കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. അതിന് വേണ്ടി രാജ്യത്ത് ലോക് ഡൗണും പ്രഖ്യപിച്ചു. ഇപ്പോള്‍ പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ലെന്ന നിയമം നില്ക്കവേ നടന് റിയാസ് അലി ഖാന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ചെന്നൈയിലെ റിയാസ് ഖാന്റെ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങിയ താരം മതിലിന് പുറത്ത് പത്തിലേറെ പേര് കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് താരം സംസാരിച്ചെങ്കിലും ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ആള്‍ക്കൂട്ടം റിയാസ് ഖാനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിക്കുകയും വധഭീഷണി മുഴിക്കിയെന്നുമാണ് താരം പരാതിയില്‍ പറയുന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് ഖാന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതൂര് പോലീസില്‍ താരം പരാതി നല്‍കിയിരിക്കുകയാണ്. അന്വേഷണം തുടങ്ങിയെന്ന് പോലീസും അറിയിച്ചു. ഇതേ കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.