ന്യൂഡല്‍ഹി: വൈറസ് വ്യാപനം തടയാന്‍ കര്‍ശന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുടിയേറ്റ തൊഴിലാളികള്‍ എവിടെയായിരിക്കുന്നുവോ അവിടെ തന്നെ നിലനില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരുതരത്തിലുള്ള യാത്രകളും പാടില്ലെന്നും സ്വന്തം ആരോഗ്യവും കുടുംബത്തെയും അപകടത്തിലാക്കുന്നതാണ് യാത്രകളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത വന്‍നഗരങ്ങളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുനിന്ന് വീടുകളിലേക്ക് ഇവര്‍ പോകുമ്പോള്‍ രോഗം പരക്കാനുള്ള സാധ്യതയാണ് ഏറുന്നതെന്നും പ്രധാനമന്ത്രി ആശങ്കപ്പെട്ടു. ഇപ്പോള്‍ ആയിരിക്കുന്നിടത്തുതന്നെ നിലനില്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.