രാജ്യം കോവിഡ് ഭീതിയെത്തുടര്‍ന്ന് വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്ന സമയത്ത് സിനിമാ തിരക്കുകള്‍ മാറ്റിവച്ച് താരങ്ങളും വീടുകളില്‍ സമയം ചെലവഴിക്കുകയാണ്. ഐസൊലേഷന്‍ ദിനങ്ങളില്‍ ദൂരെയുള്ള കൂട്ടുകാരുമൊത്ത് വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കിയാണ് പലരും 'ഒറ്റപ്പെടലി'നെ മറികടക്കുന്നത്. അത്തരത്തില്‍ നടി തൃഷ പങ്കുവച്ച ഒരു വീഡിയോ കോളിന്റെ സ്ക്രീന്‍ഷോട്ടാണ് തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ക്വാറന്റൈന് സമയത്ത് തനിക്ക് കൂട്ട് തന്ന മൂന്ന് പേരെയാണ് താരം പരിചയപ്പെടുത്തുന്നത്. താരങ്ങളായ അല്ലു അര്‍ജുനും റാണാ ദഗുബാട്ടിയുമാണ് തൃഷയ്ക്ക് 'കമ്പനി' നല്‍കിയിരിക്കുന്നത്. ഇതോടെ റാണയും തൃഷയും വീണ്ടും ഒന്നിക്കുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.