കൊവിഡിനെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യയും അമേരിക്കയും ; ട്രംപുമായി മോദി ചര്‍ച്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ വിശദമായി സംസാരിച്ചു. കൊവിഡ് 19 നെ നേരിടാന്‍ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ എല്ലാകഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.