കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തി വെച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ തിയേറ്ററുകള്‍ നല്‍കേണ്ടെന്ന് തീരുമാനം.
തിയേറ്റര്‍ ഉടമകളും നിര്‍മ്മതാക്കളും വിതരണക്കാരും സംയുക്തമായി ഇങ്ങനെയൊരു തീരുമാനം എടുക്കുകയയിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 30 ന് മുമ്പായി റിലീസ് ചെയ്യാനും കഴിയാതെ വന്നാല്‍ നിയന്ത്രണം വീണ്ടും നീളും.
നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍ കൊവിഡ് നിയന്ത്രണം കഴിഞ്ഞ ശേഷം റിലീസ് തിയ്യതികള്‍ നിശ്ചയിക്കും. പന്ത്രണ്ടിലധികം ചിത്രങ്ങളാണ് ഇത്തരത്തില്‍ റിലീസ് നീണ്ടു നില്‍ക്കുന്നത്.