊറോണകാലത്തെ പ്രണയത്തെ കുറിച്ച് എഴുതുമോ? നമ്മുടെ പ്രിയ നർമ്മരാജൻ/രാജാവ് ആയ ശ്രീ രാജു മൈലാപ്രയിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാം. ഭൂരിപക്ഷം മതവിശ്വാസികൾ ആയതുമൂലം കൊറോണ കാലത്തെ ഭക്തിയും വിശ്വാസവും എന്ന പുസ്തകത്തിനും സ്കോപ്പ് ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക