Image

‘കോവിഡ് 19’ നല്‍കുന്ന പാഠം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 26 March, 2020
‘കോവിഡ് 19’ നല്‍കുന്ന പാഠം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
നന്മയും തിന്മയും സമസ്ത സൃഷ്ടങ്ങളും
ത്വല്‍ മഹാ കൈവിരുതല്ലയോ, ദൈവമേ!
ശാപവും മോക്ഷവും പാപ, മനുഗ്രഹ,
മിപ്പാരിലീശ്വരനപ്പപ്പോള്‍ കന്ിപ്പൂ!
നന്മയല്ലാതൊന്നും ചെയ്യാത്ത സര്‍വ്വഗന്‍
തന്മക്കള്‍ക്കെന്തിനായേകിയീ ദുര്‍വിധി?
തന്‍സൃഷ്ടികര്‍ത്താവെ മര്‍ത്യന്‍ മറന്നതാല്‍
ഈ സൂഷ്മാണുവില്‍ക്കൂടെയാണോ ശിക്ഷിപ്പത്?
എത്ര ഔന്നത്യത്തിലേറുന്നുവെങ്കിലോ
തത്ര യഗാധം പതനവുമോര്‍ക്ക നാം!
ഘോരപ്രളയം, മഹാമാരി, ക്ഷാമവും
കൂരമായ് താണ്ഡവമാടി ഭൂഗാത്രത്തെ
കുത്തി മുറിക്കേേവ ഭൂമാതാ കേഴുന്നോ?
മര്‍ത്യന്റെ ദുഷ്ക്കൃതം കണ്ടു തപിക്കുന്നോ?
ജൈവലോകത്തെ നാം ആര്‍ദ്രമായ് കണ്ടിടാം
ജീവിതശൈലിയില്‍ മാറ്റം വരുത്തിടാം,
ദൈവത്തില്‍ നിന്നുമകന്നു ജീവിച്ചിടില്‍
ദൈവത്തിങ്കലേക്കടുത്തു വന്നീടുകേ!
എല്ലാ മതങ്ങളും സൃഷ്ടേശ പാതകള്‍
എല്ലാ സൃഷ്ടികളേം നന്മയില്‍ വീക്ഷിക്ക,
താഴ്മയില്‍ വര്‍ത്തിക്ക, പാപം വെറുത്തിടാം,
തെറ്റുകള്‍ ചെയ്യുകില്‍ മാപ്പപേക്ഷിച്ചിടാം,
ഈ മഹാമാരിയില്‍ നിന്നും കരേറിടാന്‍
ഈശ്വരാ, നിന്‍ പദതാരിലണയുന്നേന്‍,
നന്മയുള്ളോരില്‍ വസിക്കും മഹീശ്വരാ,
നന്ദിയും താഴ്മയും ഹൃത്തില്‍ നിറയ്ക്കണേ!
ആതുരശുശ്രുഷാ മാലാഖവൃന്ദത്തെ
സാദരമാദരാല്‍ വന്ദനം ചെയ്തിടാം ,
നന്മയല്ലാതൊന്നും നല്‍കാത്ത താതന്‍ തേ !
നിന്‍മക്കളോടു പൊറുക്ക, കൃപ കാട്ടൂ !!


‘കോവിഡ് 19’ നല്‍കുന്ന പാഠം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Sudhir Panikkaveetil 2020-03-26 15:34:26
എത്ര ഔന്നത്യത്തിലേറുന്നുവെങ്കിലോ തത്ര യഗാധം പതനവുമോര്‍ക്ക നാം! കവികൾ ഇങ്ങനെ മനുഷ്യരെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നന്മയുടെ പാന്ഥാവിൽ സഞ്ചരിക്കുന്ന ഒരു കവയിത്രി എല്ലാവരും ആ മാർഗത്തിൽ വരണമെന്ന് ആശിക്കുന്നു. തന്റെ കാവ്യസിദ്ധി സമൂഹ നന്മക്ക് ഉപയോഗിക്കുകയെന്ന മഹനീയ കർമ്മത്തിൽ എപ്പോഴും വ്യാപൃതയാണവർ. വളരെ ലളിതമായ ഒരു കവിത, സന്ദർഭോചിതമായ കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക