ജനതാ കര്‍ഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് കൈ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഒന്നടങ്കം അഭിനന്ദിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് കൈ കൊട്ടുന്ന താരത്തിന്‍്റെ ചിത്രം ആരാധകരുമായി ഷെയര്‍ ചെയ്തിട്ടുണ്ട്.
മികച്ച ഒരു ആരോഗ്യാന്തരീക്ഷമുണ്ടാക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരമെന്ന് കുറിച്ചുകൊണ്ടാണ് താരത്തിന്‍്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിന്‍്റെ ഈ ചിത്രത്തിന് കമന്്റുകളുമായി വന്നത്.