കോവിഡ് –19: യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 2 പേര് മരിച്ചു, 331 പേര്‍ക്ക് കൂടി രോഗം
Published on 10 April, 2020
അബുദാബി: കോവിഡ് –19 ബാധിച്ച് യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര് മരിച്ചതായും 331 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 29 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,990 ആയി. ആകെ മരണ സംഖ്യ–14.
കഴിഞ്ഞ 2 ദിവസങ്ങളിലായി രാജ്യത്ത് 40,000 ത്തിലേറെ കൊറോണ വൈറസ് പരിശോധന നടന്നു. പുതുതായി രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയെല്ലാം നില തൃപ്തികരമാണ്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം –268. ഇന്ന് പുലര്‍ച്ചെയാണ് അധികൃതര്‍ പുതിയ വിവരം പുറത്തുവിട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല